കൊച്ചി: ലോക്സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ യുഡിഎഫിന് വന്‍ മുന്നേറ്റം പ്രവചിച്ച് മനോരമ കാർവി ഇൻസൈറ്റ്സിനൊപ്പം നടത്തിയ സര്‍വേ. കേരളത്തിലെ 20 ലോക്സഭ മണ്ഡലങ്ങളിലെ 10 എണ്ണത്തിലെ ഫലം പ്രവചിച്ചപ്പോള്‍ എട്ടിടത്തും യുഡിഎഫിന് അനുകൂലം എന്നാണ് സര്‍വേ പറയുന്നത്. രണ്ടു മണ്ഡലങ്ങളിലാണ് എൽഡിഎഫിന് വ്യക്തമായ മേല്‍ക്കൈ പ്രവചിക്കുന്നത്. ചാലക്കുടിയിൽ ഇഞ്ചോടിഞ്ച് പോരാട്ടം എന്നാണ് സര്‍വേ വിലയിരുത്തുന്നത്. ആലപ്പുഴ, ആറ്റിങ്ങൽ മണ്ഡലങ്ങൾ എൽഡിഎഫിനൊപ്പമെന്ന് പറയുന്ന സര്‍വേ. യുഡിഎഫിന് ആലത്തൂർ, ഇടുക്കി, എറണാകുളം, കണ്ണൂർ, കാസർകോട്, കൊല്ലം, കോട്ടയം മണ്ഡലങ്ങള്‍ ലഭിക്കുമെന്ന് പ്രവചിക്കുന്നു.
ആലപ്പുഴയും ആറ്റിങ്ങലും എല്‍ഡിഎഫ് നേടുമെന്നും സര്‍വേ പറയുന്നു. ചാലക്കുടിയില്‍ ഇരു മുന്നണികളും ഫോട്ടോഫിനിഷിലേയ്ക്ക് എന്നാണ് പറയുന്നത്. ചാലക്കുടിയില്‍ യുഡിഎഫിന് 40 ശതമാനം വോട്ടും എല്‍ഡിഎഫിന് 39 ശതമാനം വോട്ടുമാണ് പ്രവചിക്കുന്നത്.
- അവ്നി
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള രാഷ്ട്രീയം, കേരള രാഷ്ട്രീയ നേതാക്കള്‍, തിരഞ്ഞെടുപ്പ്