Monday, December 22nd, 2014

ആലപ്പുഴയില്‍ ഹിന്ദുമതത്തിലേക്ക് നടത്തിയ പുന:പരിവര്‍ത്തനം വിവാദമാകുന്നു

ആലപ്പുഴ: ഹിന്ദുമതത്തില്‍ നിന്നും ആയിരക്കണക്കിനു ആളുകള്‍ ക്രിസ്ത്യന്‍-മുസ്ലിം മതങ്ങളിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെടുന്ന കേരളത്തില്‍ എട്ടു കുടുമ്പങ്ങളില്‍
നിന്നായി മുപ്പത്തഞ്ചോളം പേര്‍ വീണ്ടും ഹിന്ദുമതം സ്വീകരിച്ചത് വന്‍ വിവാദമാകുന്നു. കേരളത്തില്‍ നിന്നും ഉള്ള എം.പിമാര്‍ വിഷയം ഉന്നയിച്ചു. നേരത്തെ
ക്രിസ്ത്യന്‍ മതവിവിശ്വാസം സ്വീകരിച്ച ഹിന്ദു കുടുമ്പങ്ങളില്‍ നിന്നുമുള്ള മുപ്പത്തഞ്ച് പേര്‍ വീണ്ടും ഹിന്ദു മതത്തിലേക്ക് പരിവര്‍ത്തനം നടത്തി. ആലപ്പുഴയിലെ
കിളിച്ചനെല്ലൂര്‍ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലാണ് ചടങ്ങ് നടന്നത്. രാവിലെ അഞ്ചുമണിയോടെ ഗണപതി ഹോമത്തോടെ ആണ് ചടങ്ങുകള്‍ ആരംഭിച്ചത്. പിന്നീട് ശുദ്ധികലശം, ഗായത്രീമന്ത്രം ചൊല്ലിക്കൊടുക്കല്‍ വസ്ത്രദാനം തുടങ്ങിയ ചടങ്ങുകളും നടന്നു.

ഹിന്ദു ഹെല്പ്‌ലൈന്‍ പ്രവര്‍ത്തകരുടെ സഹായത്താല്‍ ആണ് ഇവര്‍ ക്രിസ്തുമതം വിട്ട് തിരികെ വന്നതെന്ന് സൂചനയുണ്ട്. വി.എച്ച്.പി.പ്രവര്‍ത്തകര്‍ ചടങ്ങുകളില്‍ പങ്കെടുത്തിരുന്നു. ഉത്തരേന്ത്യയിലെ ഘര്‍ വാപസി (വീട്ടിലേക്ക് മടങ്ങിവരിക) എന്നതിന്റെ ചുവടുപിടിച്ചാണ് കേരളത്തിലും ചടങ്ങ് സംഘടിപ്പിച്ചതെന്ന് ചില കേന്ദ്രങ്ങളില്‍ നിന്നും ആക്ഷേപം ഉയര്‍ന്നതോടെ സംഭവം ദേശീയ തലത്തിലും ശ്രദ്ധനേടി. നിര്‍ബന്ധിത മതപരിവര്‍ത്തനം അല്ല ഇവിടെ നടന്നതെന്ന് സംഘപരിവാര്‍ വ്യക്തമാക്കി.സംഭവത്തെ കുറിച്ച് അന്വേഷണം നടത്തുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.

ഘര്‍ വാപസിക്കെതിരെ വന്‍ പ്രതിഷേധമാണ് പാര്‍ളമെന്റിന്റെ ഇരു സഭകളിലും നടക്കുന്നത്. ഗുജറാത്തില്‍ 225 പേര്‍ കഴിഞ്ഞ ദിവസം തിരികെ ഹിന്ദുമതം സ്വീകരിച്ചിരുന്നു. മത പരിവര്‍ത്തന നിരോധനം നടപ്പിലാക്കണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു.

- എസ്. കുമാര്‍

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: , , , , , ,

1 അഭിപ്രായം to “ആലപ്പുഴയില്‍ ഹിന്ദുമതത്തിലേക്ക് നടത്തിയ പുന:പരിവര്‍ത്തനം വിവാദമാകുന്നു”

  1. ayroor sasindran says:

    അനാവശ്യമായ വിവാദം . ഭാരതതില്‍ ഇത്രയേറെ മതങ്ങളും കോടിക്കണക്കിനു വിശ്വാസികളും ഉണ്ടായത് ആകാശത്ത് നിന്നും പൊട്ടിവീണതാണെന്നു ആരും പറയില്ല. മതം മാറ്റുക എന്നത് ജന്മാവകാശമായി കണ്ടവർ രാപ്പകല് അദ്ധ്വാനിച്ചതിന്റെ പരണിത ഭലമാണതു . അതിൽ നിന്നും ആര്ക്കെങ്കിലും സ്വധര്മ്മതിലേക്ക് തിരിച്ചു വരണം എന്ന് തോന്നിയാൽ അതിനെ എതിർക്കാൻ ഒരു രാഷ്ട്രീയക്കാരനും അവകാശവുമില്ല.
    എന്തിനു വേണ്ടിയാണീ കോലാഹലം . മത പ്രീണനതിനു വേണ്ടിയോ വോട്ടു ബാങ്കിനു വേണ്ടിയോ ?

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



  • ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടി കൂടി
  • സൗജന്യ റേഷൻ മസ്റ്ററിംഗിന് മേരാ ഇ-കെ. വൈ. സി. ആപ്ലിക്കേഷൻ
  • 46.7 % പേർക്ക് ജീവിത ശൈലീ രോഗ സാദ്ധ്യത : ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്.
  • അന്താരാഷ്ട്ര ഡോക്യുമെന്‍ററി ഫെസ്റ്റിവൽ : എൻട്രികൾ ഡിസംബർ 31 വരെ
  • കേരളോത്സവം : ലോഗോ ക്ഷണിക്കുന്നു
  • എഴുന്നെള്ളിപ്പിന് കർശ്ശന നിയന്ത്രണങ്ങളുമായി അമിക്കസ് ക്യൂറി
  • എഴുത്തച്ഛന്‍ പുരസ്‌കാരം എന്‍. എസ്. മാധവന്
  • കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു : കേരള ജ്യോതി എം. കെ. സാനുവിന്
  • ഒ. വി. വിജയൻ സാഹിത്യ പുരസ്കാരം കുഴൂർ വിത്സന്
  • മൂന്നാമത്തെ കരൾ മാറ്റി വെക്കൽ ശസ്ത്ര ക്രിയയും വിജയം
  • അനധികൃത പരസ്യ ബോര്‍ഡുകളും കൊടി തോരണങ്ങളും നീക്കം ചെയ്യണം : നഗരസഭ
  • ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ തുടരും : ജാഗ്രതാ നിർദ്ദേശം
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകുമ്പോൾ ശ്രദ്ധിക്കുക : അധികൃതരുടെ മുന്നറിയിപ്പ്
  • സംസ്ഥാന സ്‌കൂൾ കായിക മേള, സ്‌കൂൾ ശാസ്ത്രോത്സവം എന്നിവ നവംബറിൽ
  • അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു : ജലാശയങ്ങളില്‍ ഇറങ്ങുന്നവര്‍ക്ക് ജാഗ്രതാ നിർദ്ദേശം
  • വയലാർ അവാർഡ് അശോകൻ ചരുവിലിന്
  • സംസ്ഥാനത്ത് അതി ശക്തമായ കാറ്റും ഇടി മിന്നലോടു കൂടിയ വ്യാപക മഴക്കും സാദ്ധ്യത
  • മുൻ വാർത്താ അവതാരകൻ എം. രാമചന്ദ്രൻ അന്തരിച്ചു
  • റേഷന്‍ കാര്‍ഡ് മസ്റ്ററിംഗ് മൂന്നു ഘട്ടങ്ങളിലായി നടക്കും
  • രാജ്യത്ത് ആദ്യമായി മിഷന്‍ സ്‌ട്രോക്ക് നടപ്പിലാക്കി കേരളം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine