എറണാകുളം : എറണാകുളം നിയമ സഭാ മണ്ഡലത്തില്‍ നിന്നും സി. പി. എം. സ്വതന്ത്രനായി പ്രമുഖ മാധ്യമ നിരീക്ഷകനും മുന്‍ എം. പി. യുമായ അഡ്വ. സെബാസ്റ്റ്യന്‍ പോള്‍ മത്സരിക്കുവാന്‍ സാധ്യത. സി. പി. എം. ജില്ലാ കമ്മറ്റി നല്‍കിയ സ്ഥാനാര്‍ഥി പട്ടികയില്‍ സെംബാസ്റ്റ്യന്‍ പോളിന്റെ പേരും ഉണ്ട്. എം. പി. എന്ന നിലയില്‍ പാര്‍ളിമെന്റില്‍ മികച്ച പ്രകടനം കാഴ്ച വെച്ച സെബാസ്റ്റ്യന്‍ പോള്‍ വിവിധ പാര്‍ളിമെന്റ് കമ്മറ്റികളിലും അംഗമായിരുന്നു. ഇടതു സഹ യാത്രികനായി അറിയപ്പെടുന്ന ഇദ്ദേഹം ഇടക്കാലത്ത് സി. പി. എമ്മുമായി വഴി പിരിഞ്ഞതായി വാര്‍ത്തകള്‍ വന്നിരുന്നു. കഴിഞ്ഞ ലോക്‍സഭാ തിരഞ്ഞെടുപ്പില്‍ സെബാസ്റ്റ്യന്‍ പോളിന് സീറ്റ് നല്‍കിയിരുന്നില്ല. അതിനിടയില്‍ സെബാസ്റ്റ്യന്‍ പോളും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയനും തമ്മില്‍ ചില അഭിപ്രായ ഭിന്നതകള്‍ ഉടലെടുത്തിരുന്നു. ഇരുവരും പരസ്പരം ചില വിമര്‍ശനങ്ങള്‍ മാധ്യമ ങ്ങളിലൂടെയും പ്രസംഗ ങ്ങളിലൂടെയും ഉന്നയിക്കുകയും ചെയ്തിരുന്നു.
മന്ത്രി എസ്. ശര്‍മ, എം. സി. ജോസഫൈന്‍, ഗോപി കോട്ടമുറിക്കല്‍, സാജു പോള്‍, എം. ജെ. ജേക്കബ്, എ. എം. യൂസഫ് തുടങ്ങിയവരാണ് എറണാകുളം ജില്ലയില്‍ നിന്നും സി. പി. എം. ലിസ്റ്റിലുള്ള മറ്റുള്ളവര്‍.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള രാഷ്ട്രീയ നേതാക്കള്‍, തിരഞ്ഞെടുപ്പ്