തിരുവനന്തപുരം : കൊവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ ഏപ്രില്‍ 30 വരെ യുളള എല്ലാ പി. എസ്. സി. പരീക്ഷകളും അഭിമുഖങ്ങളും മാറ്റി വെച്ചു. സർട്ടിഫിക്കറ്റ് പരിശോധനയും മാറ്റി വെച്ചിട്ടുണ്ട്. പുതുക്കിയ തീയ്യതികൾ പിന്നീട് അറിയിക്കും.
തിരുവനന്തപുരം : കൊവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ ഏപ്രില്‍ 30 വരെ യുളള എല്ലാ പി. എസ്. സി. പരീക്ഷകളും അഭിമുഖങ്ങളും മാറ്റി വെച്ചു. സർട്ടിഫിക്കറ്റ് പരിശോധനയും മാറ്റി വെച്ചിട്ടുണ്ട്. പുതുക്കിയ തീയ്യതികൾ പിന്നീട് അറിയിക്കും.
- pma
വായിക്കുക: covid-19, job-opportunity, kerala-government-, ആരോഗ്യം, നിയമം, സാമൂഹികം
കