Sunday, July 3rd, 2011

അടൂര്‍ ഗോപാലകൃഷ്ണന്‍ സപ്തതിയുടെ നിറവില്‍

adoor-gopalakrishnan-epathram

മലയാള സിനിമയെ ലോകത്തിന്റെ നെറുകയില്‍ എത്തിച്ച അടൂര്‍ ഗോപാലകൃഷ്ണന്‍ എന്ന മഹാനായ സംവിധായകന് ഇന്ന് എഴുപത് വയസ്സ് തികയുന്നു, അടൂര്‍ ഗോപാലകൃഷ്ണന്‍. പത്തനംതിട്ടയിലെ അടൂരില്‍ 1941 ജൂലൈ 3 നു ജനിച്ചു. ഒത്തു തീര്‍പ്പുകള്‍ക്ക് മുതിരാതെ അടൂര്‍ വെട്ടിത്തെളിച്ച വഴി മലയാള സിനിമയുടെ വളര്‍ച്ചക്ക് ഏറെ ഗുണം ചെയ്തു. ബംഗാളില്‍ സത്യജിത്‌ റേ പോലെ മലയാളത്തില്‍ അടൂര്‍ ഒരു സുവര്‍ണ്ണ നക്ഷത്രമാണ്. ഏതോ വഴിയിലൂടെ സഞ്ചരിച്ചിരുന്ന മലയാള സിനിമയെ ലോക സിനിമയുടെ ഗണത്തിലേക്ക് ഉയര്‍ത്താന്‍ അടൂര്‍ വഹിച്ച പങ്ക് ചെറുതല്ല.

1972ല്‍ സ്വയംവരം എന്ന സിനിമ വരുമ്പോള്‍ പലരും നെറ്റി ചുളുക്കിയിരുന്നു. എന്നാല്‍ മലയാള സിനിമയില്‍ നവതരംഗത്തിന്റെ നാന്ദിയായിരുന്നു സ്വയംവരം. നാടകത്തിലുള്ള കമ്പം കാരണം അടൂര്‍ 1962ല്‍ പൂന ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സംവിധാനം പഠിക്കുവാന്‍ പോയി. ചലച്ചിത്ര സംവിധാനം പഠിക്കുന്നത് തന്നെ ഒരു നല്ല നാടക സംവിധായകന്‍ ആക്കുമെന്ന വിശ്വാസമായിരുന്നു ഇതിനു പ്രചോദനം. പക്ഷേ ചലച്ചിത്രം എന്ന മാദ്ധ്യമത്തിന്റെ കഴിവുകളെ അവിടെ വെച്ച് അടൂര്‍ കണ്ടെത്തുകയായിരുന്നു.

പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചലച്ചിത്ര പഠനം പൂര്‍ത്തിയാക്കിയ അടൂര്‍ ഗോപാലകൃഷ്ണന്‍, കുളത്തൂര്‍ ഭാസ്കരന്‍ നായര്‍ എന്നിവരുടെ നേതൃത്വത്തില്‍ 1965ല്‍ രൂപവത്കരിക്കപ്പെട്ട തിരുവന്തപുരത്തെ ചിത്രലേഖ ഫിലിം സൊസൈറ്റിയാണ് കേരളത്തിലെ ആദ്യത്തെ ഫിലിം സൊസൈറ്റി. അടൂരിന്റെ സ്വയംവരത്തിനു മുന്‍പു വരെ സിനിമകള്‍ എത്ര തന്നെ ഉദാത്തമായിരുന്നാലും അവ വാണിജ്യ വശത്തിന് വലിയ പ്രാധാന്യം കൊടുത്തിരുന്നു. ഗാന നൃത്ത രംഗങ്ങളില്ലാത്ത സിനിമകള്‍ ചിന്തിക്കുവാന്‍ പോലുമാവാത്ത കാലഘട്ടത്തിലാണ് സ്വയംവരത്തിന്റെ രംഗപ്രവേശം. ജനകീയ സിനിമകളുടെ നേരെ മുഖം തിരിച്ച ‘സ്വയംവര‘ത്തെ സാധാരണ സിനിമാ പ്രേക്ഷകര്‍ ഒട്ടൊരു ചുളിഞ്ഞ നെറ്റിയോടെയും തെല്ലൊരമ്പര പ്പോടെയുമാണ് സ്വീകരിച്ചത്. ഒരു ചെറിയ വിഭാഗം ജനങ്ങള്‍ മാത്രം ഈ പുതിയ രീതിയെ സഹര്‍ഷം എതിരേറ്റു.

കേരളത്തില്‍ സമാന്തര സിനിമയുടെ പിതൃത്വവും അടൂരിന് അവകാശപ്പെടാവുന്നതാണ്. കേരളത്തിലെ ആദ്യത്തെ സിനിമാ നിര്‍മ്മാണ സഹകരണ സംഘം ആയ ചിത്രലേഖ അടൂര്‍ മുന്‍‌കൈ എടുത്ത് രൂപവത്കരിച്ചതാണ്. അരവിന്ദന്‍, പി. എ. ബക്കര്‍, കെ. ജി. ജോര്‍ജ്ജ്, പവിത്രന്‍, രവീന്ദ്രന്‍ തുടങ്ങിയ ഒട്ടനവധി സംവിധായകരെ പ്രചോദിപ്പിക്കുവാന്‍ ചിത്രലേഖയ്ക്കു കഴിഞ്ഞു.

ആജീവനാന്ത സംഭാവനകളെ മുന്‍നിര്‍ത്തി ഇന്ത്യാ സര്‍ക്കാരിന്റെ ദാദാ സാഹെബ് ഫാല്‍കെ അവാര്‍ഡ് (2005) ദേശീയ, സംസ്ഥാന സിനിമാ അവാര്‍ഡുകള്‍ – സ്വയംവരം, കൊടിയേറ്റം, എലിപ്പത്തായം, അനന്തരം, മതിലുകള്‍, വിധേയന്‍, കഥാപുരുഷന്‍, നിഴല്‍ക്കുത്ത്, ഒരു പെണ്ണും രണ്ടാണും. ദേശീയ അവാര്‍ഡ് ഏഴു തവണ ലഭിച്ചു. അന്താരാഷ്ട്ര സിനിമാ നിരൂപകരുടെ അവാര്‍ഡ് (FIPRESCI) അഞ്ചു തവണ തുടര്‍ച്ചയായി ലഭിച്ചു. എലിപ്പത്തായത്തിന് 1982ല്‍ ലണ്ടന്‍ ചലച്ചിത്രോത്സവത്തില്‍ സതര്‍ലാന്റ് ട്രോഫി ലഭിച്ചു. ഏറ്റവും മൗലികവും ഭാവനാ പൂര്‍ണ്ണവുമായ ചിത്രത്തിന് 1982ല്‍ ബ്രിട്ടീഷ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അവാര്‍ഡ് ലഭിച്ചു. ആജീവനാന്ത സംഭാവനകളെ മുന്‍നിര്‍ത്തി ഇന്ത്യാ ഗവര്‍ണ്മെന്റില്‍നിന്നു പത്മശ്രീ ലഭിച്ചു.

