തൃശ്ശൂര്‍ ജില്ലയില്‍ രണ്ടിടത്തായി ഇന്ന് ആനയിടഞ്ഞോടി. രാവിലെ തൃശ്ശൂര്‍ നഗരത്തില്‍ പൂങ്കുന്നത്തിനു സമീപത്ത് വെച്ച് ഭരതന്‍ എന്ന ആനയാണ് ഇടഞ്ഞത്. രാവിലെ വടക്കുംനാഥ ക്ഷേത്രത്തില്‍ നടന്ന ആനയൂട്ട് കഴിഞ്ഞു വരും വഴിക്ക് പാപ്പാന്മാരുമായി തെറ്റിയ കൊമ്പന്‍ റെയില്‍വേ സ്റ്റേഷനടുത്തേക്ക് ഓടി. കാറും ബൈക്കും തകര്‍ത്ത ആന അക്രമകാരിയായത് ആളുകളില്‍ പരിഭ്രാന്തി പരത്തി. മയക്കു വെടി വെച്ചുവെങ്കിലും കൊമ്പന്‍ ശാന്തനായില്ല. പിന്നീട് വടം ഉപയോഗിച്ച് കുടുക്കിട്ട് തളക്കുകയായിരുന്നു.
ഗുരുവായൂര്‍ ആനക്കോട്ടയിലാണ് രണ്ടാമത്തെ സംഭവം. കൃഷ്ണ എന്ന് കൊമ്പനാണ് അവിടെ പ്രശ്നം ഉണ്ടാക്കിയത്. ഇടഞ്ഞ കൊമ്പനെ മയക്കുവെടി വച്ചു. തുടര്‍ന്ന് അവിടെ തന്നെ ഉള്ള മറ്റു പാപ്പാന്മാര്‍ ചെര്‍ന്ന് ആനയെ തളച്ചു.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ആനക്കാര്യം