തിരുവന്തപുരം : പൊതു ഇടങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാക്കി സംസ്ഥാന സര്‍ക്കാര്‍ വീണ്ടും ഉത്തരവിറക്കി. മാസ്ക് ധരിക്കാത്തവർക്ക് പിഴ ചുമത്തും. സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് നിയമം കര്‍ശ്ശനമാക്കി സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയത്.
ജോലി സ്ഥലങ്ങള്‍, പൊതു വാഹനത്തിലെ യാത്ര, പൊതു സ്ഥലങ്ങളിലെ ഒത്തു ചേരലുകള്‍ എന്നിവക്ക് മാസ്ക് നിര്‍ബ്ബന്ധം എന്ന് സര്‍ക്കാര്‍ അറിയിപ്പില്‍ പറയുന്നു. നിയമ ലംഘകര്‍ക്ക് എതിരെ 2005 ലെ ദുരന്ത നിവാരണ നിയമം അനുസരിച്ചുള്ള ശിക്ഷാ നടപടികള്‍ കൈ ക്കൊള്ളും.
ഇക്കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ ഫേയ്സ് മാസ്‌ക് നിര്‍ബ്ബന്ധമാക്കി സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിരുന്നു. ഇതു പാലിക്കാതെ വന്ന സാഹചര്യത്തിലാണ് മാസ്ക് നിര്‍ബ്ബന്ധമാക്കി വീണ്ടും ഉത്തരവ് ഇറക്കിയത്.
പൊതു സ്ഥലങ്ങളില്‍ മാസ്ക് ധരിക്കാത്തവര്‍ക്ക് എതിരെ നടപടി സ്വീകരിക്കുവാന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ക്രമസമാധാന ചുമതലയുള്ള എ. ഡി. ജി. പി. യാണ് ഇക്കാര്യം വ്യക്തമാക്കി സർക്കുലർ ഇറക്കിയത്.
- പകര്‍ച്ച വ്യാധി നിയമ ഭേദഗതി : മാസ്ക് നിര്‍ബ്ബന്ധം
- കൊറോണ പ്രതിരോധം : പകര്‍ച്ച വ്യാധി തടയല്‍ നിയമം നടപ്പിലാക്കും
- മാസ്ക് ഇടാത്തവര്‍ക്കും പൊതു സ്ഥലങ്ങളില്‍ തുപ്പുന്നവര്‍ക്കും 500 രൂപ പിഴ
- pma