ഒരു നായയുടെ വന്ധ്യംകരണത്തിനു 8500 രൂപ ചിലവ്

December 22nd, 2010

spca-trivandrum-epathram

തൊടുപുഴ: അലഞ്ഞു തിരിയുന്ന നായ്ക്കളില്‍ വന്ധ്യം കരണം നടത്തുവാന്‍ എസ്. പി. സി. എ. (SPCA – Society for the Prevention of Cruelty to Animals) എന്ന സംഘടന നായയൊന്നിനു ചിലവിട്ടത് 8,500 രൂപ. വിവരാവകാശ നിയമ പ്രകാരം നല്‍കിയ അപേക്ഷയ്ക്ക് ലഭിച്ച മറുപടിയിലാണ് 180 നായ്ക്കളില്‍ വന്ധ്യം കരണം നടത്തുവാനായി ഏകദേശം പതിനാറു ലക്ഷത്തോളം രൂപ ചിലവായതായി അറിയുന്നത്. ഇതിനെ തുടര്‍ന്ന് എസ്. പി. സി. എ. ക്കെതിരെ അഴിമതി ആരോപണവുമായി ആന ഉടമകളുടെ സംഘം രംഗത്തെത്തി.

ഇടുക്കി ജില്ലയിലാണ് 2006 മുതല്‍ 2009 വരെയുള്ള കാലയളവില്‍ ഇത്രയും ഭീമമായ തുക നായക്കളില്‍ വന്ധ്യം കരണം നടത്തുവാനായി ചിലവിട്ടതായി വെളിപ്പെട്ടത്. കേന്ദ്ര സര്‍ക്കാരിന്റെ മൃഗ ക്ഷേമ ബോര്‍ഡില്‍ നിന്നുമാണ് വന്ധ്യം കരണത്തിനും മറ്റു പ്രതിരോധ കുത്തി വെയ്പുകള്‍ക്കുമായി തുക ചിലവഴിക്കപ്പെടുന്നത്. എന്നാല്‍ സര്‍ക്കാര്‍ മൃഗാശുപത്രിയിലെ ഡോക്ടര്‍മാരാണ് നായ്ക്കളില്‍ വന്ധ്യം കരണം സാധാരണയായി നടത്തുന്നത്. സൌജന്യമായി നടത്തുന്ന ഈ ശസ്ത്രക്രിയക്ക് പിന്നെ എങ്ങിനെ ഇത്രയും ഭീമമായ തുക ചിലവിട്ടു എന്നത് ദുരൂഹമാണ് എന്ന് ഇവര്‍ ആരോപിക്കുന്നു.

മൃഗ സ്നേഹത്തിന്റെ പേരില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയുടെ ഇത്തരം നടപടികള്‍ പ്രോത്സഹിപ്പിക്കുവാന്‍ പാടില്ലെന്നും ഇവരുടെ പണമിടപാടുകളില്‍ ദുരൂഹത യുണ്ടെന്നും ആന ഉടമകളുടെ സംഘടന കണക്കുകള്‍ നിരത്തി ചൂണ്ടിക്കാണിച്ചു. ഇതേ പറ്റി സമഗ്രമായ അന്വേഷണം നടത്തണമെന്ന ആവശ്യവും ഇവര്‍ ഉന്നയിച്ചു.

ആനകളെ ഉത്സവങ്ങള്‍ക്കും മറ്റുമായി മണിക്കൂറുകളോളം പ്രതികൂല സാഹചര്യങ്ങളില്‍ തളച്ചിടുന്നതിനെതിരെ എസ്. പി. സി. എ. നിലപാട്‌ സ്വീകരിച്ചത്‌ കേരളത്തിലെ ആന ഉടമകളെ ഏറെ ചൊടിപ്പിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് എസ്. പി. സി. എ. യുടെ മനോവീര്യം കെടുത്താനുള്ള ശ്രമവുമായി ഇത്തരമൊരു അഴിമതി ആരോപണം ആന ഉടമകള്‍ ഉയര്‍ത്തുന്നത് എന്നത് ശ്രദ്ധേയമാണ്.

-

വായിക്കുക: , , ,

2 അഭിപ്രായങ്ങള്‍ »

നിയമന തട്ടിപ്പ് : ബഹളത്തെ തുടര്‍ന്ന് സഭ പിരിഞ്ഞു

December 21st, 2010

തിരുവനന്തപുരം : വയനാട്ടിലെ കളക്ട്രേറ്റില്‍ നടന്ന പി. എസ്. സി നിയമന തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് നിയമ സഭ ഇന്നത്തേക്ക് പിരിഞ്ഞു. റവന്യൂ മന്ത്രി കെ. പി. രാജേന്ദ്രനെ മാറ്റി നിര്‍ത്തി ജുഡീഷ്യല്‍ അന്വേഷണം നടത്തണം എന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ അംഗം തിരുവഞ്ചൂര്‍ രാധാകൃഷണന്‍ ആണ് അടിയന്തിര പ്രമേയത്തിനു അപേക്ഷ നല്‍കിയത്. ഈ വിഷയവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ അന്വേഷണം ആരംഭിച്ചതായും അതിനാല്‍ ഇക്കാര്യത്തില്‍ അടിയന്തിര പ്രമേയത്തിനു പ്രസക്തിയില്ലെന്നും മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദന്‍ സഭയില്‍ വിശദീകരണം നല്‍കി. ഇതോടെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി ബഹളം വെയ്ക്കുകയായിരുന്നു.

പോലീസ് വെരിഫിക്കേഷനില്‍ പോലും കൃത്രിമം കാണിക്കുകയും പി. എസ്. സി. യുടെ നിയമനത്തെ അട്ടിമറിച്ചു കൊണ്ട് പണം കൈപ്പറ്റി സര്‍ക്കാര്‍ ജോലിയില്‍ നിയമനം നടത്തുകയും ചെയ്തത് അങ്ങേയറ്റം ഗുരുതരമായി കണക്കാക്കണമെന്ന് പ്രതിപക്ഷ നേതാക്കള്‍ പറഞ്ഞു.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

രാത്രിയില്‍ ഉറങ്ങുന്ന റെയില്‍വേ അന്വേഷണം

October 18th, 2010

indian-railways-epathramകൊല്ലം : തീവണ്ടി വരുന്ന സമയം അറിയാന്‍ പറവൂര്‍ റെയില്‍വേ സ്റ്റേഷനില്‍ രാത്രി കാലങ്ങളില്‍ വിളിച്ചിട്ട് കാര്യമില്ല എന്ന് കൊല്ലത്തുകാര്‍ക്ക്‌ നന്നായിട്ടറിയാം. കാരണം വിളിച്ചിട്ട് ഫലമില്ലാതായി നേരിട്ട് സ്റ്റേഷനില്‍ ചെന്ന പലരും കണ്ടത് പുതച്ചു മൂടി ഉറങ്ങുന്ന “അന്വേഷണ” ഉദ്യോഗസ്ഥനെയാണ്. പണ്ടൊന്നും ഇങ്ങനെ ആയിരുന്നില്ല എന്നും ഇവര്‍ പറയുന്നുണ്ട്. അടുത്ത കാലത്താണ് ഈ പരിപാടി തുടങ്ങിയതത്രെ. സ്റ്റേഷനിലേക്ക് വിളിച്ചാല്‍ ഈയിടെയായി രാത്രി ഫോണ്‍ എടുക്കാറേയില്ല. രാത്രി വണ്ടികളില്‍ യാത്ര ചെയ്യുന്നവര്‍ക്ക്‌ ഏറെ ബുദ്ധിമുട്ട് ഇത് മൂലം ഉണ്ടാകുന്നു. തീവണ്ടി വൈകിയാണ് എത്തുന്നത് എന്ന് അറിഞ്ഞാല്‍ അതിന് അനുസരിച്ച് മാത്രം വീട്ടില്‍ നിന്നും ഇറങ്ങിയാല്‍ മതിയല്ലോ എന്ന് കരുതി റേയില്‍വേ സ്റ്റേഷനിലേക്ക് വിളിക്കുന്നവര്‍ക്ക് ഇവിടെ നിന്നും മറുപടി ലഭിക്കാറേയില്ല.

- സ്വ.ലേ.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഉത്തരകടലാസുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പണം നല്‍കി മൂല്യ നിര്‍ണയം ചെയ്യിക്കുന്നു

