ഗായിക വിളയില്‍ ഫസീല അന്തരിച്ചു

August 12th, 2023

singer-vilayil-fazeela-ePathram
കോഴിക്കോട് : പ്രശസ്ത ഗായിക വിളയില്‍ ഫസീല (63) അന്തരിച്ചു. കോഴിക്കോട് വെള്ളി പറമ്പിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിൽ അരീക്കോട് മുതുവല്ലൂര്‍ പഞ്ചായത്തിലെ വിളയില്‍ എന്ന പ്രദേശത്ത് കേളന്‍-ചെറു പെണ്ണ് ദമ്പതികളുടെ മകള്‍ വിളയില്‍ വത്സല ഇസ്ലാം മതം സ്വീകരിച്ച് ഫസീല എന്ന പേരില്‍ അറിയപ്പെട്ടു.

ഗായകനും സംഗീത സംവിധായകനുമായിരുന്ന വി. എം. കുട്ടി മാഷിന്‍റെ ശിക്ഷണ ത്തില്‍ ആയിരുന്നു വിളയില്‍ ഫസീലയുടെ വേദികളിലേക്കുള്ള അരങ്ങേറ്റം. മാപ്പിള പ്പാട്ടുകളിലൂടെ പ്രശസ്തയായി തീര്‍ന്ന വിളയില്‍ വല്‍സല പില്‍ക്കാലത്ത് നിരവധി സിനിമകളിലും പിന്നണി പാടിയിട്ടുണ്ട്.

ഫോക് ലോര്‍ അക്കാദമി ലൈഫ് അച്ചീവ്‌ മെന്‍റ് അവാര്‍ഡ്, മാപ്പിളകലാ അക്കാദമി പുരസ്കാരം, മാപ്പിള കലാ രത്നം അവാര്‍ഡ്, കൂടാതെ ഗള്‍ഫിലെ നിരവധി സംഘടനകളുടെ പുരസ്കാരങ്ങളും നേടിയിട്ടുണ്ട്.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കേര തീരം പദ്ധതിയുമായി കടപ്പുറം പഞ്ചായത്ത്

August 9th, 2023

coconut-tree-ePathram
ചാവക്കാട് : നാളികേര ഉല്പാദനത്തിൽ സ്വയം പര്യാപ്തത കൈ വരിക്കാൻ ‘കേര തീരം’ പദ്ധതിയുമായി തൃശ്ശൂര്‍ ജില്ലയിലെ തീര ദേശമായ കടപ്പുറം ഗ്രാമ പഞ്ചായത്ത്. ഉല്പാദന ക്ഷമത കൂടിയ ആയിരം തെങ്ങിൻ തൈകള്‍ ഈ പദ്ധതിയുടെ ഭാഗമായി നടും.

കൃഷി ഭവൻ, ഗ്രാമ പഞ്ചായത്ത്, മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി എന്നിവ കൈ കോർത്താണ് പദ്ധതി നടപ്പാക്കുന്നത്. 3.50 ലക്ഷം രൂപ പദ്ധതിക്കായി വിനിയോഗിക്കും.

പഞ്ചായത്തിലെ പതിനാറ് വാർഡുകളിലായി ഓരോ കുടുംബത്തിനും തൊഴിലുറപ്പ് തൊഴിലാളികൾ വഴി തെങ്ങിൻ തൈ നടുന്നതിനുള്ള കുഴികൾ തയ്യാറാക്കും. ഇതിലൂടെ തൊഴിലുറപ്പ് തൊഴിലാളികൾക്ക് 1000 തൊഴിൽ ദിനങ്ങൾ സൃഷ്ടിക്കാനാകും. തീരദേശ മേഖല ആയതിനാൽ തെങ്ങ് കൃഷിക്ക് സാദ്ധ്യതയുള്ള പ്രദേശമാണ് കടപ്പുറം ഗ്രാമ പഞ്ചായത്ത്.

തെങ്ങു കൃഷി പ്രോത്സാഹിപ്പിക്കുന്നതിനും നാളികേര ഉല്പാദനം വർദ്ധിപ്പിക്കുകയുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത് എന്ന് പഞ്ചായത്ത് പ്രസിഡണ്ട് ഹസീന താജുദ്ദീൻ പറഞ്ഞു. PRD

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ദേശീയ പതാക : ഫ്ലാഗ് കോഡ് കർശ്ശമായി പാലിക്കണം

August 9th, 2023

flag-code-should-be-strictly-follow-when-usage-of-indian-national-flag-ePathram
തിരുവനന്തപുരം : സംസ്ഥാനത്തു ദേശീയ പതാക ഉപയോഗിക്കുന്ന അവസരങ്ങളിൽ ഫ്ലാഗ് കോഡ് കർശ്ശനമായി പാലിക്കണം എന്നു പൊതു ഭരണ വകുപ്പ് നിർദ്ദേശം.