എ ഗ്രേറ്റ് ഡേ (1965) ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ഡിപ്ലോമ ഫിലിം ദ് മിത്ത് (1967), ഡേഞ്ജര്‍ അറ്റ് യുവര്‍ ഡോര്‍സ്റ്റെപ്പ് (1968), ആന്റ് മാന്‍ ക്രിയേറ്റഡ് (1968), ടുവേര്‍ഡ്സ് നാഷണല്‍ എസ്. ടി. ഡി. (1969), സ്വയംവരം (1972) – (സംവിധാനം), കഥ, തിരക്കഥ, (കെ. പി. കുമാരനുമൊത്ത് രചിച്ചു), പാസ്റ്റ് ഇന്‍ പെര്‍സ്പെക്ടീവ് (1975), കൊടിയേറ്റം (1977) – കഥ, തിരക്കഥ, സംവിധാനം , യക്ഷഗാനം (1979), ദ് ചോള ഹെറിറ്റേജ് (1980) , എലിപ്പത്തായം (1981) – കഥ, തിരക്കഥ, സംവിധാനം , കൃഷ്ണനാട്ടം (1982), മുഖാമുഖം (1984) – തിരക്കഥ, സംവിധാനം, അനന്തരം (1987‌‌), മതിലുകള്‍ (1989), വിധേയന്‍ (1993), കഥാപുരുഷന്‍ (1995), കലാമണ്ഡലം ഗോപി (ഡോക്യുമെന്ററി – 2000), നിഴല്‍ക്കുത്ത് (2003), നാല്‌ പെണ്ണുങ്ങള്‍ (2007), ഒരു പെണ്ണും രണ്ടാണും (2008) എന്നിവയാണ് അടൂരിന്റെ സൃഷ്ടികള്‍. അടൂര്‍ എന്നാല്‍ ലോക സിനിമയില്‍ മലയാള സിനിമയുടെ പര്യായമായി മാറി എന്നതില്‍ അത്ഭുതപ്പെടേണ്ടതില്ല. അദ്ദേഹത്തിന്റെ കലാ യാത്രയ്ക്ക് ഭാവുകങ്ങള്‍ നേരുന്നു.

- ഫൈസല്‍ ബാവ

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: ,

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



  • ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടി കൂടി
  • സൗജന്യ റേഷൻ മസ്റ്ററിംഗിന് മേരാ ഇ-കെ. വൈ. സി. ആപ്ലിക്കേഷൻ
  • 46.7 % പേർക്ക് ജീവിത ശൈലീ രോഗ സാദ്ധ്യത : ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്.
  • അന്താരാഷ്ട്ര ഡോക്യുമെന്‍ററി ഫെസ്റ്റിവൽ : എൻട്രികൾ ഡിസംബർ 31 വരെ
  • കേരളോത്സവം : ലോഗോ ക്ഷണിക്കുന്നു
  • എഴുന്നെള്ളിപ്പിന് കർശ്ശന നിയന്ത്രണങ്ങളുമായി അമിക്കസ് ക്യൂറി
  • എഴുത്തച്ഛന്‍ പുരസ്‌കാരം എന്‍. എസ്. മാധവന്
  • കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു : കേരള ജ്യോതി എം. കെ. സാനുവിന്
  • ഒ. വി. വിജയൻ സാഹിത്യ പുരസ്കാരം കുഴൂർ വിത്സന്
  • മൂന്നാമത്തെ കരൾ മാറ്റി വെക്കൽ ശസ്ത്ര ക്രിയയും വിജയം
  • അനധികൃത പരസ്യ ബോര്‍ഡുകളും കൊടി തോരണങ്ങളും നീക്കം ചെയ്യണം : നഗരസഭ
  • ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ തുടരും : ജാഗ്രതാ നിർദ്ദേശം
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകുമ്പോൾ ശ്രദ്ധിക്കുക : അധികൃതരുടെ മുന്നറിയിപ്പ്
  • സംസ്ഥാന സ്‌കൂൾ കായിക മേള, സ്‌കൂൾ ശാസ്ത്രോത്സവം എന്നിവ നവംബറിൽ
  • അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു : ജലാശയങ്ങളില്‍ ഇറങ്ങുന്നവര്‍ക്ക് ജാഗ്രതാ നിർദ്ദേശം
  • വയലാർ അവാർഡ് അശോകൻ ചരുവിലിന്
  • സംസ്ഥാനത്ത് അതി ശക്തമായ കാറ്റും ഇടി മിന്നലോടു കൂടിയ വ്യാപക മഴക്കും സാദ്ധ്യത
  • മുൻ വാർത്താ അവതാരകൻ എം. രാമചന്ദ്രൻ അന്തരിച്ചു
  • റേഷന്‍ കാര്‍ഡ് മസ്റ്ററിംഗ് മൂന്നു ഘട്ടങ്ങളിലായി നടക്കും
  • രാജ്യത്ത് ആദ്യമായി മിഷന്‍ സ്‌ട്രോക്ക് നടപ്പിലാക്കി കേരളം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine