Saturday, June 9th, 2012

ചന്ദ്രശേഖരന്‍ വധം പാര്‍ട്ടി നിര്‍ദ്ദേശ പ്രകാരം: രജീഷ്‌

t k rajeesh-epathram

കോഴിക്കോട്‌: ടി. പി. ചന്ദ്രശേഖരന്‍ വധത്തില്‍ പിടിയിലായ രജീഷില്‍ നിന്നും നിര്‍ണ്ണായക മൊഴി. വധിച്ചതു സി. പി. എം. നിര്‍ദേശപ്രകാരമെന്ന്‌ അറസ്‌റ്റിലായ ടി. കെ. രജീഷ് മൊഴി നല്‍കി‌. പാര്‍ട്ടി നിര്‍ദേശിച്ചതിനാല്‍ പ്രതിഫലം പോലും വാങ്ങാതെയാണു കൊലപാതകത്തിനു നേതൃത്വം നല്‍കാന്‍ എത്തിയതെന്നും രജീഷ്‌ മൊഴിനല്‍കി. പ്രത്യേക അന്വേഷണസംഘത്തിനു മുന്നില്‍ നല്‍കിയ ഈ മൊഴി, വധത്തില്‍ പാര്‍ട്ടിക്കുള്ള ബന്ധം വെളിപ്പെടുത്തും.

കൃത്യം നിര്‍വഹിക്കാന്‍ തന്നെ വിളിച്ചതു പാനൂര്‍ ഏരിയാ കമ്മിറ്റിയംഗം കുഞ്ഞനന്തനായിരുന്നു. എന്നാല്‍ കൊലപാതകം ആസൂത്രണം ചെയ്തത് താനല്ല എന്നും  കൊടി സുനി, കിര്‍മാണി മനോജ്‌, അനൂപ്‌ എന്നിവരും കുഞ്ഞനന്തനുമാണ്‌ കൊലപാതകം ആസൂത്രണം ചെയ്‌തത് എന്നും രജീഷ് പറഞ്ഞു‌. ലോക്‌സഭാ തെരഞ്ഞെടുപ്പു കാലയളവിലടക്കം നാലു തവണ ചന്ദ്രശേഖരനെ വധിക്കാന്‍ ശ്രമം നടത്തിയിരുന്നു. കൊടി സുനി, കിര്‍മാണി മനോജ്‌, കെ.സി. രാമചന്ദ്രന്‍ എന്നിവര്‍ ഉള്‍പ്പെട്ട സംഘമായിരുന്നു ഇതിനു പിന്നില്‍. എന്നാല്‍ ആ പദ്ധതി വിജയിച്ചില്ല. തുടര്‍ന്ന്‌ ആയുധങ്ങള്‍ തലശേരി ഏരിയാ കമ്മിറ്റിയംഗം പി. പി. രാമകൃഷ്‌ണനെ ഏല്‍പ്പിച്ചു. രജീഷിന്റെ ഈ മൊഴി നിര്‍ണായകമാകുമെന്നാണ് കരുതുന്നത്. പാര്‍ട്ടിയുടെ ഉന്നത നേതാക്കള്‍ക്ക് ഇതില്‍ പങ്കുണ്ടോ എന്ന കാര്യം പോലിസ് വെളിപ്പെടുത്തിയില്ല

- ന്യൂസ് ഡെസ്ക്

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: , ,

1 അഭിപ്രായം to “ചന്ദ്രശേഖരന്‍ വധം പാര്‍ട്ടി നിര്‍ദ്ദേശ പ്രകാരം: രജീഷ്‌”

  1. shiny says:

    “ഇതൊക്കെ ചുമ്മാ പറയുന്നതാ. അവര്‍ കത്തി കണ്ടിട്ട് പോലുമില്ല. കുഞ്ഞനന്തന്‍ വെറും കുഞ്ഞാണ്. ഒളിവില്‍ പോയി എന്നൊക്കെ പറയരുത്. ഒളിച്ചു കളിക്കുകയായിരുന്നു. ഒരാള്‍ എണ്ണുമ്പോള്‍ മറ്റേ ആള്‍ ഒളിക്കണ്ടേ? അല്ലെങ്കില്‍ രജീഷിനെ തല്ലി പറയിപ്പിച്ചതാ. സത്യായിട്ടും അതെ. നമ്മള്‍ ആരെയും കൊന്നടല്യ. സി പി എം എന്നാല്‍ എന്താ അറ്യോ? സത്യം പറച്ചിലില്‍ മാത്രം. ഇതെല്ലം യു ഡി എഫിന്റെ ഗൂഢാലോചന ആണ്. ടി പി ചന്ദ്രശേഖരന്‍ ജനിച്ചതുമുതല്‍ തൊടങ്ങിയതാ. കുഞ്ഞനന്തനെ ഒളിപ്പിച്ചതാ. തെളിവുണ്ടാക്കാന്‍. രജീഷ് ഏതോ ഒരു പാവം. അവനെ കാശുകൊടുത്തു ഇങ്ങനെ പറയിപ്പിക്കുന്നതാ. ”

    എന്നൊക്കെ പറയാന്‍ പോകുന്നുണ്ട് ചിലര്‍.

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



  • സംസ്ഥാന സർക്കാർ നേറ്റിവിറ്റി കാര്‍ഡ് നൽകും
  • വിഴിഞ്ഞം തുറമുഖം : രണ്ടാം ഘട്ടം പ്രവർത്തന ഉദ്ഘാടനം നിർവ്വഹിച്ച് മുഖ്യമന്ത്രി
  • പ്രവാസത്തുടിപ്പുകൾ പ്രകാശനം ചെയ്തു
  • പ്രധാനമന്ത്രി കേരളത്തിൽ
  • പി. എസ്‍. സി. പരീക്ഷാ കേന്ദ്രത്തില്‍ മാറ്റം
  • സംസ്ഥാന സ്‌കൂൾ കലോത്സവം തൃശ്ശൂരിൽ
  • “ശവമുദ്ര” പ്രകാശനം ചെയ്തു
  • കെല്‍ട്രോണില്‍ മാധ്യമ കോഴ്സുകള്‍ക്ക് ഇപ്പോൾ അപേക്ഷിക്കാം
  • ബാലറ്റ് യൂണിറ്റിൽ ബ്രെയിലി ലിപി
  • അന്ധര്‍ക്കും അവശത ഉള്ളവർക്കും വോട്ട് ചെയ്യാൻ സഹായി
  • തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടെടുപ്പ് ദിവസം സംസ്ഥാനത്ത് പൊതു അവധി
  • തെരഞ്ഞെടുപ്പ് പ്രചാരണം : സമൂഹ മാധ്യമ നിരീക്ഷണം ഊർജ്ജിതമാക്കും
  • എച്ച്. എസ്. എസ്. ക്രിസ്തുമസ് പരീക്ഷ ആദ്യഘട്ടം ഡിസംബര്‍ 15 മുതല്‍ 23 വരെ
  • എസ്. എസ്. എല്‍. സി. പരീക്ഷ : രജിസ്‌ട്രേഷന് തുടക്കമായി
  • സ്ഥാനാർത്ഥിയുടെ യോഗ്യതകളും അയോഗ്യതകളും : മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു
  • തദ്ദേശ തെരഞ്ഞെടുപ്പ്‌ രണ്ടു ഘട്ടങ്ങളിൽ : ഡിസംബര്‍ 13 ന് വോട്ടെണ്ണല്‍
  • വിവാഹ ബന്ധം വേർപ്പെടുത്താതെ രണ്ടാം വിവാഹം രജിസ്‌റ്റർ ചെയ്യാനാകില്ല
  • മൂന്നാർ സംഭവം : ടാക്‌സി ഡ്രൈവര്‍ മാരുടെ ലൈസന്‍സ് റദ്ദാക്കും
  • വയലാർ അവാർഡ് സമർപ്പണം തിങ്കളാഴ്ച
  • ഹൊസൂർ – കേരള സർവ്വീസ് പുനരാരംഭിക്കും



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine