
തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ വാര്‍ഡുകളില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെയും സിപിഎമ്മിന്റെയും സീറ്റുകള്‍ പിടിച്ചെടുത്ത് ബിജെപി.
വൈക്കം നഗരസഭ വാര്‍ഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ സീറ്റാണ് ബിജെപി പിടിച്ചെടുത്തത്. വൈക്കം മുന്‍സിപ്പാലിറ്റിയിലെ 21-ാം വാര്‍ഡിലെ തെരഞ്ഞെടുപ്പിലാണ് ബിജെപി വിജയിച്ചത്. ബിജെപിയുടെ കെ ആര്‍ രാജേഷ് 79 വോട്ടിനാണ് ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ചത്.
തൃശൂര്‍ മുല്ലശ്ശേരിയില്‍ എല്‍ഡിഎഫിന്റെ സീറ്റും ബിജെപി പിടിച്ചെടുത്തു. 20 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ബിജെപിയുടെ ടി.ജി. പ്രവീണ്‍ ആണ് വിജയിച്ചത്.
സംസ്ഥാനത്ത് 12 ജില്ലകളിലായി 28 തദ്ദേശസ്വയംഭരണ വാര്‍ഡുകളിലാണ് കഴിഞ്ഞ ദിവസം ഉപതെരഞ്ഞെടുപ്പ് നടന്നത്.





തിരുവനന്തപുരം : 2020 ജനു വരി ഒന്നു മുതൽ പ്ലാസ്റ്റിക് നിരോധനവും കേരള ത്തെ മാലിന്യ മുക്ത മാക്കാൻ ഹരിത നിയമ ങ്ങളും മലിനീകരണ നിയന്ത്രണ നിയമ ങ്ങളും കർശനമായി നടപ്പാക്കും.
























