സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ സേവന ങ്ങൾ പുനരാരംഭിക്കുന്നു

March 15th, 2020

ogo-norka-roots-ePathram
തിരുവനന്തപുരം : താൽക്കാലികമായി നിർത്തി വെച്ചിരി ക്കുന്ന സർട്ടി ഫിക്കറ്റ് അറ്റസ്റ്റേഷന്‍ അടക്ക മുള്ള നോര്‍ക്ക – റൂട്ട്സ് സേവന ങ്ങള്‍ 2020 മാർച്ച് 16 മുതൽ പുനരാരംഭിക്കും എന്ന് ചീഫ് എക്‌സി ക്യൂട്ടീവ് ഓഫീസർ അറിയിച്ചു.

നോർക്ക – റൂട്ട്‌സിന്റെ തിരുവനന്ത പുരം, കൊച്ചി, കോഴിക്കോട് മേഖലാ ഓഫീ സുക ളിൽ ആയിരിക്കും സേവന ങ്ങള്‍ പുനരാരംഭിക്കുക.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കൊവിഡ് 19; കൊച്ചിയില്‍ നിന്നും മസ്‌ക്കറ്റിലേക്കുള്ള വിമാന സര്‍വ്വീസുകള്‍ റദ്ദാക്കി

March 10th, 2020

oman air_epathram

കൊച്ചി : സംസ്ഥാനത്ത് കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ മസ്‌ക്കറ്റിലേക്കുള്ള വിമാന സര്‍വ്വീസുകള്‍ റദ്ദാക്കി. മാര്‍ച്ച് 11, 13, 24 തിയതികളില്‍ കൊച്ചിയില്‍ നിന്നും മസ്‌ക്കറ്റിലേക്കുള്ള ഒമാന്‍ എയര്‍വേസിന്റെ വിമാനങ്ങളാണ് താത്കാലികമായി റദ്ദാക്കിയത്. ഇത് കൂടാതെ മസ്‌ക്കറ്റില്‍ നിന്നും കൊച്ചിയിലേക്കുള്ള വിമാന സര്‍വ്വീസുകളും റദ്ദാക്കിയിട്ടുണ്ട്.

കൊവിഡ് 19 രോഗബാധയുടെ പശ്ചാത്തലത്തില്‍ ആഗോള തലത്തിലും വിമാന സര്‍വ്വീസുകളുടെ റദ്ദാക്കല്‍ തുടരുകയാണ്. അമേരിക്കന്‍ എയര്‍ലൈന്‍സ്, എയര്‍ ഫ്രാന്‍സ് തുടങ്ങിയ കമ്പനികള്‍ ചൈനയിലേക്കുള്ള മുഴുവന്‍ സര്‍വ്വീസുകളും താത്കാലികമായി റദ്ദാക്കിയിട്ടുണ്ട്. ഇത് കൂടാതെ എയര്‍ ഇന്ത്യ ഷാങ് ഹായി, ഹോങ്കോംഗ് എന്നിവിടങ്ങളിലേക്കുള്ള സര്‍വ്വീസുകളും നിര്‍ത്തിവെച്ചിരിക്കുകയാണ്. ഒരു അറിയിപ്പ് ലഭിക്കുന്നതുവരെ ചൈനയിലേക്കുള്ള സര്‍വ്വീസുകള്‍ ഖത്തര്‍ എയര്‍വേസും , ഒമാന്‍ എയര്‍ലൈന്‍സും റദ്ദാക്കിയിട്ടുണ്ട്.

- അവ്നി

വായിക്കുക: , ,

അഭിപ്രായം എഴുതുക »

രാമചന്ദ്രന്റെ വിലക്ക് നീക്കി – നിയന്ത്രണ ങ്ങളോടെ എഴുന്നള്ളിക്കാൻ അനുമതി

March 3rd, 2020

thechikottukavu-ramachandran-epathram
തൃശൂർ : ഗജരാജന്‍ തെച്ചിക്കോട്ടുകാവ് രാമ ചന്ദ്രന്ന് കർശ്ശന നിയന്ത്രണ ങ്ങ ളോടെ എഴുന്നെ ള്ളി പ്പുകളില്‍ പങ്കെടുപ്പിക്കാം എന്ന് നാട്ടാന പരി പാലന ജില്ലാ നിരീ ക്ഷണ കമ്മിറ്റി യോഗ ത്തിൽ തീരുമാനമായി. ഇതിനായി ചില നിബന്ധന കളും ഉണ്ടാക്കിയിട്ടുണ്ട്.

ആനക്ക് വലത്തെ പിൻ കാലില്‍ മുറിവ് ഉള്ളതിനാല്‍ എഴുന്നെള്ളിപ്പ് ആളുകൾക്ക് ഇട യിൽ നിന്ന് 5 മീറ്റർ ദൂര പരിധി യിലും പൂർണ്ണ മായും നിരീക്ഷണ കമ്മിറ്റി യുടെ നിയന്ത്രണ ത്തിലും ആയിരിക്കണം. മാത്രമല്ല എപ്പോഴും 4 പാപ്പാന്മാർ കൂടെ ഉണ്ടായിരിക്കണം. കൂടാതെ ആഴ്ച തോറും പരിശോധന നടത്തി ഫിറ്റ്നസ് ഉറപ്പു വരുത്തു കയും വേണം.

തൃശൂർ, പാലക്കാട് ജില്ല കളിൽ മാത്രം രണ്ടു മാസ ക്കാലം പരീക്ഷണ അടി സ്ഥാന ത്തിലാണ് എഴുന്നെള്ളിപ്പു കളില്‍ തെച്ചി ക്കോട്ടു കാവ് രാമ ചന്ദ്രന്‍ ഉണ്ടാവുക.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ലൈഫ് പദ്ധതി: രണ്ട് ലക്ഷം വീടുകൾ പൂർത്തീകരിച്ചതിന്‍റെ ഔദ്യോഗിക പ്രഖ്യാപനം

March 2nd, 2020

pinarayi-vijayan-epathram

ലൈഫ് പദ്ധതിയിലൂടെ രണ്ട് ലക്ഷം വീടുകൾ പൂർത്തീകരിച്ചതിന്റെ ഔദ്യോഗിക പ്രഖ്യാപനം മുഖ്യമന്ത്രി നടത്തി. ഭവനരഹിതരായിട്ടും ഇതു വരെ ലിസ്റ്റിൽ ഉൾപ്പെടാത്തവർക്ക് വീട് നൽകാൻ വേണ്ടിയുള്ള ശ്രമങ്ങൾ സർക്കാർ ആരംഭിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.

2017ൽ ആരംഭിച്ച ലൈഫ് പദ്ധതി പ്രകാരം 214262 വീടുകളാണ് പൂർത്തീകരിച്ചത്. മൂന്ന് ഘട്ടമായാണ് പദ്ധതി നടപ്പാക്കുന്നത്. 2001 മുതൽ 2016 വരെ വിവിധ കാലയളവിൽ പണി ആരംഭിച്ച് ഇതുവരെ പൂർത്തിയാകാത്ത 52000ത്തോളം വീടുകൾ പൂർത്തീകരിച്ചതായിരുന്നു ആദ്യ ഘട്ടം. ഭൂമിയുണ്ടായിട്ടും വീടില്ലാത്തവർക്ക് വീട് വെച്ചുനൽകുന്നതായിരുന്നു രണ്ടാം ഘട്ടം. ഭവന സമുച്ചയങ്ങളാണ് മൂന്നാം ഘട്ടത്തിൽ നിർമ്മിക്കുന്നത്. പുത്തരിക്കണ്ടം മൈതാനിയിൽ ഒരുക്കിയ വേദിയിൽ വച്ച് വീടുകൾ പൂർത്തിയായതിന്‍റെ ഔദ്യോഗിക പ്രഖ്യാപനം മുഖ്യമന്ത്രി നടത്തി.

- അവ്നി

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഇനി മുതല്‍ ‘ഭിന്ന ശേഷിക്കാർ’ എന്ന പദം ഉപയോഗിക്കണം

February 26th, 2020

specially-abled-in-official-avoid-disabled-ePathram

തിരുവനന്തപുരം : ഭിന്നശേഷിക്കാർക്ക് വേണ്ടി യുള്ള ദേശീയ അവകാശ നിയമ ത്തിന്റെ ഭാഗ മായി ഓഫീസ് രേഖകൾ, ബ്രോഷർ, പദ്ധതി കൾ, വെബ് സൈറ്റ്, ആശയ വിനിമയം തുടങ്ങിയ എല്ലാ വിധ മേഖല കളിലും ഭിന്ന ശേഷിക്കാർ / Specially Abled / PWD എന്ന വാക്കുകൾ മാത്രമേ ഉപ യോഗി ക്കാവൂ എന്ന് ഭിന്ന ശേഷി ക്കാർ ക്കായുള്ള സംസ്ഥാന കമ്മീ ഷണർ നിർദ്ദേശിച്ചു.

അംഗ പരിമിതർ / Handi caped / Disabled എന്ന വാക്കു കൾ പൂർണ്ണ മായി നീക്കം ചെയ്യണം. ഇക്കാര്യം എല്ലാ വകുപ്പ് മേധാവി കളും പ്രത്യേക ശ്രദ്ധ പുലർ ത്തണം എന്നും നിർദ്ദേശിച്ചു.

പി. എൻ. എക്സ്. 782/2020   

 

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « കെ. എസ്. ആര്‍. ടി. സി. ബസ്സും ലോറി യും കൂട്ടിയിടിച്ച് 20 മരണം
Next »Next Page » ലൈഫ് പദ്ധതി: രണ്ട് ലക്ഷം വീടുകൾ പൂർത്തീകരിച്ചതിന്‍റെ ഔദ്യോഗിക പ്രഖ്യാപനം »



  • സംസ്ഥാന സർക്കാർ നേറ്റിവിറ്റി കാര്‍ഡ് നൽകും
  • വിഴിഞ്ഞം തുറമുഖം : രണ്ടാം ഘട്ടം പ്രവർത്തന ഉദ്ഘാടനം നിർവ്വഹിച്ച് മുഖ്യമന്ത്രി
  • പ്രവാസത്തുടിപ്പുകൾ പ്രകാശനം ചെയ്തു
  • പ്രധാനമന്ത്രി കേരളത്തിൽ
  • പി. എസ്‍. സി. പരീക്ഷാ കേന്ദ്രത്തില്‍ മാറ്റം
  • സംസ്ഥാന സ്‌കൂൾ കലോത്സവം തൃശ്ശൂരിൽ
  • “ശവമുദ്ര” പ്രകാശനം ചെയ്തു
  • കെല്‍ട്രോണില്‍ മാധ്യമ കോഴ്സുകള്‍ക്ക് ഇപ്പോൾ അപേക്ഷിക്കാം
  • ബാലറ്റ് യൂണിറ്റിൽ ബ്രെയിലി ലിപി
  • അന്ധര്‍ക്കും അവശത ഉള്ളവർക്കും വോട്ട് ചെയ്യാൻ സഹായി
  • തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടെടുപ്പ് ദിവസം സംസ്ഥാനത്ത് പൊതു അവധി
  • തെരഞ്ഞെടുപ്പ് പ്രചാരണം : സമൂഹ മാധ്യമ നിരീക്ഷണം ഊർജ്ജിതമാക്കും
  • എച്ച്. എസ്. എസ്. ക്രിസ്തുമസ് പരീക്ഷ ആദ്യഘട്ടം ഡിസംബര്‍ 15 മുതല്‍ 23 വരെ
  • എസ്. എസ്. എല്‍. സി. പരീക്ഷ : രജിസ്‌ട്രേഷന് തുടക്കമായി
  • സ്ഥാനാർത്ഥിയുടെ യോഗ്യതകളും അയോഗ്യതകളും : മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു
  • തദ്ദേശ തെരഞ്ഞെടുപ്പ്‌ രണ്ടു ഘട്ടങ്ങളിൽ : ഡിസംബര്‍ 13 ന് വോട്ടെണ്ണല്‍
  • വിവാഹ ബന്ധം വേർപ്പെടുത്താതെ രണ്ടാം വിവാഹം രജിസ്‌റ്റർ ചെയ്യാനാകില്ല
  • മൂന്നാർ സംഭവം : ടാക്‌സി ഡ്രൈവര്‍ മാരുടെ ലൈസന്‍സ് റദ്ദാക്കും
  • വയലാർ അവാർഡ് സമർപ്പണം തിങ്കളാഴ്ച
  • ഹൊസൂർ – കേരള സർവ്വീസ് പുനരാരംഭിക്കും



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine