കുപ്പി വെള്ള ത്തിന്‍റെ വില 12 രൂപ യായി കുറയും

March 22nd, 2018

drinking-water-bottle-price-reduced-in-kerala-ePathram
കൊച്ചി : സംസ്ഥാനത്ത് കുപ്പി വെള്ള ത്തിന്റെ വില കുറക്കുന്നു. കുപ്പി വെള്ള നിർമ്മാണ കമ്പനി കളു ടെ സംഘടനാ തീരുമാനം അനുസരിച്ച് ഏപ്രിൽ മുതല്‍ ഒരു ലിറ്റര്‍ കുപ്പി വെള്ള ത്തിന്റെവില 12 രൂപ യായി കുറക്കും. നിലവില്‍ ഇത് 20 രൂപയാണ്.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ചക്ക : കേരള ത്തിന്റ ഔദ്യോഗിക ഫലം

March 22nd, 2018

chakka-jackfruit-official-fruit-kerala-ePathram
തിരുവനന്തപുരം : സംസ്ഥാനത്തിന്റെ ഒൗദ്യോഗിക ഫല മായി ചക്ക യെ സർക്കാർ പ്രഖ്യാപിച്ചു. നിയമ സഭ യില്‍ കൃഷി മന്ത്രി വി. എസ്. സുനിൽ കുമാറാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.

സംസ്ഥാന കാര്‍ഷിക വകുപ്പിന്റെ ശുപാര്‍ശ പ്രകാര മാണ് ചക്കയെ കേരള ത്തിന്റെ ഒൗദ്യോഗിക ഫലമായി പ്രഖ്യാപിച്ചത്.

സംസ്ഥാനത്ത് പല തരത്തിൽ പ്പെട്ട 30 കോടി മുതൽ 60 കോടി വരെ ചക്ക ഒരു വര്‍ഷം ഉൽപാദി പ്പിക്കു ന്നുണ്ട് എന്നു മന്ത്രി പറഞ്ഞു. യാതൊരു വിധ ത്തിലുള്ള വള ങ്ങളും ചക്ക ക്കു വേണ്ടി വരാറില്ല.

ഗ്രാമ ങ്ങളിൽ പ്രത്യേക പരിചരണം എന്നും ഇല്ലാതെ തന്നെ പ്ലാവ് വളരും. കീട നാശിനി പ്രയോഗമി ല്ലാതെ ഉൽപാദി പ്പി ക്കുന്ന അപൂർവ്വം ഫല വര്‍ഗ്ഗ ങ്ങളില്‍ ഒന്നാണ് ചക്ക. അതു കൊണ്ട് തന്നെ മറ്റു സംസ്ഥാന ങ്ങളെ അപേക്ഷിച്ച് കേരള ത്തിലെ ചക്ക ഏറെ ജൈവ ഗുണ ങ്ങള്‍ ഉള്ളതും വിഷമുക്ത മായതും എന്നും കൃഷി മന്ത്രി അറിയിച്ചു.

സംസ്ഥാന ത്തിന്റെ പൂവി നും മരത്തിനും മീനി നും മൃഗ ത്തിനും പക്ഷിക്കും (കണി ക്കൊന്ന, തെങ്ങ്, കരി മീന്‍, ആന, വേഴാമ്പൽ) ഒപ്പം ‘ചക്ക’ ക്കും ലഭിച്ച ഔദ്യോ ഗിക പദവി ‘വേണമെങ്കിൽ ചക്ക വേരി ലും കായ്ക്കും’ എന്ന ഹാഷ്‌ ടാഗ്‌ ചേർത്ത് ഇപ്പോള്‍ സാമൂഹ്യ മാധ്യമ ങ്ങളില്‍ ആഘോഷ മായി മാറിയിരിക്കുകയാണ്.

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

ലാന്‍ഡ് ലൈൻ ഫോണു കളിൽ നിന്നും ഇനി സൗജന്യമായി വിളിക്കാം

March 21st, 2018

bsnl-extends-sunday-free-calling-offer-another-three-months-from-february-2018-ePathram
കണ്ണൂര്‍ : കേരള ത്തിലെ ബി. എസ്. എന്‍. എല്‍. ലാന്‍ഡ് ലൈൻ ഫോണു കളിൽ നിന്നും എല്ലാ നെറ്റ് വർക്കു കളി ലേക്കും സൗജന്യ കോൾ സംവിധാനം ഏർപ്പെടുത്തി.

നഗര പ്രദേശ ങ്ങളില്‍ ലാന്‍ഡ്‌ ലൈനില്‍ നിന്ന് ബി. എസ്. എന്‍. എല്‍. മൊബൈലി ലേക്കും ലാന്‍ഡ് ലൈനി ലേക്കും മാത്ര മായിരുന്നു സൗജന്യ മായി വിളിക്കാവുന്ന സംവി ധാനം ഉണ്ടായിരുന്നത്.

ഇപ്പോള്‍ നിലവി ലുള്ള ഞായറാഴ്ച സൗജന്യ വും (സൺഡേ ഫ്രീ കോൾ ഓഫർ) എല്ലാ ദിവസ വും രാത്രി 10.30 മുതൽ രാവിലെ 6 മണി വരെ ലഭി ക്കുന്ന രാത്രി കാല സൗജന്യ വും തുടരും.

രാജ്യത്ത് ഏറ്റവും ലാഭ കര മായി പ്രവര്‍ത്തിക്കുന്ന ബി. എസ്. എന്‍. എല്‍. കേരളാ സര്‍ക്കി ളില്‍ മാത്ര മാണ് ഈ താരിഫ് പരിഷ്‌കരണം കൊണ്ട് വന്നിട്ടുള്ളത് എന്നത് ശ്രദ്ധേയ മാണ്.

പുതിയ താരിഫ് അനു സരിച്ച് ഇനി മുതല്‍ ലാന്‍ഡ് ലൈൻ ഫോണു കളിൽ നിന്നും എല്ലാ നെറ്റ് വർക്കു കളി ലേക്കും സൗജന്യം ലഭ്യമാകും.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മധു വിന്റെ മരണം : ജുഡീഷ്യൽ അന്വേഷണം തുടങ്ങി

March 10th, 2018

tribal-man-madhu-by-davinchi-suresh-ePathram
തിരുവനന്തപുരം : അട്ടപ്പാടി യിൽ ആൾക്കൂട്ട ത്തിന്റെ മദ്ദന ത്തിൽ കൊല്ലപ്പെട്ട ആദിവാസി യുവാവ് മധു വിനെ മരണവു മായി ബന്ധപ്പെട്ട് മജിസ്ട്രേറ്റ് തല അന്വേഷണം തുടങ്ങി. മധുവിന്റെ അമ്മ, സഹോ ദരി മാർ എന്നിവ രിൽ നിന്നും മജിസ്ട്രേറ്റ് മൊഴി രേഖപ്പെടുത്തും.

മധു വിനെ പിടി കൂടിയ മുക്കാലി വന മേഖല യിലും മറ്റു സ്ഥല ങ്ങ ളിലുമെല്ലാം മജിസ്ട്രേറ്റ് സന്ദർ ശിച്ച് തെളി വെടുപ്പ് നടത്തും. മധു വിനെ നാട്ടുകാർ പിടി കൂടി മർദ്ദിച്ച് പൊലീസിന് കൈമാറുക യായിരുന്നു. എന്നാൽ സ്റ്റേഷനി ലേക്ക് പോവുന്ന വഴി യിൽ മധു മരിച്ചു.

ഇക്കാര്യത്തിലെ ദുരൂഹത യെ ക്കുറിച്ച് അന്വേഷണം വേണം എന്നും ആവശ്യം ഉയർ ന്നിരുന്നു. ഇതേ ക്കുറി ച്ചും അന്വേഷണം നടക്കും.

-Image Credit : davinchi suresh 

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

സംസ്ഥാന ചലച്ചിത്ര അവാർഡ് : ഒറ്റ മുറി വെളിച്ചം മികച്ച ചിത്രം; ഇന്ദ്രൻസ് നടൻ

March 8th, 2018

state award_epathram

തിരുവനന്തപുരം : സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. ആളൊരുക്കം എന്ന സിനിമയിൽ ഒരു ഓട്ടൻ തുള്ളൽ കഥാപാത്രത്തെ അവതരിപ്പിച്ച ഇന്ദ്രൻസ് മികച്ച നടനായി. ടേക്ക് ഓഫ് എന്ന സിനിമയിലെ അഭിനയത്തിന് മികച്ച നടിയായി പാർവ്വതിയെ തെരെഞ്ഞെടുത്തു. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ശിൽപ്പവും അടങ്ങുന്നതാണ് പുരസ്കാരം.

ഗാർഹിക പീഡനത്തിന് ഇരയാകുന്ന ഒരു പെൺകുട്ടിയുടെ ചെറുത്തു നിൽപ്പിന്റെ കഥ പറഞ്ഞ ഒറ്റ മുറി വെളിച്ചം മികച്ച സിനിമയായി. രാഹുൽ റിജി നായർ ആണ് സിനിമ സംവിധാനം ചെയ്തത്. നിർമ്മാതാവിനും സംവിധായകനും രണ്ട് ലക്ഷം രൂപയും പ്രശസ്തി പത്രവും ശിൽപ്പവും അടങ്ങുന്നതാണ് അവാർഡ്. ഇ മ യൗ സംവിധാനം ചെയ്ത ലിജോ ജോസ് പല്ലിശ്ശേരി ആണ് മികച്ച സംവിധായകൻ.

- അവ്നി

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « സിപിഐ സംസ്ഥാന സെക്രട്ടറിയായി വീണ്ടും കാനം രാജേന്ദ്രൻ
Next »Next Page » മധു വിന്റെ മരണം : ജുഡീഷ്യൽ അന്വേഷണം തുടങ്ങി »



  • വയലാർ അവാർഡ് സമർപ്പണം തിങ്കളാഴ്ച
  • ഹൊസൂർ – കേരള സർവ്വീസ് പുനരാരംഭിക്കും
  • നോർക്ക കെയർ സേവനത്തിന് ഇനി മൊബൈൽ ആപ്ലിക്കേഷനും
  • ഗുണ നിലവാരം ഇല്ലാത്ത മരുന്നുകൾ നിരോധിച്ചു
  • സമൂഹ മാധ്യമ ഉപയോഗം : പോലീസുകാർ സത്യവാങ്മൂലം നൽകണം
  • അർബുദ രോഗികൾക്ക് യാത്രാ സൗജന്യം
  • സ്വർണ്ണ വില പവന് 90, 000 രൂപ കടന്നു
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകരുത്
  • തീരദേശ നിവാസികൾക്ക് ഡിസംബറിൽ പട്ടയം ലഭിക്കും
  • സ്വർണ്ണ വില 88,000 രൂപയും കടന്നു
  • പൊതു രേഖാ ബില്ല് നിയമ സഭ പാസ്സാക്കി
  • കേരളം : ഇ. എസ്. ജി. നയം നടപ്പാക്കുന്ന ആദ്യ സംസ്ഥാനം
  • തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടർ പട്ടികയിൽ പേരു ചേർക്കാം
  • പാല്‍ വില വർദ്ധിപ്പിക്കും
  • പി. പി. തങ്കച്ചൻ അന്തരിച്ചു
  • സ്യൂഡോ വൈറസ് : നിപ പ്രതിരോധത്തിൽ കേരളത്തിന് നേട്ടം
  • യുവ പ്രതിഭാ പുരസ്കാരം2025-26 : അപേക്ഷകൾ ക്ഷണിച്ചു
  • ഓണക്കാല സ്‌പെഷ്യൽ സർവ്വീസുകൾക്ക് ഓൺ ലൈൻ ബുക്കിംഗ്
  • കേര സുരക്ഷ ഇൻഷ്വറൻസ് പദ്ധതി വിപുലീകരിച്ചു
  • കേരളോത്സവം2025 : ലോഗോ ക്ഷണിച്ചു



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine