തൃശൂര്‍ : കോഴിക്കോട് സര്‍വകലാശാലയുടെ ബിരുദ പരീക്ഷയുടെ ഉത്തര കടലാസുകള്‍ മൂല്യ നിര്‍ണ്ണയം ചെയ്യാന്‍ നിയോഗിക്കപ്പെട്ട അദ്ധ്യാപകര്‍ ഇവ തങ്ങളുടെ കീഴില്‍ പഠിക്കുന്ന ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് കാശ് കൊടുത്ത് മൂല്യ നിര്‍ണ്ണയം ചെയ്യിപ്പിക്കുന്നതായി കണ്ടെത്തി. ബിരുദാനന്തര ബിരുദ പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്ന വിദ്യാര്‍ത്ഥികളാണ് സര്‍വകലാശാല അതീവ സുരക്ഷിതമായി പ്രത്യേക വാനുകളില്‍ കോളജുകളിലേക്ക് കൊടുത്തയക്കുന്ന ഉത്തര കടലാസുകളുമായി തങ്ങളുടെ വീടുകളിലേക്ക് പോകുന്നത്. തങ്ങളുടെ ജോലി ഭാരം കുറയ്ക്കാനാണ് അദ്ധ്യാപകര്‍ ഈ പുതിയ വിദ്യ കണ്ടെത്തിയത്. ഉത്തര കടലാസുകള്‍ ഇവര്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് പകുത്തു നല്‍കുന്നു. മൂല്യ നിര്‍ണ്ണയത്തിനു തങ്ങള്‍ക്ക് ലഭിക്കാനുള്ള പ്രതിഫലം ഇവര്‍ നേരത്തെ തന്നെ വിദ്യാര്‍ത്ഥികള്‍ക്ക് തങ്ങളുടെ പോക്കറ്റില്‍ നിന്നും നല്‍കുന്നു. സുരക്ഷിതമായും രഹസ്യമായും കൈകാര്യം ചെയ്യേണ്ട ഉത്തരകടലാസുകള്‍ വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ വീടുകളിലേക്ക് കൊണ്ട് പോയാണ് മൂല്യ നിര്‍ണയം ചെയ്യുന്നത്. അതീവ ഗുരുതരമായ ക്രമക്കേടാണ് ഇത് എന്ന് വിദ്യാഭ്യാസ വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
- സ്വ.ലേ.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അഴിമതി, വിദ്യാഭ്യാസം