വരുന്ന ചിങ്ങം ഒന്നു മുതല്‍ ഒരു വര്‍ഷത്തേക്ക് ശബരിമലയിലെ താന്ത്രിക കര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കുവാനുള്ള അവകാശം കണ്ഠര് രാജീവര്‍ക്ക്. നിലവിലെ തന്ത്രി കണ്ഠര് മഹേശ്വരര് നിറപുത്തരി ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയ ശേഷം ഈ മാസം 23-ന് സ്ഥാനം ഒഴിയും. താഴമണ്‍ മഠത്തിലെ അംഗങ്ങള്‍ തമ്മില്‍ ഉള്ള വ്യവസ്ഥ പ്രകാരം ഓരോ വര്‍ഷവും കണ്ഠര് രാജീവരും കണ്ഠര് മഹേശ്വരരും തന്ത്രി സ്ഥാനം പരസ്പരം മാറി മാറി വഹിക്കും. കണ്ഠരര് കൃഷ്ണര് പരേതനായതിനെ തുടര്‍ന്നാണ് അദ്ദേഹത്തിന്റെ പുത്രന് കണ്ഠര് രാജീവര് ഈ സ്ഥാനം ഏറ്റെടുത്തത്. ചിങ്ങം ഒന്നിനു പുലര്‍ച്ചെ അഷ്ടദ്രവ്യ മഹാ ഗണപതി ഹോമത്തോടെ ആണ് കണ്ഠര് രാജീവര് അടുത്ത വര്‍ഷത്തെ താന്ത്രിക കര്‍മ്മങ്ങള്‍ക്ക് ആരംഭം കുറിക്കുക.
- എസ്. കുമാര്‍