കോട്ടൺ, ഖാദി, പോളിസ്റ്റർ, നൂൽ, സിൽക്ക് എന്നിവ ഉപയോഗിച്ച് കൈ കൊണ്ടു ഉണ്ടാക്കിയതോ മെഷീൻ നിർമ്മിതമോ ആയ ദേശീയ പതാക ഉപയോഗിക്കാം.

പ്ലാസ്റ്റിക് നിര്‍മ്മിത പതാകകള്‍ ഉപയോഗിക്കരുത് എന്ന് കേന്ദ്ര നിര്‍ദ്ദേശം നില നില്‍ക്കുന്നുണ്ട്.

നീളവും ഉയരവും 3:2 അനു പാതത്തില്‍ ദീർഘ ചതുരാകൃതിയില്‍ ആയിരിക്കണം ദേശീയ പതാക. ആദരവും ബഹുമതിയും ലഭിക്കും വിധം പതാക സ്ഥാപിക്കണം. കേടു പാടുകള്‍ ഉള്ളതോ അഴുക്ക് ഉള്ളതോ ആയ പതാക ഉപയോഗിക്കരുത്. ഒരു കൊടി മരത്തിൽ മറ്റു പതാകകൾക്ക് ഒപ്പം ദേശീയ പതാക ഉയർത്തരുത്. ദേശീയ പതാക യേക്കാൾ ഉയരത്തിൽ മറ്റു പതാകകൾ പാടില്ല.

വ്യക്തികൾ, സ്വകാര്യ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവർക്കു ദേശീയ പതാക എല്ലാ ദിവസും ഉയർത്താം. വിശേഷ അവസരങ്ങൾ, ആഘോഷങ്ങൾ എന്നിവയിലും ഉപയോഗിക്കാം. ദേശീയ പതാകയുടെ അന്തസ്സും ബഹുമാനവും നില നിർത്തിയാകണം ഇത്.

പൊതു ഇടങ്ങളിലും വ്യക്തികളുടെ വീടുകളിലും ദേശീയ പതാക പകലും രാത്രിയും പ്രദർശിപ്പിക്കാൻ അനുവദിച്ചു കൊണ്ട് 2002 ലെ ഫ്ലാഗ് കോഡ് ക്ലോസ് (xi) ഖണ്ഡിക 2.2 പാർട്ട് -2 ൽ 2022 ജൂലായ് 20 നു ഭേദഗതി വരുത്തിയിട്ടുണ്ട്.

ഫ്ലാഗ് കോഡ് സെക്ഷൻ 9 ന്‍റെ പാർട്ട് മൂന്നിൽ പ്രതിപാദിച്ചിരിക്കുന്നവരുടേത് ഒഴികെ മറ്റു വാഹന ങ്ങളിൽ ദേശീയ പതാക ഉപയോഗിക്കരുത് എന്നും ഫ്ലാഗ് കോഡിൽ പറയുന്നു. Image Credit : FLAG CODE 

- pma

വായിക്കുക: , , , , , , , , ,

അഭിപ്രായം എഴുതുക »

ദേശ ഭക്തി ഗാന മത്സരം

August 9th, 2023

tri-color-national-flag-of-india-ePathram
തിരുവനന്തപുരം : ഈ വര്‍ഷത്തെ സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോർഡ് സംസ്ഥാന തല ദേശ ഭക്തി ഗാന മത്സരം (വീഡിയോ ചിത്രീകരണം) സംഘടിപ്പിക്കുന്നു.

സംഘാംഗങ്ങൾ കുറഞ്ഞത് രണ്ട് പേർ, കൂടിയത് ഏഴ് പേർ ഉണ്ടായിരിക്കണം. പങ്കെടുക്കുന്നവര്‍ എല്ലാവരും പദ്ധതി അംഗങ്ങള്‍ ആയിരിക്കണം. സമയ ദൈർഘ്യം പരമാവധി മൂന്ന് മിനിറ്റ്. മലയാളം, ഹിന്ദി, ഇംഗ്ലിഷ് ഭാഷയിലെ ദേശ ഭക്തി ഗാനങ്ങൾ അവതരിപ്പിക്കാം.

വീഡിയോ ചിത്രീകരിച്ച് ജില്ലാ ഓഫീസിൻ്റെ 99616 29313 എന്ന WhatsApp നമ്പറിലേക്ക് ആഗസ്റ്റ് 15 മൂന്നു മണിക്കു മുമ്പ് അയക്കണം.

