ഗുരുവായൂര്‍ : കണ്ടാണശ്ശേരി ഗ്രാമ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി അത്യാധുനിക സാങ്കേതിക സംവിധാനങ്ങ ളോടെ കൂനംമുച്ചിയില്‍ സജ്ജമാക്കിയ കുടിവെള്ള വിതരണ യന്ത്രം (വാട്ടര്‍ എ. ടി. എം.) പ്രവര്‍ത്തനം തുടങ്ങി. ഒരു രൂപക്ക് ഒരു ലിറ്റര്‍ ശുദ്ധീകരിച്ച കുടി വെള്ളം ലഭ്യമാകുന്ന യന്ത്രമാണ് ഇത്. അഞ്ച് രൂപ നാണയം നിക്ഷേപിച്ചാല്‍ അഞ്ച് ലിറ്റര്‍ വെള്ളവും ലഭിക്കും.
മുരളി പെരുനെല്ലി എം. എല്‍. എ. കുടിവെള്ള വിതരണ യന്ത്രത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് മിനി ജയന് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി ചെയര്മാന് എ. വി. വല്ലഭന് മുഖ്യാതിഥിയായി. ഗ്രാമ പഞ്ചായത്ത് സെക്രട്ടറി വി. ലേഖ റിപ്പോര്‍ട്ട് അവരിപ്പിച്ചു. ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ. ജി. പ്രമോദ്, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എന്‍. എസ്. ധനന്, സ്ഥിരം സമിതി അദ്ധ്യക്ഷരായ ഷെക്കീല ഷെമീര്‍, എന്‍. എ. ബാല ചന്ദ്രന്, നിവ്യ റെനീഷ്, പഞ്ചായത്ത് അംഗം എ. എ. കൃഷ്ണന് എന്നിവര്‍ സംസാരിച്ചു. (പി. ആര്. ഡി)
- ജല കാൽപ്പാട് കുറയ്ക്കുക
- ഓരോ തുള്ളിയും സൂക്ഷിച്ച്
- കുപ്പി വെള്ളത്തിന്റെ വില 12 രൂപ
- കുപ്പി വെള്ളം അവശ്യ സാധനം : റേഷൻ കട വഴിയും ലഭ്യമാക്കും
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: chavakkad-guruvayoor, കൃഷി, സാമൂഹികം