കെ.എം.ആര്‍.എല്‍ ഭൂമി ലുലു‌മാള്‍ കയ്യേറിയതായി പരാതി

May 29th, 2013

കൊച്ചി: ഇടപ്പള്ളിയിലെ ലുലു മാളുമായി ബന്ധപ്പെട്ട കയ്യേറ്റ ആരോപണം പുതിയ തലത്തിലേക്ക്. ഇടപ്പള്ളിയിലെ മെട്രോസ്റ്റേഷന്റെ ലാന്റിങ്ങ് സെന്ററായി നിശ്ചയിച്ച സ്ഥലത്ത് ലുലുമാളിന്റെ മതില്‍ കെട്ടിയതായാണ് കെ.എം.ആര്‍.എല്ലിന്റെ പരാതി. ഇതു സംബന്ധിച്ച് 2012-ല്‍ കെ.എം.ആര്‍.എല്‍ കൊച്ചി കോര്‍പ്പറേഷനും കളമശ്ശേരി നഗരസഭയ്ക്കും പരാതി നല്‍കിയെന്നും നടപടിയൊന്നും ഉണ്ടായിട്ടില്ലത്രെ. എന്നാല്‍ ലുലു മാള്‍ ഭൂമി കയ്യേറ്റം നടത്തിയിട്ടില്ല എന്നാണ് കളമശ്ശേരി നഗരസഭയുടെ നിലപാട്.

ഇടപ്പള്ളി കനാല്‍ വ്യാപകമായ കയ്യേറ്റത്തിനു വിധേയമായിട്ടുണ്ടെന്നും ഇത് കനാലിന്റെ നവീകരണത്തിനു തടസ്സമായി തീര്‍ന്നെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ലുലുവും ഇവിടെ കയ്യേറ്റം നടത്തിയതായാണ് ആരോപണം. 40 മീറ്റര്‍ വീതിയുണ്ടായിരുന്ന കനാല്‍ കയ്യേറ്റത്തെ തുടര്‍ന്ന് പലയിടത്തും 15 മീറ്റര്‍ വീതിയേ ഉള്ളൂ.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പ്രിയദര്‍ശന്‍ തറപടങ്ങളുടെ സംവിധായകന്‍: പി.സി.ജോര്‍ജ്ജ്

May 28th, 2013

തിരുവനന്തപുരം: സംവിധായകന്‍ പ്രിയദര്‍ശന്‍ തറപടങ്ങളുടെ സംവിധായകന്‍ ആണെന്ന് ചീഫ് വിപ്പ് പി.സി.ജോര്‍ജ്ജ്. മുഖ്യമന്ത്രിയെ അപമാനിച്ച പ്രിയദര്‍ശനെ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തു നിന്നും നീക്കണമെന്നും ജോര്‍ജ്ജ് ആവശ്യപ്പെട്ടു. ഗണേശ് കുമാറിനെ മന്ത്രിസ്ഥാനത്തു നിന്നും നീക്കിയ ശേഷം സിനിമാ വകുപ്പ് നാഥനില്ലാത്ത കളരിയാണെന്ന പ്രിയദര്‍ശന്റെ പ്രസ്ഥാവനയാണ് പി.സി ജോര്‍ജ്ജിനെ ചൊടിപ്പിച്ചത്. പ്രിയദര്‍ശന്റെ പ്രസ്ഥാന മുഖ്യമന്തിയെ അവഹേളിക്കുന്നതാണെന്നും ഗണേശിനെ മന്ത്രിയാക്കുന്നത് കായം കുളം കൊച്ചുണ്ണിയെ മന്ത്രിയാക്കുന്നതിനു തുല്യമാണെന്ന് പി.സി.ജോര്‍ജ്ജ് പറഞ്ഞു. .സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ വിതരണം ചെയ്യുന്ന ചടങ്ങില്‍ ഗണേശനെ അനുകൂലിച്ച് പ്രിയദര്‍ശനും, ഐ.വി.ശശിയും ഉള്‍പ്പെടെ പലരും സംസാരിച്ചിരുന്നു. സിനിമാപ്രവര്‍ത്തകരുടെ ആവശ്യത്തിനെതിരെ കെ.മുരളീധരനും രംഗത്തെത്തിയിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ലുലു വിവാദം: സി.പി.എമ്മില്‍ അഭിപ്രായ ഭിന്നത രൂക്ഷം

May 28th, 2013

കൊച്ചി: ലുലു മാളുമായും ബന്ധപ്പെട്ട് ലുലു ചെയര്‍മാന്‍ എം.എ.യൂസഫലിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച സി.പി.എമ്മിനുള്ളില്‍ അഭിപ്രായ ഭിന്നത രൂക്ഷമാകുന്നു. ലുലു മാളുമായി ബന്ധപ്പെട്ട് യൂസഫലി സ്ഥലം കയ്യേറിയെന്നും നിയമ ലംഘനം നടത്തിയെന്നുമാണ് സി.പി.എം എറണാകുളം ജില്ലാ സെക്രട്ടറി ദിനേശ് മണിയുള്‍പ്പെടെ ഒരു വിഭാഗം നേതാക്കള്‍ ആരോപിക്കുന്നത്. എന്നാല്‍ പാര്‍ട്ടി കേന്ദ്ര കമ്മറ്റി അംഗങ്ങളായ വി.എസ്.അച്ച്യുതാനന്ദനും, പാലോളി മുഹമ്മദ് കുട്ടിയും ലുലു മാളിനു നിര്‍മ്മാണ അനുമതി അനുമതി നല്‍കിയത് ചട്ടങ്ങള്‍ ലംഘിച്ചിട്ടില്ല എന്ന് അസന്ധിഗ്ദമായി പറയുന്നു.ഇവര്‍ക്കൊപ്പം സി.പി.എം സംസ്ഥാന സമിതി അംഗം ചന്ദ്രന്‍ പിള്ളയും യൂസഫലിയെ അനുകൂലിച്ച് മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടു. ബോള്‍ഗാട്ടി പദ്ധതിയെ എതിര്‍ക്കുന്ന സി.ഐ.റ്റി.യു-തുറമുഖ യൂണിയന്‍ നേതാവും സി.പി.എം സംസ്ഥാന സമിതി അംഗവുമായ എം.എം.ലോറന്‍സ് അച്ച്യുതാനന്ദന്റെ നിലപാടിനെ തള്ളിക്കൊണ്ട് ഗുരുതരമായ ആരോപണങ്ങളാണ് യൂസഫലിക്കെതിരെയും പോര്‍ട് ട്രസ്റ്റിനെതിരെയും ഉന്നയിച്ചത്. ലുലുമാളുമായും ബൊള്‍ഗാട്ടിയിലെ പ്രദ്ധതിയുമായും ബന്ധപ്പെട്ട് സി.പി.എമ്മിലെ ഇരു വിഭാഗങ്ങള്‍ തമ്മിലുള്ള അഭിപ്രായ ഭിന്നത കഴിഞ്ഞ മാധ്യമങ്ങളും ഏറ്റു പിടിച്ചതോടെ വിവാദം കൊഴുത്തു. നേതാ‍ക്കള്‍ക്കിടയിലെ പരസ്പര വിരുദ്ധമായ നിലപാട് അണികളിലും ആശയക്കുഴപ്പം സൃഷ്ടിച്ചിട്ടുണ്ട്. ഫേസ് ബുക്ക് ഉള്‍പ്പെടെ സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളിലും ലുലു വിവാദം സജീവ ചര്‍ച്ചയായിട്ടുണ്ട്. നേതാക്കളുടെ പരസ്പര വിരുദ്ധ നിലപാട് മൂലം ഓണ്‍ലൈന്‍ ചര്‍ച്ചകളില്‍ സി.പി.എം അനുകൂലികള്‍ക്ക് പലപ്പോഴും അടിതെറ്റുന്നു.

രമേശ് ചെന്നിത്തലയുടെ മന്ത്രിസ്ഥനം, സര്‍ക്കാരിനെതിരെ സാമുദായിക നേതാക്കന്മാരുടെ പടയൊരുക്കം എന്നിവയ്ക്കിടയില്‍ പെട്ട് നട്ടം തിരിയുന്ന യു.ഡി.എഫിന് ആശ്വാസമാ‍യിരിക്കുകയാണ് ലുലു വിവാദവുമായി ബന്ധപ്പെട്ട് സി.പി.എമ്മിലെ നേതാക്കന്മാരുടെ തമ്മിലടി. സി.പി.എം വികസന വിരോധികളാണെന്നും നിക്ഷേപകരെ അവഹേളിച്ചും ആക്ഷേപിച്ചും ഓടിക്കുവാനാണ് ശ്രമമെന്നും പറഞ്ഞു കൊണ്ട് കിട്ടിയ അവസരം യു.ഡി.എഫ് കേന്ദ്രങ്ങളും മുതലാക്കുകയും ചെയ്യുന്നു.എല്‍.ഡി.ഫ് ഭരണകാലത്താണ് രണ്ടു പദ്ധതികള്‍ക്കും അനുമതി നല്‍കിയതെന്നും നിര്‍മ്മാണം പൂര്‍ത്തിയായ ശേഷം ആരോപണങ്ങള്‍ ഉന്നയിക്കുന്നത് ശരിയല്ലെന്നും യു.ഡി.എഫ് നേതാക്കള്‍ പറയുന്നു. തന്നെ കയ്യേറ്റക്കാരനായി ചിത്രീകരിക്കുന്നതിലുള്ള അസംതൃപ്തി യൂസഫലി മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തുകയും തുടര്‍ന്ന് ബൊള്‍ഗാട്ടി പ്രോജക്ടില്‍ നിന്നും പിന്മാറുകയാണെന്ന് പ്രഖ്യാ‍പിക്കുകയും ചെയ്തു. യൂസഫലി പിന്മാറുന്നതായുള്ള വാര്‍ത്തയെ ദിനേശ് മണിയുള്‍പ്പെടെ ഒരു വിഭാഗം സി.പി.എം നേതാക്കള്‍ സ്വാഗതം ചെയ്തു. നേതാക്കള്‍ തമ്മില്‍ ഭിന്നത രൂക്ഷമാകുമ്പോളും വിഷയത്തില്‍ പിണറായി വിജയന്‍ ഉള്‍പ്പെടെ പോളിറ്റ് ബ്യൂറോ അംഗങ്ങള്‍ പരസ്യമായി പാര്‍ട്ടി നിലപാട് ഇനിയും പ്രഖ്യാപിച്ചിട്ടുമില്ല.

ഇതിനിടയില്‍ ബോള്‍ഗാട്ടി ഭൂമി ഇടപാടിനെ സംബന്ധിച്ച് മാധ്യമങ്ങളിലൂടെ പോര്‍ട്ട് ട്രസ്റ്റിനെതിരെ നടത്തിയ പരാമര്‍ശങ്ങളുടെ പേരില്‍ എം.എം. ലോറന്‍സിനെതിരെ കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് വക്കീല്‍ നോട്ടീസ് അയച്ചു. അടിസ്ഥാനരഹിതവും തെറ്റിദ്ധാരണാ ജനകവുമായ ആക്ഷേപങ്ങള്‍ ഉന്നയിച്ചത് പിന്‍‌വലിച്ച് പരസ്യമായി മാപ്പുപറയണെമെന്നാണ് അവര്‍ ലോറന്‍സിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സാമ്പത്തിക തട്ടിപ്പ്: അറസ്റ്റിലായ ആംവേ ചെയര്‍മാനും സംഘവും റിമാന്റില്‍

