കൊച്ചി: പറവൂര്‍ പെണ്‍വാണിഭക്കേസില്‍ സിനിമ-സീരിയല്‍ സംവിധായകന്‍ കുട്ടന്‍ (ടി.എസ്.ജസ്പാല്‍) അടക്കം മൂന്നു പേരെ ക്രൈംബ്രാഞ്ച് പോലീസ് അറസ്റ്റ് ചെയ്തു. ചാവേര്‍പട എന്ന സിനിമയടക്കം നിരവധി ടെലിഫിലിമുകളും ഇയാള്‍ സംവിധാനം ചെയ്തിട്ടുണ്ട്. എയ്ഡ് സംബന്ധിയായ ഒരു ഒരു പ്രോഗ്രാം സംവിധാനം ചെയ്യുന്നതിനിടയിലാണ് ഇയാള്‍ പെണ്‍കുട്ടിയെ പീഠിപ്പിച്ചതെന്ന് പറയപ്പെടുന്നു. ഇസ്മയില്‍, നടന്‍ ബിജിത്ത് എന്നിവരാണ് കുട്ടനെ കൂടാതെ അറസ്റ്റിലായത്. ജൂനിയര്‍ താരങ്ങളെ സംഘടിപ്പിക്കലാണ് ഇവരുടെ ജോലിയെന്ന് അറിയുന്നു.
ചലച്ചിത്ര-സീരിയല്‍ രംഗത്തുനിന്നുള്ളവര്‍ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു.നൂറ്റമ്പത് പേര്‍ പ്രതിചേര്‍ക്കപ്പെട്ട പറവൂര്‍ പെണ്‍വാണിഭക്കേസില്‍ ഇതോടെ പിടിയിലായവരുടെ എണ്ണം എഴുപത്തഞ്ചായി.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുറ്റകൃത്യം, സ്ത്രീ
എത്രയും കാലം ആവള്‍ ഏവ്വീഡേ ആയ്യൂറൂണ്ണൂ