
മലപ്പുറം : സിപിഐ സംസ്ഥാന സെക്രട്ടറിയായി വീണ്ടും കാനം രാജേന്ദ്രനെ തെരെഞ്ഞെടുത്തു. പുതിയ സംസ്ഥാന കൗൺസിലിന്റെ ആദ്യ യോഗത്തിലാണ് കാനത്തെ തെരെഞ്ഞെടുത്തത്. ജനറൽ സെക്രട്ടറി സുധാകർ റെഡ്ഡിയാണ് കാനത്തിന്റെ പേരു നിർദ്ദേശിച്ചത്.
ഇത് രണ്ടാം തവണയാണ് കാനം സംസ്ഥാന സെക്രട്ടറി പദവിയിലെത്തുന്നത്. നേരത്തെ സി ദിവാകരനോട് സെക്രട്ടറി പദവിയിലേക്ക് മൽസരിക്കാൻ ഇസ്മായിൽ പക്ഷം ആവശ്യപ്പെട്ടിരുന്നു. എന്നാൽ പാർട്ടി ഐക്യത്തിനാണ് പ്രാധാന്യം എന്ന കാര്യം ചൂണ്ടിക്കാണിച്ച് ദിവാകരൻ പിന്മാറുകയായിരുന്നു.






തിരുവനന്തപുരം : സംസ്ഥാനത്തെ സ്‌കൂള്‍ പ്രവേശന ത്തിന് വാക്‌സിന്‍ രേഖ നിര്‍ബ്ബന്ധം ആക്കി ക്കൊണ്ട് പുതിയ ആരോഗ്യ നയം പ്രഖ്യാ പിച്ചു. സര്‍ക്കാര്‍ നടപ്പി ലാക്കുന്ന വാക്‌സി നേഷന്‍ പദ്ധതി കള്‍ക്ക് എതിരെ പ്രതിഷേധവും അനാ വശ്യ പ്രചാ രണവും നടക്കുന്ന സാഹചര്യത്തി ലാണ് ആരോഗ്യ നയ ത്തില്‍ വാക്‌സിനേ ഷന്‍ നിര്‍ബ്ബന്ധം ആക്കി സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയത്.

























