കോഴിക്കോട്:  കൊടിയത്തൂരില്‍ സദാചാരപോലീസ് ചമഞ്ഞ് യുവാവിനെ തല്ലിക്കൊന്നതിന്റെ പേരില്‍  നാലു പേരെ കൂടി അറസ്റ്റു ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് കണ്ടാലറിയുന്ന  ചിലര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. യുവാവിനെ മര്‍ദ്ദിച്ചവരില്‍  സ്ഥലവാസികളല്ലാത്ത പലരും ഉണ്ടെന്ന് സൂചനയുണ്ട്. ഇതിനിടയില്‍ യുവാവിന്റെ  കൊലക്കു പിന്നില്‍ തീവ്രവാദ ബന്ധമുള്ളവര്‍ ഉണ്ടോ എന്ന സംശയം  ഉയര്‍ന്നിട്ടുണ്ട്. ഈ കേസിന്റെ അന്വേഷണത്തിനു പ്രത്യേക അന്വേഷണ സംഘത്തെ  രൂപീകരിക്കുവാന്‍ ആലോചനയുണ്ട്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് ചെറുവാടി ചുള്ളിക്കാപറമ്പ്  സ്വദേശി ഷഹീദ് ബാവ (26) കൊടിയത്തൂരില്‍ വച്ച് ജനക്കൂട്ടത്തിന്റെ  മര്‍ദ്ദനത്തിനരയായത്. മര്‍ദ്ദനമേറ്റ യുവാവ് രക്ഷപ്പെടുവാനായി മരത്തില്‍  കയറിയെങ്കിലും അയാളെ എറിഞ്ഞിട്ടു വീഴ്ത്തി കെട്ടിയിട്ട്  മര്‍ദ്ധിക്കുകയായിരുന്നു. അവശനായ ഷഹീദിനെ ബന്ദുക്കള്‍ക്കോ പോലീസിനോ  ഇടപെട്ട് ആസ്പത്രിയില്‍ പ്രവേശിപ്പിക്കുവാന്‍ പോലും ജനക്കൂട്ടം  സമ്മതിച്ചില്ല. തുടര്‍ന്ന് കൂടുതല്‍ പോലീസെത്തിയാണ് ഇയാളെ ആസ്പത്രിയില്‍  പ്രവേശിപ്പിച്ചത്. ക്രൂരമായ മര്‍ദ്ദനമേറ്റതിനാല്‍ ഗുരുതരാവസ്ഥയിലായ യുവാവ്  കഴിഞ്ഞ ദിവസം മരിച്ചു. യുവാവിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് യു. ഡി. എഫും, എല്‍. ഡി. എഫും കൊടിയത്തൂരില്‍ ഹര്‍ത്താല്‍ ആഹ്വാനം ചെയ്തു.
                
				- ലിജി അരുണ്‍
				
                
                  
               
              
                
                
                
അനുബന്ധ വാര്‍ത്തകള്‍
- അനുബന്ധ വാര്‍ത്തകള്‍ ഒന്നും ഇല്ല! :)
 
		
യഥാര്‍തത പെണ്ണു കേസ്സാണെങ്കില്‍ ഇത് അസുയയെന്ന ഞരമ്പ് രൊഗത്തിനെറ്റെ പ്രശ്നമാണ്’ തനിക്ക് പറ്റാത്തത് മറ്റുള്ളവര്‍ ചെയ്യുന്നതിലുള്ള അസുയ.