തൃശ്ശൂര്‍: തൃശ്ശൂര്‍ വടക്കുംനാഥ ക്ഷേത്രത്തില്‍ ആനയൂട്ട് നടത്തി. നാല്പത്തൊമ്പതോളം ആനകള്‍ പങ്കെടുത്ത ആനയൂട്ട് കാണുവാന്‍ ധാരാളം ആളുകള്‍ എത്തിയിരുന്നു. രാവിലെ ക്ഷേത്രം തന്ത്രി പുലിയന്നൂര്‍ ശങ്കര നാരായണന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ ഗണപതി ഹോമം നടത്തിയതിനു ശേഷമാണ് ആനയൂട്ട് തുടങ്ങിയത്. ആനകളെ ക്ഷേത്ര പരിസരത്ത് വരി വരിയായി നിര്‍ത്തിയതിനു ശേഷം ക്ഷേത്രം മേല്‍ശാന്തി കൂട്ടത്തിലെ ഒരു കുട്ടിക്കൊമ്പന് ആദ്യമായി ഉരുള നല്‍കി. തുടര്‍ന്ന് ഭക്തരും ആനകള്‍ക്ക് ഭക്ഷണം നല്‍കി. അവില്‍, ശര്‍ക്കര, നാളികേരം, ചോറ്, മഞ്ഞള്‍ പൊടി എന്നിവ ചേര്‍ത്ത ഉരുളകളും കൂടാതെ പഴം, കരിമ്പ് എന്നിവയും ആനയൂട്ടിനായി ഒരുക്കിയിരുന്നു.
രാവിലെ വടക്കുംനാഥ ക്ഷേത്രത്തില്‍ നടന്ന ആനയൂട്ട് കഴിഞ്ഞു വരും വഴിക്ക് പാപ്പാന്മാരുമായി തെറ്റിയ ഒരാന ഇടഞ്ഞോടി നഗരത്തില്‍ പരിഭ്രാന്തി പരത്തിയിരുന്നു. പിന്നീട് ഈ ആനയെ മയക്കുവെടി വെച്ച് തളച്ചു.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ആനക്കാര്യം