ഇളവുകള്‍ ലഭ്യമായതോടെ സംസ്ഥാനത്തെ മാളുകളും ഹോട്ടലുകളും നാളെ മുതല്‍ പൂര്‍ണതോതില്‍ തുറക്കും. കര്‍ശന ഉപാധികളോടെയാണ് മാളുകള്‍ തുറക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്. ഭക്ഷണശാലകളിൽ ഇനി മുതൽ ഇരുന്ന് ഭക്ഷണം കഴിക്കാം.
രണ്ട് മാസത്തിലധികം നീണ്ട നിയന്ത്രണങ്ങളില്‍ സര്‍ക്കാര്‍ ഇളവ് വരുത്തിയതോടെയാണ് സംസ്ഥാനത്തെ മാളുകളും ഹോട്ടലുകളും നാളെ മുതല്‍ തുറക്കുന്നത്. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് മാത്രമേ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കാവു എന്നാണ് നിര്‍ദേശം. ജീവനക്കക്കാര്‍ക്കും, ഇപഭോക്താക്കള്‍ക്കും മാസ്‌ക് നിര്‍ബന്ധമാണ്. തെര്‍മല്‍ സ്‌കാനിങ്, സാനിറ്റൈസര്‍ ഉപയോഗം, സാമുഹ്യ അകലം പാലിക്കല്‍ എന്നിവ നിര്‍ബന്ധമാണ്. മാളുകളിലെ വിവിധ സ്ഥാപനങ്ങള്‍ക്ക് ഇനി മുതല്‍ തുറന്ന് പ്രവര്‍ത്തിക്കാം. അതേ സമയം, മാളുകള്‍ക്കുള്ളിലെ സിനിമാ ഹാളുകള്‍ തുറക്കാന്‍ അനുമതിയില്ല. കുട്ടികള്‍ക്കുള്ള കളിസ്ഥലങ്ങളും തുറക്കില്ല. കൊച്ചിയിലെ ഏറ്റവും വലിയ വ്യാപാര കേന്ദ്രമായ ലുലുമാള്‍ നാളെ മുതല്‍ പൂര്‍ണ തോതില്‍ പ്രവര്‍ത്തിച്ച് തുടങ്ങും. കര്‍ശന സുരക്ഷാ മുന്‍കരുതലുകള്‍ ഏര്‍പെടുത്തിയതായി മാനേജ്‌മെന്റ് അറിയിച്ചു.
- അവ്നി
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ആരോഗ്യം, കൊവിഡ്, സര്‍ക്കാര്‍