കോട്ടയം : ശബരി മല വലിയ തന്ത്രി താഴമൺ മഠം കണ്ഠര് മഹേശ്വരര് (91) നിര്യാത നായി. തിങ്കളാഴ്ച ഉച്ചക്കു ശേഷമാണ് ചെങ്ങന്നൂര്‍ മുണ്ടം കാവി ലുള്ള വസതിയില്‍ വെച്ച് അന്ത്യം സംഭവിക്കുന്നത്. വാർദ്ധക്യ സഹജ മായ രോഗ ങ്ങളാല്‍ ചികിത്സ യിലാ യിരുന്നു. ഭാര്യ : ദേവകി അന്തർജനം. മക്കൾ : കണ്‌ഠര് മോഹനര്, മല്ലിക, ദേവിക എന്നിവര്‍.
പതിനേഴാം വയസ്സില്‍ ശബരി മല യിലെ താന്ത്രിക കർമ്മ ങ്ങളിൽ പങ്കാളിയായി തുടങ്ങിയ ഇദ്ദേഹം ശബരിമല അടക്കം നിര വധി ക്ഷേത്ര ങ്ങ ളില്‍ തന്ത്രി യായി സേവനം ചെയ്തിട്ടുണ്ട്. കേരള ത്തിനകത്തും പുറത്തു മായി മുന്നൂറോളം ക്ഷേത്ര ങ്ങളില്‍ പ്രതിഷ്ഠ നടത്തി യി ട്ടുള്ള ഇദ്ദേഹ ത്തിന് എഴുന്നൂറോളം ക്ഷേത്ര ങ്ങളില്‍ താന്ത്രികാവകാശ മുണ്ട്.
- pma