കോഴിക്കോട്: നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ മുസ്ലീം ലീഗിന്റെ നാല് മന്ത്രിമാരില്‍ എം. കെ. മുനീറും കൂടി ഉള്‍പെട്ടതോടെ ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ ഇന്ത്യാവിഷന്‍ ചാനലിന്റെ ചെയര്‍മാന്‍ സ്ഥാനം എം. കെ മുനീര്‍ ഒഴിഞ്ഞു. വിവാദമായ ഐസ്ക്രീം പാര്‍ലര്‍ കേസിലെ സുപ്രധാനമായ ചില വിവരങ്ങള്‍ ചാനലിലൂടെ പുറത്തു വിട്ടതോടെയാണ് മുനീറും മുസ്ലീം ലീഗിലെ തന്നെ കുഞ്ഞാലികുട്ടി വിഭാഗവും തമ്മില്‍ ശീതയുദ്ധം തുടങ്ങിയത്. മുനീറിന് സീറ്റ് നല്‍കേണ്ടതില്ല എന്ന് വരെ എത്തിനിന്ന തര്‍ക്കമാണ് ഇപ്പോള്‍ മന്ത്രിസ്ഥാനം ലഭിക്കുന്നതോടെ വിരാമാമിടുന്നത്. എന്നാല്‍ നേതൃത്വത്തിന്റെ ശക്തമായ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ചെയര്‍മാന്‍ സ്ഥാനം ഒഴിയുന്നത് എന്നാണ് വിശ്വസനീയ കേന്ദ്രങ്ങളില്‍ നിന്നും അറിയുന്നത്. പൊതുവേ ജനപ്രിയനും ആദര്‍ശവാനുമായ മുനീറിന് മന്ത്രിസ്ഥാനം നല്‍കിയില്ലെങ്കില്‍ പാര്‍ട്ടിയിലെ ഒരു വിഭാഗം പരസ്യമായി രംഗത്ത് വന്നേക്കും എന്ന സൂചന പാര്‍ട്ടി നേതൃത്വത്തിനു കിട്ടിയിരുന്നു. എന്നാല്‍ കൂടുതല്‍ ഉത്തരവാദിത്വം വന്നു ചേര്‍ന്നതിനാലാണ് ഇന്ത്യാവിഷന്‍ വിടുന്നതെന്നും മുസ്ലീം ലീഗില്‍ നിന്നും ജയിച്ചു വന്ന 20 എം. എല്‍. എ മാരും മന്ത്രിമാരാകാന്‍ യോഗ്യരാനെന്നും എം. കെ. മുനീര്‍ വ്യക്തമാക്കി.
- ഫൈസല്‍ ബാവ
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള രാഷ്ട്രീയം, മാധ്യമങ്ങള്‍, വിവാദം