കോഴിക്കോട്: സാമൂഹ്യ പ്രവര്‍ത്തകരെ സദാചാര ഗുണ്ടകള്‍ വീട്ടില്‍ കയറി ആക്രമിച്ച സംഭവത്തില്‍ പ്രതികള്‍ക്ക് എതിരെ നടപടി എടുക്കാത്തതില്‍ പ്രതിഷേധം. കോഴിക്കോട് ചേവായൂരില്‍ വാടക വീട്ടില്‍ താമസിക്കുന്ന കെ.പി.ലിജു കുമാര്‍, സ്മിത എസ് എന്നീ ദമ്പതികളേയും അവരുടെ സഹോദരനേയും സുഹൃത്തിനേയും ഒരു സംഘം സദാചാര ഗുണ്ടകള്‍ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്ത സംഭവത്തില്‍ പോലീസിന്റെ നിഷ്ക്രിയത്വമാണ് വിവാദമായിരിക്കുന്നത്. ചൊവ്വ ബുധന്‍ എന്നീ ദിവസങ്ങളില്‍ ഇവരുടെ വീട്ടിലെത്തിയ സദാചാര ഗുണ്ടകള്‍ അവിടെ എത്തിയ സ്മിതയുടെ സഹോദരിയേയും തടഞ്ഞു വെച്ചു. സദാചാര ഗുണ്ടകള്‍ക്കെതിരെ പരാതിയുമായി സി.ഐയെ സമീപിച്ച ലിജുവിനോടും ഭാര്യയോടും അപമര്യാദയായി പെരുമാറിയതായും ആരോപണമുണ്ട്. ഇതിനെതിരെ പെണ്‍കൂട്ട് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. സദാചാര ഗുണ്ടകളെ ശക്തമായി നേരിടുമെന്ന് സംസ്ഥാന ആഭ്യന്തരമന്ത്രിയും ഡി.ജി.പിയും മാധ്യമങ്ങളിലൂടെ പറയുന്നുണ്ടെങ്കിലും സംസ്ഥാനത്ത് ഇത്തരം പലയിടങ്ങളില്‍ നിന്നും സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: എതിര്‍പ്പുകള്‍, പോലീസ്, സ്ത്രീ