കൊച്ചി : സ്വകാര്യബസ്സുകളില്‍ സൗജന്യനിരക്കില്‍ വിദ്യാര്‍ത്ഥി കളെ കൊണ്ടു പോകണം എങ്കില്‍ സര്‍ക്കാര്‍ സബ്‌സിഡി യും ഇളവു കളും അനു വദി ക്കണം.
അല്ലാത്ത പക്ഷം ജൂണ്‍ ഒന്നു മുതല്‍ വിദ്യാര്‍ത്ഥി കള്‍ക്ക് ഇളവു നൽകില്ല എന്നും കണ്‍സഷന്‍ സംവിധാനം എടുത്തു കളയണം എന്നാ വശ്യ പ്പെട്ട് കോടതിയെ സമീ പിക്കു വാനും സ്വകാര്യ ബസ്സുടമകള്‍ തീരുമാനിച്ചു.
ഇന്ധന വില കുറ ക്കണം എന്നും വിദ്യാര്‍ത്ഥി കളുടെ യാത്രാ ഇള വിന്റെ സബ്‌സിഡി സര്‍ക്കാര്‍ നല്‍കണം എന്നും ഉള്ള ആവശ്യ ങ്ങള്‍ ഉന്ന യിച്ച് മെയ് എട്ടിന് സെക്രട്ടറിയേ റ്റിന് മുന്നില്‍ നിരാഹാര സമരം നടത്തും എന്നും ഭാര വാഹികള്‍ അറിയിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുട്ടികള്‍, ഗതാഗതം, മനുഷ്യാവകാശം, വിദ്യാഭ്യാസം