അബുദാബി: ഇന്ത്യന്‍ പത്രപ്രവര്‍ത്തന രംഗത്തെ നവോത്ഥാന ശില്‍പ്പിയും രാഷ്ട്രീയ ചിന്തകനുമായ കാമ്പിശ്ശേരി കരുണാകരന്‍റെ പേരില്‍ യുവകലാസാഹിതി ഏര്‍പ്പെടുത്തിയ നാലാമത് പുരസ്‌കാരത്തിന് പ്രശസ്ത നാടക-ചലച്ചിത്ര നടി കെ. എ. സി. ലളിതയെ തെരഞ്ഞെടുത്തു. മലയാള ചലച്ചിത്ര രംഗത്തിനും ജനകീയ നാടകവേദിക്കും നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്കാരം നല്‍കുന്നത്. 15,000 രൂപയും പ്രശസ്തി പത്രവും ശില്‍പ്പവും അടങ്ങുന്നതാണ് അവാര്‍ഡ്. അബുദാബിയില്‍ വെച്ച് നടന്ന യുകലാസന്ധ്യയില്‍ യുവകലാസാഹിതിയുടെ സെക്രട്ടറി കുഞ്ഞില്ലത്ത് ലക്ഷ്മണനാണ് അവാര്‍ഡ് വിവരം പ്രഖ്യാപിച്ചത്.
- ഫൈസല്‍ ബാവ
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള സാംസ്കാരിക വ്യക്തിത്വം, ബഹുമതി, സിനിമ

 
 
                  
 
 
  
  
  
  
  
  
  
  
  
  
  
  
  
 

























 
  
 
 
  
  
  
  
 