October 18th, 2010

answer-papers-epathram

തൃശൂര്‍ : കോഴിക്കോട്‌ സര്‍വകലാശാലയുടെ ബിരുദ പരീക്ഷയുടെ ഉത്തര കടലാസുകള്‍ മൂല്യ നിര്‍ണ്ണയം ചെയ്യാന്‍ നിയോഗിക്കപ്പെട്ട അദ്ധ്യാപകര്‍ ഇവ തങ്ങളുടെ കീഴില്‍ പഠിക്കുന്ന ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് കാശ് കൊടുത്ത് മൂല്യ നിര്‍ണ്ണയം ചെയ്യിപ്പിക്കുന്നതായി കണ്ടെത്തി. ബിരുദാനന്തര ബിരുദ പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്ന വിദ്യാര്‍ത്ഥികളാണ് സര്‍വകലാശാല അതീവ സുരക്ഷിതമായി പ്രത്യേക വാനുകളില്‍ കോളജുകളിലേക്ക് കൊടുത്തയക്കുന്ന ഉത്തര കടലാസുകളുമായി തങ്ങളുടെ വീടുകളിലേക്ക്‌ പോകുന്നത്. തങ്ങളുടെ ജോലി ഭാരം കുറയ്ക്കാനാണ് അദ്ധ്യാപകര്‍ ഈ പുതിയ വിദ്യ കണ്ടെത്തിയത്‌. ഉത്തര കടലാസുകള്‍ ഇവര്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് പകുത്തു നല്‍കുന്നു. മൂല്യ നിര്‍ണ്ണയത്തിനു തങ്ങള്‍ക്ക് ലഭിക്കാനുള്ള പ്രതിഫലം ഇവര്‍ നേരത്തെ തന്നെ വിദ്യാര്‍ത്ഥികള്‍ക്ക് തങ്ങളുടെ പോക്കറ്റില്‍ നിന്നും നല്‍കുന്നു. സുരക്ഷിതമായും രഹസ്യമായും കൈകാര്യം ചെയ്യേണ്ട ഉത്തരകടലാസുകള്‍ വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ വീടുകളിലേക്ക്‌ കൊണ്ട് പോയാണ് മൂല്യ നിര്‍ണയം ചെയ്യുന്നത്. അതീവ ഗുരുതരമായ ക്രമക്കേടാണ് ഇത് എന്ന് വിദ്യാഭ്യാസ വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

- സ്വ.ലേ.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ജനകീയ പ്രതിരോധ സമിതിയുടെ വാഹന ജാഥ

October 1st, 2010

എറണാകുളം : മുതലാളിമാരുടെ ലാഭാര്‍ത്തിക്കു മുന്‍പില്‍ സഞ്ചാര സ്വാതന്ത്ര്യം പണയം വെയ്ക്കില്ലെന്നു പ്രഖ്യാപിച്ചു കൊണ്ട് നാടെമ്പാടും നടക്കുന്ന പ്രതിഷേധ സമരത്തിന്റെ ഭാഗമായി ജനകീയ പ്രതിരോധ സമിതിയുടെ നേതൃത്വത്തില്‍ സംസ്ഥാനതല സമര പ്രചരണ വാഹന ജാഥ ആരംഭിച്ചു. ജനകീയ പ്രതിരോധ സമിതി പ്രസിഡണ്ട് ജസ്റ്റിസ്‌ വി. ആര്‍. കൃഷ്ണയ്യര്‍ ഏറണാകുളത്ത് വെച്ച് ജാഥ ഉദ്ഘാടനം ചെയ്തു.

justice-vr--krishnaiyer-epathram

ജസ്റ്റിസ്‌ വി. ആര്‍. കൃഷ്ണയ്യര്‍

എറണാകുളം തൃശൂര്‍, പാലക്കാട്‌, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലൂടെ വാഹന്‍ ജാഥ കടന്നു പോവും. സെപ്തംബര്‍ 27 മുതല്‍ ഒക്ടോബര്‍ 9 വരെയാണ് ജാഥ. പ്രൊഫ. സാറാ ജോസഫ്‌, പ്രൊഫ. കെ. ബി. ഉണ്ണിത്താന്‍, ഇ. വി. മുഹമ്മദാലി, ഡോ. ജയപ്രകാശ്‌, ടി. കെ. വാസു, സഹറുദ്ദീന്‍, അഡ്വ. രവി പ്രകാശ്‌, രവീന്ദ്രന്‍ ചിയ്യാരം, സ്വാമി വിശ്വ ഭദ്രാനന്ദ ശക്തി ബോധി, മോഹന്‍ദാസ്‌, അനില്‍ കാതിക്കൂടം, ജോയ്‌ കൈതാരത്ത്, പി. കെ. ധര്മ്മരാജ്, ജി. നാരായണന്‍, ഡോ. പി. എസ്. ബാബു, സി, കെ, ശിവദാസന്‍ എന്നിവര്‍ പങ്കെടുക്കും.

