ഇപ്പോഴും എല്ലാ പ്രതീക്ഷകളെയും തകിടം മറിച്ചു കൊണ്ട് മരണ ദൂതനായ് ഒരു ജനപഥത്തെ മുഴുവന്‍ മുക്കി കൊല്ലാന്‍ കാത്തിരിക്കുന്ന മരണ മതില്‍. മനുഷ്യ നിര്‍മ്മിതമായ ഈ തേക്കടി കായല്‍ ഇനി എത്ര കാലം ഭീതിയുടെ വിനോദമായി നിലനില്‍ക്കും? ഇടയ്ക്കിടയ്ക്ക് ഭൂമി തന്റെ മുഖപടം ഒന്നിളക്കി വെയ്ക്കുമ്പോള്‍ നെഞ്ചിടിപ്പോടെ വലിയൊരു സമൂഹം താഴെ കഴിയുന്നു. രാഷ്ട്രീയം അതിന്റെ വഴി തേടി മനുഷ്യനെ മറക്കുന്നു. തര്‍ക്കത്തിനിടയില്‍ മുല്ലപ്പെരിയാര്‍ എന്ന വാര്‍ദ്ധക്യം പേറി മരണാസന്നനായ മരണമതില്‍ ഒരട്ടഹാസത്തോടെ പിളരുമ്പോള്‍ ഈ തര്‍ക്കത്തിനും വാദങ്ങള്‍ക്കും തിരിച്ചു നല്‍കാനാവാത്ത 30 ലക്ഷം ജനങ്ങള്‍ മുങ്ങി മരിക്കും. ഈ കൊടും പാതകത്തിന് എന്ത് നല്‍കി പരിഹരിക്കാനാകും?
ഫോട്ടോ എടുത്തത് : ഫൈസല്‍ ബാവ
- സ്വന്തം ലേഖകന്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: എതിര്‍പ്പുകള്‍, പരിസ്ഥിതി, വിവാദം
മുല്ലപ്പെരിയാര്‍ പുതിയ ഡാം വേണം