തൊടുപുഴ:  രാഷ്ടീയപരമായി എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍ സി. പി. ഐക്ക് ഇടതു മുന്നണി  വിട്ട് യു. ഡി. എഫിലേക്ക് വരുന്ന കാര്യം ആലോചിക്കാമെന്ന് പി. സി. വിഷ്ണുനാഥ്  എം. എല്‍. എ.  സി. പി.ഐയെ എച്ചിലായി കാണുന്ന സി. പി. എം നയിക്കുന്ന മുന്നണിയില്‍  തുടരണമോ എന്ന കാര്യം സി. പി. ഐ നേതാക്കള്‍ ചിന്തിക്കണമെന്നും സി. പി. ഐയെ  യു. ഡി. എഫില്‍ എടുക്കുന്ന കാര്യം യു. ഡി. എഫ് നേതാക്കള്‍ ആലോചിക്കണമെന്നാണ് തന്റെ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു. രാഷ്ടീയ  പാര്‍ട്ടികളിലും, പോലീസിലും, മാധ്യമസ്ഥാപനങ്ങളിലും മതമൌലിക വാദികള്‍  നുഴഞ്ഞ് കയറുന്നുണ്ടെന്നും അക്രമ സ്വഭാവം കാണിക്കുന്ന ചില പാര്‍ട്ടികളില്‍  ഇവരുടെ സാന്നിധ്യം ഉണ്ടോ എന്ന് സര്‍ക്കാര്‍ പരിശോധിക്കണമെന്നും വിഷ്ണുനാഥ്  പറഞ്ഞു.
                
				- എസ്. കുമാര്‍
				
                
                  
               
              
                
                
                
അനുബന്ധ വാര്‍ത്തകള്‍
                
				വായിക്കുക: എതിര്‍പ്പുകള്‍, കേരള രാഷ്ട്രീയം, കേരള രാഷ്ട്രീയ നേതാക്കള്‍