തിരുവനന്തപുരം : കൊവിഡ് വൈറസ് വ്യാപനം അധികരിച്ച സാഹചര്യത്തില്‍ മാര്‍ച്ച് 20 ചൊവ്വാഴ്ച മുതൽ സംസ്ഥാനത്ത് രാത്രികാല കർഫ്യൂ ഏർപ്പെടുത്തി. രണ്ടാഴ്ചയാണ് രാത്രി കാല നിയന്ത്രണം ഏർപ്പെടുത്തി യിരിക്കുന്നത്. പൊതു ഗതാഗതത്തിന് നിയന്ത്രണം ഇല്ല. രാത്രി 9 മണി മുതൽ രാവിലെ 5 മണി വരെയാണ് കര്‍ഫ്യൂ.
ഷോപ്പിംഗ് മാളുകളില്‍ ആളുകള്‍ പ്രവേശി ക്കുന്നതിനും കര്‍ശ്ശന നിയന്ത്രണം ഉണ്ട്. മാളു കളും സിനിമാ തീയ്യേറ്റ റുകളും ഏഴ് മണി വരെ മാത്രമേ പ്രവര്‍ത്തി ക്കുവാന്‍ അനുമതി ഉള്ളൂ.
ഈ കാലയളവില്‍ സ്വകാര്യ ട്യൂഷന്‍ സെന്ററുകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ പാടില്ല. ഓണ്‍ ലൈന്‍ ക്ലാസ്സു കള്‍ മാത്രമേ ഉണ്ടാകൂ. തൃശൂര്‍ പൂരം ചടങ്ങ് മാത്രമായി നടത്തും. പൂരപ്പറ മ്പില്‍ പൊതു ജനങ്ങൾക്ക് പ്രവേശനം ഇല്ല.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: covid-19, kerala-government-, ആനക്കാര്യം, ആരോഗ്യം, ക്രമസമാധാനം, പരിസ്ഥിതി, മനുഷ്യാവകാശം, വിവാദം, സാമൂഹികം, സാമൂഹ്യക്ഷേമം