പങ്കെടുക്കുന്നവരുടെ പേര്, അംഗത്വ നമ്പർ, മൊബൈൽ നമ്പർ എന്നിവ നൽകണം. ലഭിക്കുന്ന വീഡിയോകൾ ബോർഡിൻറ ഔദ്യോഗിക ഫേയ്സ് ബുക്ക് പേജിൽ പോസ്റ്റ് ചെയ്യുന്നതും ഏറ്റവും കൂടുതൽ ലൈക്ക് കിട്ടുന്നവവരെ വിജയികള്‍ ആയി പ്രഖ്യാപിക്കും. വിവരങ്ങള്‍ക്ക് : ഫോൺ- 0487-23 85 900. PRD

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് സെപ്തംബര്‍ അഞ്ചിന്

August 8th, 2023

ex-chief-minister-oommen-chandy-passes-away-ePathram
തിരുവനന്തപുരം : മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി യുടെ വിയോഗത്താല്‍ ഒഴിവു വന്ന പുതുപ്പള്ളി നിയോജക മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് സെപ്തംബര്‍ 5 ചൊവ്വാഴ്ച നടക്കും. വോട്ടെണ്ണലും ഫല പ്രഖ്യാപനവും സെപ്തംബര്‍ 8 വെള്ളിയാഴ്ച നടക്കും. ഈ മാസം 17 നാണ് നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കു വാനുള്ള അവസാന തീയ്യതി. പത്രിക പിന്‍ വലിക്കാനുള്ള അവസാന തീയ്യതി ആഗസ്റ്റ് 21.

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. പുതുപ്പള്ളി കൂടാതെ ഝാര്‍ ഖണ്ഡ്, ത്രിപുര, പശ്ചിമ ബംഗാള്‍, ഉത്തര്‍ പ്രദേശ്, ഉത്തരാ ഖണ്ഡ് സംസ്ഥാനങ്ങളിലും ഒഴിവു വന്നിട്ടുള്ള സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് ശിക്ഷാര്‍ഹം : കേരളാ പോലീസ്
Next »Next Page » ദേശ ഭക്തി ഗാന മത്സരം »



  • സംസ്ഥാന സർക്കാർ നേറ്റിവിറ്റി കാര്‍ഡ് നൽകും
  • വിഴിഞ്ഞം തുറമുഖം : രണ്ടാം ഘട്ടം പ്രവർത്തന ഉദ്ഘാടനം നിർവ്വഹിച്ച് മുഖ്യമന്ത്രി
  • പ്രവാസത്തുടിപ്പുകൾ പ്രകാശനം ചെയ്തു
  • പ്രധാനമന്ത്രി കേരളത്തിൽ
  • പി. എസ്‍. സി. പരീക്ഷാ കേന്ദ്രത്തില്‍ മാറ്റം
  • സംസ്ഥാന സ്‌കൂൾ കലോത്സവം തൃശ്ശൂരിൽ
  • “ശവമുദ്ര” പ്രകാശനം ചെയ്തു
  • കെല്‍ട്രോണില്‍ മാധ്യമ കോഴ്സുകള്‍ക്ക് ഇപ്പോൾ അപേക്ഷിക്കാം
  • ബാലറ്റ് യൂണിറ്റിൽ ബ്രെയിലി ലിപി
  • അന്ധര്‍ക്കും അവശത ഉള്ളവർക്കും വോട്ട് ചെയ്യാൻ സഹായി
  • തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടെടുപ്പ് ദിവസം സംസ്ഥാനത്ത് പൊതു അവധി
  • തെരഞ്ഞെടുപ്പ് പ്രചാരണം : സമൂഹ മാധ്യമ നിരീക്ഷണം ഊർജ്ജിതമാക്കും
  • എച്ച്. എസ്. എസ്. ക്രിസ്തുമസ് പരീക്ഷ ആദ്യഘട്ടം ഡിസംബര്‍ 15 മുതല്‍ 23 വരെ
  • എസ്. എസ്. എല്‍. സി. പരീക്ഷ : രജിസ്‌ട്രേഷന് തുടക്കമായി
  • സ്ഥാനാർത്ഥിയുടെ യോഗ്യതകളും അയോഗ്യതകളും : മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു
  • തദ്ദേശ തെരഞ്ഞെടുപ്പ്‌ രണ്ടു ഘട്ടങ്ങളിൽ : ഡിസംബര്‍ 13 ന് വോട്ടെണ്ണല്‍
  • വിവാഹ ബന്ധം വേർപ്പെടുത്താതെ രണ്ടാം വിവാഹം രജിസ്‌റ്റർ ചെയ്യാനാകില്ല
  • മൂന്നാർ സംഭവം : ടാക്‌സി ഡ്രൈവര്‍ മാരുടെ ലൈസന്‍സ് റദ്ദാക്കും
  • വയലാർ അവാർഡ് സമർപ്പണം തിങ്കളാഴ്ച
  • ഹൊസൂർ – കേരള സർവ്വീസ് പുനരാരംഭിക്കും



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine