സൈനിക് സ്‌കൂൾ പ്രവേശന ത്തിന് സെപ്റ്റം ബർ 23 വരെ അപേക്ഷിക്കാം

August 29th, 2019

logo-government-of-kerala-ePathram
തിരുവനന്തപുരം : കഴക്കൂട്ടം സൈനിക സ്‌കൂൾ പ്രവേ ശന ത്തിനുള്ള ഓൾ ഇന്ത്യാ സൈനിക് സ്‌കൂൾസ് എൻട്രൻസ് എക്‌സാമിനേഷൻ 2020 ന് സെപ്റ്റം ബർ 23 വരെ അപേക്ഷിക്കാം.

ആറ്, ഒമ്പത് ക്ലാസ്സു കളിലേക്ക് ആൺ കുട്ടി കൾക്ക് മാത്ര മാണ് പ്രവേശനം നൽ കുന്നത്. പരീക്ഷ 2020 ജനുവരി അഞ്ചിന് നടക്കും. സൈനിക് സ്‌കൂൾ വെബ് സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം.

വിശദ വിവരങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പബ്ളിക് റിലേഷന്‍ വാര്‍ത്താ ക്കുറിപ്പ് ഇവിടെ ക്ലിക്ക് ചെയ്തു വായി ക്കുക.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

എൽ. എൽ. ബി. സ്‌പോട്ട് അഡ്മിഷൻ 31 ന്

August 29th, 2019

free-insurance-for-govt-iti-students-education-ePathram
തിരുവനന്തപുരം : ഗവൺമെന്റ് ലോ കോളേജിൽ മൂന്നു വര്‍ഷത്തെ എൽ. എൽ. ബി. യി ലേക്ക് മെരിറ്റിൽ ഒഴിവ് വന്നിട്ടുള്ള മൂന്ന് സീറ്റി ലേക്കും പഞ്ച വത്സര എൽ. എൽ. ബി. യിലേക്ക് മെരിറ്റിൽ ഒഴിവുള്ള ഒരു സീറ്റി ലേക്കും ആഗസ്റ്റ് 31 ശനി യാഴ്ച രാവിലെ 11 മണിക്ക് തിരു വനന്ത പുരം ഗവൺ മെന്റ് ലോ കോളേജിൽ വെച്ച് സ്‌പോട്ട് അഡ്മിഷൻ നടക്കും. പ്രോസ്‌ പെക്ട സ്സിലുള്ള എല്ലാ രേഖ കളും സഹിതം ഹാജരാകണം എന്നു വാര്‍ത്താ ക്കുറിപ്പില്‍ പറയുന്നു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ആധാർ ലിങ്ക് ചെയ്തില്ല എങ്കിൽ റേഷന്‍ മുടങ്ങും

August 28th, 2019

national-id-of-india-aadhaar-card-ePathram
തിരുവനന്തപുരം: റേഷൻ കാർഡു മായി ആധാർ ലിങ്ക് ചെയ്യാത്ത വർക്ക് 2019 സെപ്റ്റംബർ 30 നു ശേഷം റേഷൻ ഉൽപ്പ ന്നങ്ങൾ നൽകേണ്ടതില്ല എന്ന് കേന്ദ്ര സർക്കാർ.

റേഷൻ കാർഡ് ഉടമയും കാര്‍ഡിലെ അംഗങ്ങളും ആധാർ വിവരങ്ങള്‍ നല്‍കി റേഷന്‍ കാര്‍ഡു മായി ആധാര്‍ ലിങ്ക് ചെയ്യണം. ലിങ്ക് ചെയ്യാത്ത വർക്ക് റേഷൻ കിട്ടില്ല എങ്കിലും കാർഡിലെ അവരുടെ പേരു നീക്കം ചെയ്യില്ല. ഭക്ഷ്യ ധാന്യങ്ങൾ കാര്‍ഡില്‍ ഉള്‍പ്പെട്ട യഥാർത്ഥ അവ കാശിക്കു ലഭിക്കുന്നു എന്ന് ഉറപ്പു വരുത്തു ന്നതിനു വേണ്ടിയാണ് ഇത്.

kerala-civil-supplies-ration-card-ePathram
2016 ൽ ഭക്ഷ്യ ഭദ്രത നിയമം ബാധകം ആക്കിയപ്പോൾ മുതൽ റേഷന്‍ കാര്‍ഡു മായി ആധാർ ലിങ്ക് ചെയ്യണം എന്ന് നിബന്ധന ഉണ്ട്. കേരള ത്തിൽ 99% റേഷൻ കാർഡ് ഉടമ കളും 85% അംഗ ങ്ങളും ആധാർ ലിങ്ക് ചെയ്തിട്ടുണ്ട്.

കൂടുതല്‍ വിവര ങ്ങള്‍ ക്കായി സിവില്‍ സപ്ലൈസ് വെബ് സൈറ്റ്  സന്ദര്‍ശിക്കു കയോ ഇതേ സൈറ്റിലെ റേഷന്‍ കാര്‍ഡ് വിഭാഗം സന്ദര്‍ശിക്കു കയോ ചെയുക.

Tag :  ആധാര്‍

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

കെവിന്‍ വധക്കേസ് : പ്രതികള്‍ക്ക് ഇരട്ട ജീവ പര്യന്തം

August 27th, 2019

kottayam-kevin-murder-case-verdict-life-time-jail-ePathram
കോട്ടയം : കെവിന്‍ വധക്കേസില്‍ പത്തു പ്രതി കള്‍ക്കും ഇരട്ട ജീവ പര്യന്തം ശിക്ഷ വിധിച്ചു. കേരള ത്തിലെ ആദ്യ ദുരഭിമാന ക്കൊലയായി പരി ഗണിച്ചു കൊണ്ടാണ് കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇരട്ട ജീവ പര്യന്തം ശിക്ഷ വിധിച്ചത്.

കേസ് അപൂര്‍വ്വ ങ്ങളില്‍ അപൂര്‍വ്വം എന്ന് ചൂണ്ടി ക്കാട്ടിയ കോടതി, പ്രതി കള്‍ക്ക് 40,000 രൂപ പിഴയും വിധിച്ചു. പിഴ തുകയില്‍ നിന്ന് ഒരു ലക്ഷം രൂപ, മുഖ്യ സാക്ഷി അനീഷ് സെബാസ്റ്റ്യനു നല്‍കണം. ബാക്കി തുക തുല്യമായി വീതിച്ച് കെവിന്റെ പിതാവ് ജോസഫി നുംഭാര്യ നീനു വിനും നല്‍കണം.

നീനുവിന്റെ അച്ഛന്‍ ചാക്കോ, സഹോദരന്‍ ഷിനോ ചാക്കോ ഉള്‍പ്പടെ 14 പേരാണ് കെവിന്‍ വധ ക്കേസിലെ പ്രതികള്‍. ഒന്നാം പ്രതി ഷാനു ചാക്കോ, രണ്ടാം പ്രതി നിയാസ് മോന്‍ തുടങ്ങി യഥാ ക്രമം ഇഷാന്‍, റിയാസ്, ചാക്കോ, മനു മുരളീധരന്‍, ഷെഫിന്‍, നിഷാദ്, ടിറ്റു ജെറാം, വിഷ്ണു, ഫസില്‍ ഷെരീഫ്, ഷീനു ഷാജഹാന്‍, ഷിനു നാസര്‍, റെമീസ് എന്നിവ രാണ് കേസിലെ മറ്റു പ്രതികള്‍. ഇതില്‍ ഒന്‍പതു പേര്‍ ജയിലിലും അഞ്ചു പേര്‍ ജാമ്യ ത്തിലു മാണ്.

സവര്‍ണ്ണ ക്രൈസ്തവ വിഭാഗത്തില്‍പ്പെട്ട നീനു വിനെ ദളിത് ക്രൈസ്തവ വിഭാഗ ത്തില്‍ പ്പെട്ട കെവിന്‍ പ്രണയിച്ച് വിവാഹം കഴിച്ചതിൽ ഉള്ള ദുരഭി മാനം കാരണമായിരുന്നു കൊല പാതകം.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ചരിത്ര വിജയം നേടിയ പി വി സിന്ധുവിനെ മുഖ്യമന്ത്രി പിണറായി വിജയൻ അഭിനന്ദിച്ചു

August 26th, 2019

P V sindhu_epathram

തിരുവനന്തപുരം: ലോക ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പിൽ ചരിത്ര വിജയം നേടിയ പി വി സിന്ധുവിനെ മുഖ്യമന്ത്രി പിണറായി വിജയൻ അഭിനന്ദിച്ചു. ബാഡ്മിന്റൺ ലോകചാമ്പ്യൻഷിപ്പിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യക്കാരിയാവുകയാണ് സിന്ധു. കഴിഞ്ഞ രണ്ടു വർഷവും ഫൈനലിൽ തോറ്റ സിന്ധു ഇത്തവണ ജപ്പാന്റെ നൊസോമി ഒക്കുഹാരയെ നേരിട്ടുള്ള ഗെയിമുകൾക്ക് മറികടന്നാണ് കിരീടമണിഞ്ഞത്.

ബാഡ്മിന്റണിൽ ഇന്ത്യയെ ലോകത്തിന്റെ നെറുകയിൽ എത്തിച്ച സിന്ധുവിന്റെ നേട്ടം അഭിമാനകരമാണ്. കൂടുതൽ ഉയരങ്ങളിലെത്താൻ ഈ നേട്ടം അവർക്ക് പ്രചോദനമാകട്ടെയെന്നും ഇന്ത്യൻ ബാഡ്മിൻറണിലെ വളർന്നു വരുന്ന താരങ്ങൾക്ക് സിന്ധുവിന്റെ നേട്ടം വലിയ പ്രോത്സാഹനമാകുമെന്നും മുഖ്യമന്ത്രി ഫേസ്‌ബുക്ക്‌ പോസ്റ്റിൽ പറഞ്ഞു.

- അവ്നി

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « നിര്‍മ്മാണ രീതി കളില്‍ മാറ്റം വരുത്തുന്നു
Next »Next Page » കെവിന്‍ വധക്കേസ് : പ്രതികള്‍ക്ക് ഇരട്ട ജീവ പര്യന്തം »



  • പ്ലാസ്റ്റിക് കണിക്കൊന്ന : മനുഷ്യാവകാശ കമ്മീഷന്‍ കേസ് എടുത്തു
  • വീണ്ടും കുതിച്ചുയർന്ന് സ്വർണ്ണ വില : ഒറ്റ ദിവസം പവന് 2160 രൂപ കൂടി.
  • ബാല്യത്തിനും യുവത്വത്തിനും ഒപ്പം സർക്കാർ
  • യാത്രാ നിരക്ക് ഉയർത്തണം : സ്വകാര്യ ബസ്സുടമകള്‍ സമരത്തിലേക്ക്
  • നിള ചരിത്രം കുറിച്ചു
  • പരിസ്ഥിതി മിത്രം പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു
  • ഫൈസൽ ബാവ യുടെ ‘എ ഹെവൻ ഓഫ് നേച്വർ & നോളജ് ഇൻ വെളിയങ്കോട്’ പ്രകാശനം ചെയ്തു
  • ജെ. സി. ഡാനിയലും മലയാള സിനിമയും കേരളത്തിനെ നവീകരിക്കുന്നതിൽ പങ്കു വഹിച്ചു
  • രാജീവ് ചന്ദ്ര ശേഖർ ബി. ജെ. പി. സംസ്ഥാന അദ്ധ്യക്ഷൻ
  • ചൂടിന് ആശ്വാസം നൽകി വേനല്‍ മഴ തുടരുന്നു
  • അഷിതാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
  • കേരള പുരസ്‌കാരങ്ങൾ സമ്മാനിച്ചു
  • ഫ്ളക്സ് ബോർഡ്‌ നിരോധനം : സർക്കാരിന് ഹൈക്കോടതിയുടെ പ്രശംസ
  • ഹൃദ്യം പദ്ധതി : 8000 കുഞ്ഞുങ്ങൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തി
  • മാർച്ച് 31 ന് മുമ്പ് ഇ-കെ. വൈ. സി. പൂർത്തിയാക്കണം
  • അള്‍ട്രാ വയലറ്റ് വികിരണ തോത് വർദ്ധിച്ചു : ജാഗ്രതാ നിർദ്ദേശം
  • ജീവനക്കാർക്ക് ഇനി മുതൽ ഒന്നാം തീയ്യതി ശമ്പളം ലഭിക്കും : ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ.
  • സംസ്ഥാനത്ത് വീണ്ടും ഉയര്‍ന്ന താപനില മുന്നറിയിപ്പ്
  • റാഗിംഗ് കേസുകള്‍ പരിഗണിക്കുവാന്‍ ഹൈക്കോടതിയില്‍ പ്രത്യേക ബഞ്ച്
  • മാധ്യമങ്ങളിലെ ലിംഗ സമത്വം : ആഭ്യന്തര പരാതി പരിഹാര സമിതി കളുടെ പ്രവർത്തനം കാര്യക്ഷമമല്ല



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine