
തിരുവനന്തപുരം : നവജാത ശിശുക്കളുടെ ജനന സര്‍ട്ടിഫിക്കറ്റ് ലഭിച്ചാൽ ഉടന്‍ തന്നെ ആധാര്‍ കാര്‍ഡ് എടുക്കണം എന്ന് സംസ്ഥാന ഐ. ടി. മിഷൻ. അഞ്ചു വയസ്സ് വരെയുള്ള കുട്ടികളുടെ ആധാര്‍ എന്റോള്‍ മെന്റ് സമയത്ത് വിരൽ അടയാളം, കണ്ണിന്റെ സ്കാനിംഗ് (കൃഷ്ണ മണി രേഖ) തുടങ്ങിയ ബയോ മെട്രിക്സ് ആവശ്യമില്ല. കുട്ടിയുടെ ജനന സര്ട്ടി ഫിക്കറ്റ് മാത്രം മതി.
മാതാപിതാക്കളുടെ ആധാറുമായി ബന്ധിപ്പിച്ചാണ് കുട്ടികള്‍ക്ക് ആധാര്‍ നല്‍കുന്നത്. നിലവില്‍ ഉപയോഗിക്കുന്ന മൊബൈല്‍ നമ്പറും ഇ-മെയില്‍ ഐ. ഡി. യും ആധാർ ആപ്ലിക്കേഷനിൽ ചേർത്ത് എന്നും ഉറപ്പു വരുത്തുക.
കുട്ടികൾക്ക് 5 വയസ്സിലും 15 വയസിലും ഫോട്ടോ അടക്കമുള്ള ബയോ മെട്രിക് വിവരങ്ങള്‍ നൽകി ആധാർ പുതുക്കണം. ബയോ മെട്രിക്സ് പുതുക്കാത്ത ആധാര്‍ കാര്‍ഡുകള്‍ ചില പ്പോൾ അസാധു ആയേക്കാം.
സ്കൂൾ അഡ്മിഷൻ, സ്കോളര്‍ ഷിപ്പുകള്‍, റേഷന്‍ കാര്‍ഡില്‍ പേര് ചേര്‍ക്കല്‍ തുടങ്ങി വിവിധങ്ങളായ കാര്യങ്ങൾക്ക് കുഞ്ഞുങ്ങളുടെ ആധാർ ആവശ്യമായി വരും.
കുട്ടികള്‍ക്ക് ഭാവിയില്‍ സര്‍ക്കാര്‍ ആനു കൂല്യങ്ങള്‍ തടസ്സം കൂടാതെ ലഭിക്കാൻ സമയ ബന്ധിതമായി ആധാര്‍ എടുക്കുന്നതും അത് പുതുക്കുന്നതും സഹായിക്കും. കുഞ്ഞുങ്ങളുടെ ആധാർ സംബന്ധമായ വിവരങ്ങൾക്ക് അക്ഷയ സെന്ററുകൾ, അല്ലെങ്കിൽ വെബ് സൈറ്റ് സന്ദർശിക്കുകയോ ചെയ്യാം.
- ഒന്നു മുതല്‍ 10 വരെ മലയാളം നിര്‍ബ്ബന്ധം
- സ്കൂള്‍ പ്രവേശനത്തിന് വാക്സിന് രേഖ
- ആധാര്‍ സുരക്ഷിതമല്ല എന്ന് ആഗോള ക്രെഡിറ്റ് ഏജന്‍സി
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: children, information-technology, ഇന്റര്‍നെറ്റ്, കുട്ടികള്‍, നിയമം, മനുഷ്യാവകാശം, വിദ്യാഭ്യാസം, സാമൂഹികം, സാമൂഹ്യ പ്രവര്‍ത്തനം




























