തിരുവനന്തപുരം : നോർക്ക റൂട്ട്‌സ് മുഖേന നടപ്പില്‍ കൊണ്ടു വന്ന പ്രവാസി പുനരധി വാസ പദ്ധതി യായ നോർക്ക ഡിപ്പാർട്ട്‌മെന്റ് പ്രോജക്ട് ഫോർ റിട്ടേൺ എമിഗ്രന്റ്‌സ് (NDPREM) പ്രകാരം പത്തു ലക്ഷം രൂപ വരെയുള്ള വായ്പകൾ ഈട് ഇല്ലാതെ നൽകാൻ ബാങ്ക് ഓഫ് ഇന്ത്യ തീരുമാനിച്ചു. പദ്ധതി സംബ ന്ധിച്ച് നോർക്ക റൂട്ട്സു മായി ബാങ്ക് ഓഫ് ഇന്ത്യ ധാരണാ പത്രം ഒപ്പു വച്ചു.
30 ലക്ഷം രൂപ വരെ ചെലവുള്ള പദ്ധതികൾക്ക് 15% വരെ മൂലധന സബ് സിഡി യും (പരമാ വധി മുന്ന് ലക്ഷം രൂപ) കൃത്യമായ തിരിച്ചടവിന് 3% പലിശ സബ് സിഡി യും നൽകി തിരികെ എത്തിയ പ്രവാസി കൾക്ക് സംരംഭകര്‍ ആകാൻ കൈത്താങ്ങ് നൽകുന്ന പദ്ധതി യാണ് നോർക്ക ഡിപ്പാർട്ട് മെന്റ് പ്രോജ ക്ട് ഫോർ റിട്ടേൺ എമിഗ്ര ന്റ്‌സ് (NDPREM).
നിലവിൽ ഈട് നല്‍കാന്‍ നിവർത്തിയില്ലാതെ സംരംഭ ങ്ങൾ തുടങ്ങാൻ ബുദ്ധി മുട്ടുന്ന പ്രവാസികൾക്ക് വലിയ ആശ്വാസമാണ് ഈ പ്രഖ്യാപനം. ഇതു വഴി കൂടുതൽ പേരി ലേക്ക് പദ്ധതിയുടെ പ്രയോജനം എത്തിക്കാൻ കഴിയും.
* Norka Roots ജോലി സാദ്ധ്യതകളുടെ വിശദാംശങ്ങള്‍
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: norka-roots, സാമൂഹ്യക്ഷേമം, സാമ്പത്തികം