തിരുവനന്തപുരം : ഈ വര്‍ഷത്തെ സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോർഡ് സംസ്ഥാന തല ദേശ ഭക്തി ഗാന മത്സരം (വീഡിയോ ചിത്രീകരണം) സംഘടിപ്പിക്കുന്നു.
സംഘാംഗങ്ങൾ കുറഞ്ഞത് രണ്ട് പേർ, കൂടിയത് ഏഴ് പേർ ഉണ്ടായിരിക്കണം. പങ്കെടുക്കുന്നവര്‍ എല്ലാവരും പദ്ധതി അംഗങ്ങള്‍ ആയിരിക്കണം. സമയ ദൈർഘ്യം പരമാവധി മൂന്ന് മിനിറ്റ്. മലയാളം, ഹിന്ദി, ഇംഗ്ലിഷ് ഭാഷയിലെ ദേശ ഭക്തി ഗാനങ്ങൾ അവതരിപ്പിക്കാം.
വീഡിയോ ചിത്രീകരിച്ച് ജില്ലാ ഓഫീസിൻ്റെ 99616 29313 എന്ന WhatsApp നമ്പറിലേക്ക് ആഗസ്റ്റ് 15 മൂന്നു മണിക്കു മുമ്പ് അയക്കണം.
പങ്കെടുക്കുന്നവരുടെ പേര്, അംഗത്വ നമ്പർ, മൊബൈൽ നമ്പർ എന്നിവ നൽകണം. ലഭിക്കുന്ന വീഡിയോകൾ ബോർഡിൻറ ഔദ്യോഗിക ഫേയ്സ് ബുക്ക് പേജിൽ പോസ്റ്റ് ചെയ്യുന്നതും ഏറ്റവും കൂടുതൽ ലൈക്ക് കിട്ടുന്നവവരെ വിജയികള്‍ ആയി പ്രഖ്യാപിക്കും. വിവരങ്ങള്‍ക്ക് : ഫോൺ- 0487-23 85 900. PRD
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: kerala-government-, ബഹുമതി, സാമൂഹികം, സാമൂഹ്യ പ്രവര്‍ത്തനം