നാ​ല് സ്വാ​ശ്ര​യ മെ​ഡി​ ക്ക​ല്‍ കോ​ള​ജു ​ക​ളി​ലെ ഫീസ് നിരക്ക് നിശ്ചയിച്ചു

October 31st, 2017

cochin-university-campus-epathram
തിരുവനന്തപുരം : സംസ്ഥാനത്തെ നാല് സ്വാശ്രയ മെഡി ക്കല്‍ കോളജു കളിലെ ഫീസ് നിരക്ക് ജസ്റ്റിസ് രാജേന്ദ്ര ബാബു കമ്മീഷൻ തീരു മാനിച്ചു.

കോലഞ്ചേരി, അമല, ജൂബിലി, പുഷ്പ ഗിരി എന്നീ നാലു കോളജു കളിലെ ഫീസാണ് നിശ്ച യിച്ചത്. ഈ വർഷം 4.85 ലക്ഷം രൂപയും അടുത്ത വർഷം 5.60 ലക്ഷം രൂപയും ആയി രിക്കും ഫീസ്.

എന്‍. ആര്‍. ഐ. സീറ്റില്‍ ഈ വര്‍ഷം 18 ലക്ഷം രൂപയും അടുത്ത വര്‍ഷം 20 ലക്ഷം രൂപയും ആയിരിക്കും ഫീസ്. നിലവിൽ അഞ്ചു ലക്ഷം രൂപ ഫീസിലാണ് നാലു കോളജു കളും പ്രവേശനം നടത്തിയിരുന്നത്. കോളേജു കളുടെ വരവു ചെലവു കണക്കു കള്‍ പരിശോധിച്ച ശേഷ മാണ് പുതിയ ഫീസ് നിശ്ചയിച്ചത്.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

നികുതി വെട്ടിപ്പ് : നടി അമലാ പോളിനെതിരെ അന്വേഷണം

October 29th, 2017

amala_epathram

പോണ്ടിച്ചേരി : റോഡ് നികുതിയിനത്തിൽ 20 ലക്ഷത്തിന്റെ നികുതി വെട്ടിപ്പ് നടത്തിയതിന്റെ പേരിൽ പ്രശസ്ത സിനിമാതാരം അമലാ പോളിനെതിരെ അന്വേഷണം. അമലയുടെ പുതിയ ബെൻസ് കാർ രജിസ്റ്റർ ചെയ്തിരിക്കുന്നത് അവരെ നേരിട്ട് അറിയുക പോലും ചെയ്യാത്ത പോണ്ടിച്ചേരിയിലുള്ള ഒരു എഞ്ചിനീയറിങ്ങ് വിദ്യാർഥിയുടെ പേരിലാണെന്ന് വ്യക്തമായി.

ഒരു കോടി 12 ലക്ഷം രൂപ വിലയുള്ള മെർസിഡിസ് എ ക്ലാസ്സ് ബെൻസ് കേരളത്തിൽ രജിസ്റ്റർ ചെയ്യണമെങ്കിൽ നികുതിയിനത്തിൽ 20 ലക്ഷം അടക്കണമെന്ന സാഹചര്യത്തിൽ വ്യാജ വിലാസം ഉപയോഗിച്ച് വെറും ഒന്നേകാൽ ലക്ഷം രൂപയ്ക്ക് പോണ്ടിച്ചേരിയിൽ വെച്ച് രജിസ്റ്റർ ചെയ്യുകയായിരുന്നു. ഏഴു വർഷം വരെ തടവ് ലഭിക്കാവുന്ന ശിക്ഷയാണിത്. പോണ്ടിച്ചേരിയിലാണ് രജിസ്റ്റർ ചെയ്തതെങ്കിലും ബെൻസ് ഓടുന്നത് കൊച്ചി ഇടപ്പള്ളിയിലാണ്.

- അവ്നി

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

രാഷ്ട്രപതി കേരളത്തിൽ

October 27th, 2017

ram-nath-kovind-14th-president-of-india-ePathram
തിരുവനന്തപുരം : രണ്ടു ദിവസത്തെ കേരള സന്ദര്‍ശന ത്തിനായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് എത്തി. വെള്ളി യാഴ്ച ഉച്ചക്ക് 2.50 ന് പ്രത്യേക വിമാനത്തിലാണ് രാഷ്ട്ര പതി തിരു വനന്ത പുരത്ത് എത്തിയത്.

പള്ളിപ്പുറം ടെക്‌നോ സിറ്റി പദ്ധതിക്ക് രാഷ്ട്ര പതി ഇന്ന് തുടക്കം കുറിക്കും. ശനിയാഴ്ച കൊച്ചി യിലേക്കു പോകു ന്ന രാഷ്ട്രപതി, കേരള ഹൈക്കോടതി യുടെ വജ്ര ജൂബിലി ആഘോഷ ങ്ങളുടെ സമാപന സമാപന സമ്മേ ളനം ഉദ്ഘാ ടനം ചെയ്യും.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പുനത്തിൽ കുഞ്ഞബ്​ദുള്ള അന്തരിച്ചു

October 27th, 2017

punathil-kunjabdulla-ePathram
കോഴിക്കോട് : പ്രശസ്ത സാഹിത്യ കാരൻ പുനത്തിൽ കുഞ്ഞബ്ദുള്ള (77) അന്തരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രി യിൽ രാവിലെ എട്ടു മണി യോടെ യായി രുന്നു മരണം. അസുഖ ബാധിതനായി ചികില്‍സ യില്‍ ആയി രുന്നു.

കേന്ദ്ര സാഹിത്യ അക്കാദമിയുടേയും കേരള സാഹിത്യ അക്കാ ദമിയുടേയും പുരസ്കാര ങ്ങള്‍ നേടിയ ‘സ്മാരക ശില കൾ’ കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയ ‘മല മുകളിലെ അബ്ദുള്ള’, വിശ്വ ദീപം അവാര്‍ഡ് നേടിയ ‘മരുന്ന്’, ‘കന്യാ വനങ്ങള്‍’ പ്രമുഖ എഴുത്തു കാര നായ സേതു വുമായി ചേർന്ന് രചിച്ച ‘നവ ഗ്രഹ ങ്ങളുടെ തട വറ’, ജൂത ന്മാരുടെ ശ്മശാനം, ഹനു മാൻ സേവ, അകമ്പടി ക്കാരി ല്ലാതെ, കണ്ണാടി വീടുകൾ എന്നിവ യാണു ശ്രദ്ധേയ മായ രചനകള്‍. കേരള സാഹിത്യ അക്കാദമി വിശിഷ്ട അംഗത്വം ലഭിച്ചിട്ടുണ്ട്.

കോഴിക്കോട് വടകര യില്‍ മമ്മു – സൈന ദമ്പതികളുടെ മകനായി 1940 ഏപ്രില്‍ മൂന്നിന് ആയിരുന്നു ജനനം. തലശ്ശേരി ബ്രണ്ണൻ കോളജി ലും അലിഗഢ് മുസ്ലീം സർവ്വ കലാ ശാല യിലും വിദ്യാ ഭ്യാസം പൂര്‍ത്തി യാക്കി. എം. ബി. ബി. എസ്. ബിരുദ ധാരി യായ ഇദ്ദേഹം ഡോക്ട റായി സേവനം അനുഷ്ടിച്ചിരുന്നു

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഐ.വി ശശി അന്തരിച്ചു

October 24th, 2017

i v sasi_epathram

ചെന്നൈ : പ്രശസ്ത സംവിധായകൻ ഐ.വി ശശി അന്തരിച്ചു. ശ്വാസം മുട്ടലിനെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയായിരുന്നു അന്ത്യം. 69 വയസ്സായിരുന്നു. പ്രശസ്ത സിനിമാതാരം സീമയാണ് ഭാര്യ. നിരവധി ഹിറ്റ് സിനിമകൾ സംവിധാനം ചെയ്തിട്ടുള്ള അദ്ദേഹത്തിന്റെ മരണം സിനിമാലോകത്തിന് തീരാനഷ്ടമാണ്.

മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി 150 ലേറെ സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്. വാണിജ്യ സിനിമകളിൽ പുതുവഴി തെളിയിക്കുകയും നടൻമാരെ സൂപ്പർ താരങ്ങളാക്കുന്നതിൽ പ്രധാന പങ്കു വഹിക്കുകയും ചെയ്ത സംവിധായകനാണ് ഐ വി ശശി. ദേശീയ പുരസ്കാര ജേതാവായ അദ്ദേഹത്തെ സംസ്ഥാന സർക്കാർ 2015 ൽ ജെ സി ഡാനിയേൽ പുരസ്കാരം നൽകി ആദരിച്ചിരുന്നു.2009 ൽ പുറത്തിറങ്ങിയ വെള്ളത്തൂവൽ ആണ് അവസാന ചിത്രം.

- അവ്നി

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « സമരം : അൽ ഷിഫ ആശുപത്രി അടച്ചുപൂട്ടി മാനേജ്മെന്റ്
Next »Next Page » പുനത്തിൽ കുഞ്ഞബ്​ദുള്ള അന്തരിച്ചു »



  • പ്ലാസ്റ്റിക് കണിക്കൊന്ന : മനുഷ്യാവകാശ കമ്മീഷന്‍ കേസ് എടുത്തു
  • വീണ്ടും കുതിച്ചുയർന്ന് സ്വർണ്ണ വില : ഒറ്റ ദിവസം പവന് 2160 രൂപ കൂടി.
  • ബാല്യത്തിനും യുവത്വത്തിനും ഒപ്പം സർക്കാർ
  • യാത്രാ നിരക്ക് ഉയർത്തണം : സ്വകാര്യ ബസ്സുടമകള്‍ സമരത്തിലേക്ക്
  • നിള ചരിത്രം കുറിച്ചു
  • പരിസ്ഥിതി മിത്രം പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു
  • ഫൈസൽ ബാവ യുടെ ‘എ ഹെവൻ ഓഫ് നേച്വർ & നോളജ് ഇൻ വെളിയങ്കോട്’ പ്രകാശനം ചെയ്തു
  • ജെ. സി. ഡാനിയലും മലയാള സിനിമയും കേരളത്തിനെ നവീകരിക്കുന്നതിൽ പങ്കു വഹിച്ചു
  • രാജീവ് ചന്ദ്ര ശേഖർ ബി. ജെ. പി. സംസ്ഥാന അദ്ധ്യക്ഷൻ
  • ചൂടിന് ആശ്വാസം നൽകി വേനല്‍ മഴ തുടരുന്നു
  • അഷിതാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
  • കേരള പുരസ്‌കാരങ്ങൾ സമ്മാനിച്ചു
  • ഫ്ളക്സ് ബോർഡ്‌ നിരോധനം : സർക്കാരിന് ഹൈക്കോടതിയുടെ പ്രശംസ
  • ഹൃദ്യം പദ്ധതി : 8000 കുഞ്ഞുങ്ങൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തി
  • മാർച്ച് 31 ന് മുമ്പ് ഇ-കെ. വൈ. സി. പൂർത്തിയാക്കണം
  • അള്‍ട്രാ വയലറ്റ് വികിരണ തോത് വർദ്ധിച്ചു : ജാഗ്രതാ നിർദ്ദേശം
  • ജീവനക്കാർക്ക് ഇനി മുതൽ ഒന്നാം തീയ്യതി ശമ്പളം ലഭിക്കും : ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ.
  • സംസ്ഥാനത്ത് വീണ്ടും ഉയര്‍ന്ന താപനില മുന്നറിയിപ്പ്
  • റാഗിംഗ് കേസുകള്‍ പരിഗണിക്കുവാന്‍ ഹൈക്കോടതിയില്‍ പ്രത്യേക ബഞ്ച്
  • മാധ്യമങ്ങളിലെ ലിംഗ സമത്വം : ആഭ്യന്തര പരാതി പരിഹാര സമിതി കളുടെ പ്രവർത്തനം കാര്യക്ഷമമല്ല



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine