
ഡോ. ഓ. കെ. മുരളീകൃഷ്ണന്റെ “ശവമുദ്ര” എന്ന കവിതാസമാഹാരം കവി പി. കെ. ഗോപി പ്രകാശനം ചെയ്തു. കോഴിക്കോട് പ്രസ് ക്ലബില്‍ യുവകലാസാഹിതി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന “കവിതയും കാലവും” എന്ന സെമിനാറിനോടനുബന്ധിച്ചാണ് യുവകലാസാഹിതി ജനറല്‍ സെക്രട്ടറി കൂടിയായ ഡോ. ഓ. കെ. മുരളീകൃഷ്ണന്റെ കവിതാ സമാഹാരം പ്രകാശനം ചെയ്യപ്പെട്ടത്. ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിച്ച കവി പി. കെ. ഗോപി പുസ്തകം ഗാന രചയിതാവ് നിധീഷ് നടേരിക്ക് നല്‍കിയാണ് പുസ്തക പ്രകാശനം നിര്‍വഹിച്ചത്. ഡോ. വല്‍സലന്‍ വാതുശ്ശേരി, കവി. ഡോ. സോമന്‍ കടലൂര്‍, പി. കെ. സജിത്, ഡോ. ശരത് മണ്ണൂര്‍, ഡോ. ശശികുമാര്‍ പുറമേരി, ഡോ. വി. എന്‍. സന്തോഷ് കുമാര്‍, ടി. എം. സജീന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു. യുവകലാസാഹിതി സംസ്ഥാന ട്രഷറര്‍ അഷ്റഫ് കുരുവട്ടൂര്‍ അധ്യക്ഷത വഹിച്ചു.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കവിത




























