മോട്ടോർ വാഹന നിയമ ഭേദ ഗതി : ദേശീയ പണി മുടക്ക് ആഗസ്​റ്റ്​ ഏഴിന്

July 15th, 2018

bus_epathram
തിരുവനന്തപുരം : ഗതാഗത മേഖല യിൽ പ്രവർ ത്തി ക്കുന്ന ദേശീയ – പ്രാദേശിക ട്രേഡ് യൂണി യനു കളും തൊഴിൽ ഉടമ കളുടെ സംഘടന കളും സംയുക്ത മായി ആഗസ്റ്റ് 7 ചൊവ്വാഴ്ച ദേശീയ പണി മുടക്ക് നടത്തുന്നു.

മോട്ടോർ വാഹന നിയമ ഭേദഗതി പിൻ വലിക്കണം എന്ന ആവശ്യ വുമാ യിട്ടാണ് ദേശീയ പണി മുടക്ക് പ്രഖ്യാ പിച്ചിരി ക്കുന്നത്.

അഖിലേന്ത്യ കോഡി നേഷൻ കമ്മിറ്റി യാണ് പണി മുടക്ക് പ്രഖ്യാപിച്ചത്. ആഗസ്റ്റ് ആറ് തിങ്കളാഴ്ച അർദ്ധ രാത്രി മുതൽ ഏഴിന് അർദ്ധ രാത്രി വരെ യാണ് പണിമുടക്ക്.

സ്വകാര്യ ബസ്സു കള്‍, ഓട്ടോ, ടാക്സി, നാഷ ണല്‍ പെര്‍ മിറ്റ് ചരക്കു – കടത്തു വാഹന ങ്ങൾ, തുടങ്ങി യവ പണി മുടക്കിന്റെ ഭാഗമാകും.

അതോടൊപ്പം വാഹന ഷോറൂം, യൂസ്ഡ് വെഹി ക്കിള്‍ ഷോറൂം, സ്പെയർ പാർട്സ് കട കള്‍, ഓട്ടോ മൊബൈൽ വർക്ക് ഷോപ്പു കള്‍, ഡ്രൈവിംഗ് സ്കൂളു കൾ തുടങ്ങി യവ യുടെ തൊഴിൽ ഉടമ കളും തൊഴി ലാളി കളും പണി മുടക്കിൽ പങ്കാളികള്‍ ആവും.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ബസ്സ് സമയം പുനഃ ക്രമീ കരിക്കുന്നു

July 15th, 2018

ksrtc-bus-epathram
തിരുവനന്തപുരം : കെ. എസ്. ആർ. ടി. സി. യുടെ വരു മാനം വർദ്ധി പ്പിക്കുക എന്ന ലക്ഷ്യത്തോടെ ബസ്സു കളു ടെ സർവ്വീസ് സമയം പുനഃ ക്രമീ കരി ക്കുന്നു.

ഡിപ്പോ തല ത്തിൽ കൃത്യ മായ പഠനം നടത്തി യാണ് സർവ്വീസു കളുടെ സമയം നിശ്ചയിക്കുക. ആഗസ്റ്റ് ഒന്നു മുതൽ പുതിയ സമയ ക്രമ ത്തിൽ ബസ്സു കള്‍ സര്‍ വ്വീസ് നടത്തും.

ആദ്യ ഘട്ട ത്തില്‍ 219 എ. സി. വോൾവോ ബസ്സുകളുടെ ഷെഡ്യൂളുകള്‍ പുനഃ ക്രമീ കരിക്കും.

രണ്ടാം ഘട്ട ത്തിൽ സൂപ്പർ ഫാസ്റ്റ്, സൂപ്പർ എക്സ് പ്രസ്, സൂപ്പർ ഡീലക്സ് എന്നീ വിഭാഗ ങ്ങൾ ഉൾപ്പെടുന്ന സൂപ്പർ ക്ലാസ്സ് സർവ്വീസു കളാണ് പുനഃ ക്രമീ കരിക്കു ന്നത്. 600 സൂപ്പർ ക്ലാസ് ബസ്സു കള്‍ കെ. എസ്. ആർ. ടി. സി. ക്കുണ്ട്.

മൂന്നാം ഘട്ടത്തിൽ ഫാസ്റ്റ് പാസഞ്ചർ ബസ്സുകൾ പുനഃ ക്രമീ കരിക്കും.1200 ഒാളം ബസ്സു കള്‍ ഈ വിഭാഗ ത്തില്‍ ഉണ്ട്.

നാലാം ഘട്ടത്തില്‍ സിറ്റി ഫാസ്റ്റ് – ഒാർഡിനറി ബസ്സു കള്‍ പുനഃ ക്രമീ കരിക്കും. നാലായിര ത്തോളം ഒാർഡിനറി ബസ്സു കളാണ് നിലവില്‍ സർവ്വീസ് നടത്തു ന്നത്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കനത്ത മഴ : സ്‌കൂളു കൾക്ക് അവധി – സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദ്ദേശം

July 10th, 2018

rain-in-kerala-monsoon-ePathram
കൊച്ചി : മഴ ശക്തി യായ തോടെ മുന്‍ കരുതല്‍ എന്നോ ണം ഇടുക്കി, കോട്ടയം, എറണാ കുളം ജില്ല കളിലെ പ്രൊഫ ഷണല്‍ കോളജു കള്‍ ഒഴികെ യുള്ള എല്ലാ വിദ്യാ ഭ്യാസ സ്ഥാപന ങ്ങള്‍ ക്കും ജില്ലാ കളക്ടര്‍ മാര്‍ ബുധ നാഴ്ച അവധി പ്രഖ്യാ പിച്ചു.

ഇന്നു മുതല്‍ ജൂലായ് പതി നേഴു വരെ സംസ്ഥാനത്ത് ശക്ത മായ മഴ പെയ്യും എന്ന് കേന്ദ്ര കാലാ വസ്ഥാ വകുപ്പ് മുന്നറി യിപ്പും തുടര്‍ ച്ചയാ യി പെയ്യുന്ന മഴ കാരണം വെള്ള പ്പൊക്കം, ഉരുള്‍ പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവ ഉണ്ടാവും എന്നുള്ള തി നാല്‍ ജാഗ്രതാ നിര്‍ദ്ദേ ശവും പുറ പ്പെടു വിച്ചി രുന്നു.

ഇടുക്കി ജില്ല യിലെ വിദ്യാഭ്യാസ സ്ഥാപന ങ്ങള്‍ ക്കും ബുധ നാ ഴ്ച അവധി നല്‍കുന്ന തിനാല്‍ ജൂലായ് 21 ശനിയാഴ്ച എല്ലാ വിദ്യാഭ്യാസ സ്ഥാപന ങ്ങള്‍ക്കും പ്രവൃത്തി ദിനം ആയിരിക്കും എന്നും കളക്ടര്‍ അറി യിച്ചു.

ഉരുള്‍ പൊട്ടല്‍ സാദ്ധ്യത ഉള്ളതിനാല്‍ രാത്രി ഏഴു മണി ക്കു ശേഷം മലയോര മേഖലയിലേ ക്കുള്ള യാത്ര യില്‍ നിയന്ത്രണം വേണം എന്നും പുഴ കളിലും തോടു കളി ലും ജല നിരപ്പ് ഉയരു വാന്‍ സാദ്ധ്യ ത യുള്ള തിനാല്‍ പുഴ കളിലും ചാലു കളിലും വെള്ളക്കെട്ടിലും മഴ യത്ത് ഇറ ങ്ങരുത് എന്നും സംസ്ഥാന ദുരന്ത നിവാരണ അഥോ റിറ്റി മുന്നറിയിപ്പു നല്‍കി യിട്ടുണ്ട്.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

അജ്ഞാത ഫോണ്‍ : ജാഗ്രതാ മുന്നറി യിപ്പു മായി പോലീസ്

July 8th, 2018

logo-kerala-police-alert-ePathram വിദേശ രാജ്യങ്ങളില്‍ നിന്നും അജ്ഞാത ഫോണ്‍ വിളി കള്‍ വരുന്നുണ്ട് എന്നും ഇത്തരം ഫോൺ വിളി കളിൽ പ്പെട്ടു ആരും വഞ്ചിതർ ആവരുത് എന്നും കേരളാ പോലീ സിന്റെ മുന്നറിയിപ്പ്.

പോലീസിന്റെ ഔദ്യോഗിക ഫെയ്സ് ബുക്ക് പേജി ലൂടെ യാണ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി യിരി ക്കുന്നത്.

fake-calls-alert-from-kerala-police-ePathram

ഫേയ്സ് ബുക്ക് പേജില്‍ നല്‍കിയ മുന്നറിയിപ്പ്

+591, +365, +371, +381, +563, +370, +255, +1869, +993 എന്നീ നമ്പറു കളില്‍ തുടങ്ങുന്ന ഫോണ്‍ നമ്പറു ക ളില്‍ നിന്നും തട്ടിപ്പു ഫോണ്‍ കോളുകള്‍ വരുന്നുണ്ട്. ഈ നമ്പറു കളില്‍ നിന്നുള്ള മിസ്സ്ഡ് കോളു കള്‍ കണ്ട് ആ നമ്പറി ലേക്ക് തിരിച്ചു വിളിച്ച വരുടെ ഫോണ്‍ ബാലന്‍സ് നഷ്ട പ്പെട്ട തായും റിപ്പോര്‍ട്ടു ചെയ്തി ട്ടുണ്ട്.

ഇത്തരം വ്യാജ നമ്പറു കളി ലേക്ക് തിരിച്ചു വിളി ക്കരുത് എന്നും ഇതേക്കുറിച്ച് പോലീസി ന്റെ ഹൈ ടെക് സെല്‍ അന്വേ ഷണം ആരംഭി ച്ചിട്ടുണ്ട് എന്നും പോലീസ് അറി യിച്ചു.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

കെ. കരുണാ കരൻ ജന്മ ശതാബ്​ദി

July 5th, 2018

k-karunakaran-epathram
തിരുവനന്തപുരം : ലീഡര്‍ കെ. കരുണാ കരന്റെ നൂറാം ജന്മ ദിന ആഘോഷം ജൂൺ 5 വ്യാഴാഴ്ച കെ. പി. സി. സി. ആസ്ഥാനമായ ഇന്ദിരാ ഭവനിൽ സംഘ ടിപ്പി ക്കും എന്ന് കെ. പി. സി. സി. ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവി അറി യിച്ചു.

കോണ്‍ഗ്രസ്സ് പ്രവര്‍ത്തക സമിതി അംഗ വും മുതിര്‍ന്ന നേതാവു മായ എ. കെ. ആൻറണി ജന്മ ദിന സമ്മേളനം ഉദ്ഘാടനം ചെയ്യും.  കെ. പി. സി. സി. പ്രസിഡണ്ട് എം. എം. ഹസ്സൻ, എ. ഐ. സി. സി. ജനറല്‍ സെക്രട്ടറി മാരായ ഉമ്മന്‍ ചാണ്ടി, കെ. സി. വേണു ഗോപാല്‍, മുതി ര്‍ന്ന നേതാക്ക ളായ തെന്നല ബാലകൃഷ്ണ പ്പിള്ള, വയലാര്‍ രവി, സി. വി. പത്മ രാജന്‍, വി. എം. സുധീരന്‍ തുടങ്ങി യവര്‍ സംബന്ധിക്കും.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « രാമു കാര്യാട്ടിന് ജന്മ നാട്ടിൽ സ്മാരകം ഒരുങ്ങുന്നു
Next »Next Page » അജ്ഞാത ഫോണ്‍ : ജാഗ്രതാ മുന്നറി യിപ്പു മായി പോലീസ് »



  • കോഴിക്കോട് നിപ
  • നവജാത ശിശുക്കള്‍ക്കും ആധാര്‍ കാര്‍ഡ്
  • സംസ്ഥാന ഡാറ്റയും സൈബർ സുരക്ഷയും ശക്തിപ്പെടുത്തും : മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി
  • സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചാൽ കർശ്ശന നിയമ നടപടി സ്വീകരിക്കും
  • ഓർമ്മച്ചെപ്പ് കൂട്ടായ്മ പഠന ഉപകരണങ്ങൾ സമ്മാനിച്ചു
  • നയപ്രഖ്യാപനം വെള്ളിയാഴ്ച
  • തിരുവഞ്ചൂർ ഇനി സ്പീക്കർ
  • മന്ത്രിസഭയിൽ പുതുമുഖങ്ങൾ
  • ജൂൺ 15 മുതൽ സ്ത്രീകൾക്ക് സൗജന്യ യാത്ര – വയോജന വകുപ്പ് രൂപീകരിക്കും
  • വി. ഡി. സതീശന്‍ മന്ത്രി സഭ സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
  • ഒ. എൻ. വി. സാഹിത്യ പുരസ്കാരം എം. മുകന്ദന്
  • എസ്. എസ്. എൽ. സി. 99. 07 വിജയ ശതമാനം
  • മുഖ്യ മന്ത്രിയെ തീരുമാനിച്ചു : വി. ഡി. സതീശന്‍ തിങ്കളാഴ്ച സത്യ പ്രതിജ്ഞ ചെയ്യും
  • ഹൈക്കമാൻഡ് തീരുമാനം അറിയാൻ കാത്തിരിക്കുന്നു
  • സൗജന്യ റീ-ചാർജ്ജ് : പ്രചരിക്കുന്നത് വ്യാജ സന്ദേശം
  • കേരളത്തെ പരിഹസിച്ച് പ്രധാനമന്ത്രി
  • കൂടുതൽ സേവനങ്ങൾ ലഭ്യമാക്കി ‘MeHealth’ ആപ്പ്
  • ഓർമ്മച്ചെപ്പ് മഹാ സംഗമം : പഠന ഉപകരണങ്ങൾ സമ്മാനിക്കും
  • വേനൽ മഴ തുടരുന്നു : ഇടി മിന്നൽ ജാഗ്രതാ നിർദ്ദേശം
  • ഐക്യ ജനാധിപത്യ മുന്നണി അധികാരത്തിലേക്ക്



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine