
തിരുവനന്തപുരം : കേരളത്തിൽ ചൊവ്വാഴ്ച വരെ ഇടി മിന്നലോടു കൂടിയ കനത്ത മഴക്കു സാദ്ധ്യത എന്ന് കാലാ വസ്ഥാ നിരീ ക്ഷണ കേന്ദ്രം മുന്നറി യിപ്പ് നൽകി. മത്സ്യ ത്തൊഴി ലാളി കൾ കടലിൽ ഇറങ്ങരുത് എന്നുള്ള ജാഗ്രതാ നിർദ്ദേശവും നൽകി യിട്ടുണ്ട്.
അറബിക്കടലിൽ ലക്ഷ ദ്വീപിനു സമീപവും അറേബ്യൻ ഉപ ദ്വീപിന്റെ പരിസര ഭാഗത്തും വികാസം പ്രാപിച്ച ന്യൂനമർദ്ദം കാരണ മാണ് മഴക്കു കാരണം.
ചൊവ്വാഴ്ച യോടെ ഈ ന്യൂനമർദ്ദം ശക്തി പ്രാപി ച്ചു യെമൻ ഭാഗ ത്തേക്കു നീങ്ങുമെന്നും കാലാവസ്ഥാ നിരീ ക്ഷണ കേന്ദ്രം അറിയിച്ചു. ചൊവ്വാഴ്ച രാത്രി വരെ മത്സ്യ ബന്ധനം ഒഴിവാക്കണമെന്നും ദേശീയ സമുദ്ര ഗവേ ഷണ കേന്ദ്രം നിർദ്ദേശിച്ചു.
- pma




