May 28th, 2013

കോഴിക്കോട്: ആംവേ ഇന്ത്യ എന്റര്‍പ്രൈസസ് ഇന്ത്യ മാനേജിങ്ങ് ഡയറക്ടറും അമേരിക്കന്‍ പൌരനുമായ വില്യം സ്കോട്ട് പിന്‍‌ക്നി ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റില്‍. ഡയറക്ട് മാര്‍ക്കറ്റിങ്ങിന്റെ മറവില്‍ കേരളത്തില്‍ മണിചെയ്യിന്‍ തട്ടിപ്പു നടത്തിയ കേസിലാണ് പിന്‍‌ക്നിയേയും ഡയറക്ടര്‍മാരായ അന്‍ഷു ബുദ്ധ് രാജ്, സഞ്ജയ് മല്‍‌ഹോത്ര എന്നിവരേയും ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗവും പോലീസും വിവിധ കേസുകളിലായി അറസ്റ്റ് ചെയ്തത്. പ്രൈസ് ചിറ്റ്സ് ആന്റ് മണി സര്‍ക്കുലേഷന്‍ സ്കീംസ് ആക്ട് പ്രകാരമായിരുന്നു അറസ്റ്റ്. കമ്പനി വാഗ്ദാനം ചെയ്ത പ്രകാരം തനിക്ക് സ്‍ാമ്പത്തിക ലാഭം ലഭിച്ചില്ലെന്ന് കാണിച്ച് കോഴിക്കോട് കുന്ദമംഗലം സ്വദേശിനി വിശാലാക്ഷി നല്‍കിയ പരാതി പ്രകാരമായിരുന്നു ആംവേയുടെ എം.ഡിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവരെ കോടതി റിമാന്റ് ചെയ്തു. കോഴിക്കോട്ടെ കേസില്‍ ഹൈക്കോടതിയില്‍ നിന്നും പ്രതികള്‍ക്ക് മുന്‍‌കൂര്‍ ജാമ്യം ഉണ്ടായിരുന്നു. അതിനാല്‍ അറസ്റ്റ് ചെയ്തു ജാമ്യത്തില്‍ വിട്ടു. തുടര്‍ന്ന് വയനാട്ടില്‍ നിന്നും ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ എടുത്ത കേസിലാണ് ജാമ്യത്തില്‍ വിട്ട ഉടനെ അറസ്റ്റു ചെയ്ത് അവിടേക്ക് കൊണ്ടു പോയത്.

കേരളം ഉള്‍പ്പെടെ ഇന്ത്യയില്‍ വിപുലമായ സൃംഘലയാണ് ആംവേയ്ക്കുള്ളത്. ഡയറക്ട മാര്‍ക്കറ്റിങ്ങിന്റെ പേരില്‍ കണ്ണിചേര്‍ക്കല്‍ രീതിയാണ് ഇവര്‍ അവലംബിക്കുന്നതെന്നും ഉല്പന്നങ്ങള്‍ കൊള്ളലാഭത്തിനു വില്‍ക്കുന്നതായും ഇവര്‍ക്കെതിരെ ആരോപണം ഉയര്‍ന്നിരുന്നു. കണ്ണൂര്‍,കോഴിക്കോട്, തൃശ്ശൂര്‍, എറണാകുളം എന്നിവടങ്ങളിലെ ആംവേയുടെ ഓഫീസുകളിലും ഗോഡൌണുകളിലും നേരത്തെ റെയ്ഡ് നടന്നിരുന്നു. ഇതേതുടര്‍ന്ന് ആംവേക്ക് എതിരെ കേസെടുക്കുകയും 2.5 കോടിയുടെ ഉല്പന്നങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

