കൊച്ചി: മുഖ്യമന്ത്രിയുടെ ഓഫിസിനെതിരെ നിർണായക വെളിപ്പെടുത്തലുകളുമായി എൻ.ഐ.എ കോടതിയിൽ. സ്വർണക്കടത്തു കേസിലെ മുഖ്യ പ്രതികളിലൊരാളായ സ്വപ്ന സുരേഷിന് മുഖ്യമന്ത്രിയുടെ ഓഫിസിൽ സ്വാധീനമുണ്ടായിരുന്നുവെന്ന് എൻ.ഐ.എയ്ക്കു വേണ്ടി ഹാജരായ അഡീഷനൽ സോളിസിറ്റർ ജനറൽ വിജയ കുമാറാണ് കോടതിയെ അറിയിച്ചത്. സ്വപ്നയുടെ ജാമ്യഹർജി എതിർത്തുകൊണ്ടുള്ള വാദത്തിനിടെയാണ് ഇക്കാര്യം പറഞ്ഞത്.
മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറുമായി സ്വപ്നയ്ക്ക് അടുത്ത ബന്ധമുണ്ടെന്നും എൻ.ഐ.എ കോടതിയെ ബോധിപ്പിച്ചു. സ്വപ്നക്ക് സ്പേസ് പാർക്കിൽ ജോലി നൽകിയത് അദ്ദേഹമാണ്. കസ്റ്റംസ് ഉദ്യോഗസ്ഥനെ വിളിച്ച് ഡിപ്ലോമാറ്റിക് ബാഗേജ് വിട്ടുകിട്ടാൻ നിർദേശിച്ചിരുന്നു. അദ്ദേഹം വഴി സ്വപ്നക്ക് മുഖ്യമന്ത്രിയുടെ ഓഫിസിലും വൻ സ്വാധീനമുണ്ട്. ശിവശങ്കറുമായി സ്വപ്നയ്ക്കുള്ള ബന്ധം നേരത്തെ പുറത്തു വന്നതാണെങ്കിലും എൻ.ഐ.എ ഔദ്യോഗികമായി ഇക്കാര്യം സ്ഥിരീകരിക്കുന്നത് ഇപ്പോഴാണ്. ചോദ്യം ചെയ്യൽ പൂർത്തിയായതിനാൽ ജാമ്യം അനുവദിക്കണമെന്ന് സ്വപ്ന അപേക്ഷിച്ചിരുന്നു.
നികുതി വെട്ടിപ്പു കേസ് മാത്രമാണ് ഇതെന്നായിരുന്നു സ്വപ്നയുടെ അഭിഭാഷകെൻറ വാദം. എന്നാൽ, കേസ് കൂടുതൽ ഗൗരവമുള്ളതാണെന്നും രാജ്യദ്രോഹമാണെന്നും എൻ.ഐ.എ എതിർവാദമുയർത്തി. ഈ കേസിൽ യു.എ.പി.എ നിലനിൽക്കുമോ എന്ന് എൻ.ഐ.എ കോടതി കഴിഞ്ഞ ദിവസം അഭിഭാഷകനോട് ആരാഞ്ഞിരുന്നു. സാമ്പത്തിക ഭീകരവാദമാണ് പ്രതികൾ ചെയ്തതെന്ന്ായിരുന്നു ഇതിന് എൻ.ഐ.എ മറുപടി നൽകിയത്.
- അവ്നി
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള രാഷ്ട്രീയം, കേരള രാഷ്ട്രീയ നേതാക്കള്‍, വിവാദം