തിരുവനന്തപുരം: കെ. പി. സി. സി. നേതൃത്വത്തിനെതിരെ വി. ഡി. സതീശനും വി. എം. സുധീരനും നിര്‍വ്വാഹക സമിതിയില്‍ രൂക്ഷ വിമര്‍ശനം നടത്തി. നിയമ സഭാ തിരഞ്ഞെടുപ്പില്‍ യു. ഡി. എഫിന് ലഭിച്ചത് അപമാനകരമായ വിജയമാണെന്നും, കോളേജ് തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പ് പോലും കെ. പി. സി. സി. നേതൃത്വം നടത്തിയില്ലെന്നും സതീശന്‍ കുറ്റപ്പെടുത്തി. ഉമ്മന്‍ ചാണ്ടിയും കെ. പി. സി. സി. പ്രസിണ്ടണ്ടും ഒരുമിച്ച് മത്സരിച്ചത് ശരിയായില്ലെന്നും, കുഞ്ഞാലിക്കുട്ടിയുടേയും ആര്‍. ബാലകൃഷ്ണ പിള്ളയുടേയും വിവാദ വിഷയങ്ങളാണ് യു. ഡി. എഫിന് പ്രത്യേകിച്ച് കോണ്‍ഗ്രസ്സിനു ക്ഷീണമുണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു. തന്നെ നായരായി ബ്രാന്‍ഡ് ചെയ്യുന്നുവെന്ന രമേശ് ചെന്നിത്തലയുടെ പരസ്യ പ്രസ്ഥാവനയേയും സതീശന്‍ വിമര്‍ശിച്ചു.
എ. കെ. ആന്റണി പ്രചാരണത്തിനു സജീവമായി ഇല്ലായിരുന്നെങ്കില്‍ സ്ഥിതി മറ്റൊന്ന് ആകുമായിരുന്നേനെ എന്നും സ്ഥാനാര്‍ഥി നിര്‍ണ്ണയത്തില്‍ വീഴ്ച പറ്റിയെന്നും സുധീരന്‍ പറഞ്ഞു. മുന്നണിയിലെ സീറ്റു വിഭജനത്തിലെ അപാകതകളും സുധീരന്‍ ചൂണ്ടിക്കാട്ടി.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള രാഷ്ട്രീയം, കേരള രാഷ്ട്രീയ നേതാക്കള്‍, തിരഞ്ഞെടുപ്പ്