മുപ്പത്‌ മീറ്ററില്‍ സര്‍ക്കാര്‍ ചെലവില്‍ ദേശീയ പാത നിര്‍മ്മിക്കുക എന്ന തീരുമാനത്തെ ബി.ഓ.ടി. മുതലാളിമാരും ഭൂ മാഫിയയും ചില രാഷ്ട്രീയ നേതാക്കളും ചേര്‍ന്ന് അട്ടിമറിച്ചതിലൂടെ കേരള ജനതയുടെ ആത്മാഭിമാനത്തിന് ഇവര്‍ വില പറഞ്ഞിരിക്കുകയാണ് എന്ന് ജനകീയ പ്രതിരോധ സമിതി തൃശൂര്‍ ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി.

കുടിയൊഴിപ്പിക്കല്‍ ഭീഷണി നേരിടുന്നവര്‍ ആക്ഷന്‍ കൌണ്‍സിലിന്റെ നേതൃത്വത്തില്‍ നടത്തുന്ന സമരത്തെ പിന്തുണച്ചു കൊണ്ടും, ബി.ഓ.ടി. ക്കെതിരെയുള്ള ജന വികാരം കൂടുതല്‍ വളര്‍ത്തി എടുക്കുന്നതിനും ലക്ഷ്യം വെച്ച് കൊണ്ടാണ് പ്രചരണ പരിപാടികള്‍ സംഘടിപ്പിക്കുന്നത്.

- ജെ.എസ്.

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

35 of 36|«1020343536

« Previous Page — « Previous « സമ്മാന വിവാദം അര്‍ത്ഥശൂന്യം എന്ന് കൈരളി
Next » — Next Page » ചേകന്നൂര്‍ മൌലവി വധക്കേസ്‌ പ്രതിക്ക് ഇരട്ട ജീവപര്യന്തം »



  • ദേശീയ ആയുർവ്വേദ ദിനാചരണം : തൃശ്ശൂരിൽ പരിപാടി സംഘടിപ്പിച്ചു
  • മഴ വീണ്ടും ശക്തമായി : ജാഗ്രതാ നിർദ്ദേശവുമായി അധികൃതർ
  • അനധികൃത സ്വത്ത് സമ്പാദനം : ടോമിന്‍ ജെ. തച്ചങ്കരിക്കു നാല് വർഷം തടവു ശിക്ഷ
  • സി. പി. എം. നേതാവ് ബേബി ജോൺ അന്തരിച്ചു
  • യാത്രക്കാർ പതിവിലും നേരത്തെ എത്തണം : വിമാന ത്താവളത്തിൽ കൂടുതൽ സുരക്ഷ
  • കർക്കിടകം പെയ്തിറങ്ങി : ദുരിത ജീവിതം തുടരുന്നു
  • ജൂബിലി മിഷൻ ആശുപത്രി നഴ്സസ് സമരം ഒത്തു തീർന്നു
  • വെര്‍ച്വല്‍ ക്യൂ ദര്‍ശന സൗകര്യം ആരംഭിച്ചു
  • ആരോഗ്യ വകുപ്പിലെ ക്രയ വിക്രയങ്ങളിൽ സമഗ്രമായ അന്വേഷണം നടത്തും : മന്ത്രി കെ. മുരളീധരൻ
  • ആഘോഷങ്ങളിലും മത ചടങ്ങുകളിലും യൂണി ഫോമിൽ പങ്കെടുക്കരുത് : ഡി. ജി. പി.
  • വിഴിഞ്ഞം അദാനി ഓഹരി കൈമാറ്റം: സർക്കാർ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി
  • എഫ്‌സിആർഎക്കെതിരെ കേരളം
  • കോഴിക്കോട് നിപ
  • നവജാത ശിശുക്കള്‍ക്കും ആധാര്‍ കാര്‍ഡ്
  • സംസ്ഥാന ഡാറ്റയും സൈബർ സുരക്ഷയും ശക്തിപ്പെടുത്തും : മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി
  • സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചാൽ കർശ്ശന നിയമ നടപടി സ്വീകരിക്കും
  • ഓർമ്മച്ചെപ്പ് കൂട്ടായ്മ പഠന ഉപകരണങ്ങൾ സമ്മാനിച്ചു
  • നയപ്രഖ്യാപനം വെള്ളിയാഴ്ച
  • തിരുവഞ്ചൂർ ഇനി സ്പീക്കർ
  • മന്ത്രിസഭയിൽ പുതുമുഖങ്ങൾ



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine