കൊച്ചി: സ്ത്രീയുമായി ബന്ധപ്പെട്ട് സ്വഭാവദൂഷ്യം ആരോപിക്കപ്പെട്ട സി.പി.എം. എറണാകുളം ജില്ലാ സെക്രട്ടി ഗോപി കോട്ടമുറിക്കലിനെ തല്‍സ്ഥാനത്തുനിന്നും നീക്കം ചെയ്തു. എം.വി. ഗോവിന്ദന് മാസ്റ്റര്‍ക്കായിരിക്കും ജില്ലാ സെക്രട്ടറിയുടെ താല്‍ക്കാലിക ചുമതല. പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയേറ്റാണ് തീരുമാനമെടുത്തത്. പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന്തുടര്‍ന്ന് ജില്ലാ സെക്രട്ടേറിയേറ്റിലും സംസ്ഥാന കമ്മറ്റിയിലും വിഷയം ചര്‍ച്ചക്ക് വന്നു. ചര്‍ച്ചകളെ തുടര്‍ന്ന് തല്ക്കാലം ഗോപി കോട്ടമുറിക്കലിനെ സെക്രട്ടറി സ്ഥാനത്തുനിന്നും മാറ്റി നിര്‍ത്തുവാനും ആരോപണത്തെ കുറിച്ച് അന്വേഷിക്കുവാനും പാര്‍ട്ടി തീരുമാനിക്കുകയായിരുന്നു. സ്ത്രീ വിഷയവുമായി ബന്ധപ്പെട്ട് നാടപടിക്ക് വിധേയനാകുന്ന രണ്ടാമത്തെ സി.പി.എം. ജില്ലാ സെക്രട്ടറിയാണ് ഗോപി കോട്ടമുറിക്കല്‍. നേരത്തെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന പി.ശശിയ്ക്കെതിരെയും ആരോപണം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് പാര്‍ട്ടി നടത്തിയ അന്വേഷണത്തില്‍ ശശി കുറ്റക്കാരനാണെന്ന് കണ്ടത്തിയതിനെ തുടര്‍ന്ന് നടപടിയെടുത്തിരുന്നു. വരാനിരിക്കുന്ന പാര്‍ട്ടി സമ്മേളനങ്ങളില്‍ സ്ത്രീകളുമായി ബന്ധപ്പെട്ട് മുന്‍ ജില്ലാ സെക്രട്ടറിമാര്‍ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ സി.പി.എമ്മില്‍ ചൂടേറിയ ചര്‍ച്ചകള്‍ക്ക് വഴിവെക്കും.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള രാഷ്ട്രീയ നേതാക്കള്‍, സ്ത്രീ