വ്യാജ സി.ഡി. റെയ്ഡ്: നാലു പേര്‍ അറസ്റ്റില്‍; 20000 സിഡികള്‍ പിടിച്ചെടുത്തു

May 21st, 2013

തിരുവനന്തപുരം: ആന്റി പൈറസി സെല്ലിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ നടത്തിയ റെയ്ഡില്‍ 20000- ല്‍ പരം വ്യാജ സിഡികള്‍ പിടിച്ചെടുത്തു. നാലു പേരെ അറസ്റ്റു ചെയ്യുകയും ചെയ്തു. കൊട്ടാരക്കരയില്‍ അറസ്റ്റിലായ പള്ളിക്കല്‍ നവാസ് നിവാസില്‍ സെയ്‌ദലവിയില്‍ നിന്നും അറുന്നൂറില്‍പരം വ്യാജ സി.ഡികള്‍ പിടിച്ചെടുത്തിട്ടുണ്ട്. നാനൂറിലധികം വ്യാജ സിഡികളുമായാണ് പത്തനംതിട്ട സ്വദേശി ഷിബുവിനെ അറസ്റ്റു ചെയ്തത്. ഇവരെ കൂടാതെ അറസ്റ്റിലായ രഞ്ജിത് കുമാറില്‍ നിന്നും 2800ഉം ഗുണശേഖരനില്‍ നിന്നും 2300 ഉം വ്യാജ സിഡികള്‍ പിടികൂടിയിട്ടുണ്ട്. ചിലയിടങ്ങളില്‍ നിന്നും വ്യാജസിഡികള്‍ കണ്ടെടുത്തെങ്കിലും ഉടമകളെ കണ്ടെത്തുവാന്‍ ആയില്ല. അടുത്തിടെ റിലീസ് ചെയ്ത ലേഡീസ് ആന്റ് ജന്റില്‍മാന്‍, ലോക്‍പാല്‍, കര്‍മ്മയോദ്ധ തുടങ്ങി നിരവധി മലയാള ചലചിത്രങ്ങളുടെ വ്യാജ സിഡികള്‍ പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടുന്നു. മലയാളത്തെ കൂടാതെ ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക് തുടങ്ങിയ ഭാഷകളിലെ സിനിമകളുടേയും വ്യാജ സിഡികള്‍ ഇതില്‍ ഉണ്ട്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഗണേശിനെ വീണ്ടും മന്ത്രിയാക്കുന്നതില്‍ എതിര്‍പ്പുമായി പി.സി.ജോര്‍ജ്ജ്
Next »Next Page » സാമ്പത്തിക തട്ടിപ്പ്: അറസ്റ്റിലായ ആംവേ ചെയര്‍മാനും സംഘവും റിമാന്റില്‍ »



  • കോഴിക്കോട് നിപ
  • നവജാത ശിശുക്കള്‍ക്കും ആധാര്‍ കാര്‍ഡ്
  • സംസ്ഥാന ഡാറ്റയും സൈബർ സുരക്ഷയും ശക്തിപ്പെടുത്തും : മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി
  • സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചാൽ കർശ്ശന നിയമ നടപടി സ്വീകരിക്കും
  • ഓർമ്മച്ചെപ്പ് കൂട്ടായ്മ പഠന ഉപകരണങ്ങൾ സമ്മാനിച്ചു
  • നയപ്രഖ്യാപനം വെള്ളിയാഴ്ച
  • തിരുവഞ്ചൂർ ഇനി സ്പീക്കർ
  • മന്ത്രിസഭയിൽ പുതുമുഖങ്ങൾ
  • ജൂൺ 15 മുതൽ സ്ത്രീകൾക്ക് സൗജന്യ യാത്ര – വയോജന വകുപ്പ് രൂപീകരിക്കും
  • വി. ഡി. സതീശന്‍ മന്ത്രി സഭ സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
  • ഒ. എൻ. വി. സാഹിത്യ പുരസ്കാരം എം. മുകന്ദന്
  • എസ്. എസ്. എൽ. സി. 99. 07 വിജയ ശതമാനം
  • മുഖ്യ മന്ത്രിയെ തീരുമാനിച്ചു : വി. ഡി. സതീശന്‍ തിങ്കളാഴ്ച സത്യ പ്രതിജ്ഞ ചെയ്യും
  • ഹൈക്കമാൻഡ് തീരുമാനം അറിയാൻ കാത്തിരിക്കുന്നു
  • സൗജന്യ റീ-ചാർജ്ജ് : പ്രചരിക്കുന്നത് വ്യാജ സന്ദേശം
  • കേരളത്തെ പരിഹസിച്ച് പ്രധാനമന്ത്രി
  • കൂടുതൽ സേവനങ്ങൾ ലഭ്യമാക്കി ‘MeHealth’ ആപ്പ്
  • ഓർമ്മച്ചെപ്പ് മഹാ സംഗമം : പഠന ഉപകരണങ്ങൾ സമ്മാനിക്കും
  • വേനൽ മഴ തുടരുന്നു : ഇടി മിന്നൽ ജാഗ്രതാ നിർദ്ദേശം
  • ഐക്യ ജനാധിപത്യ മുന്നണി അധികാരത്തിലേക്ക്



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine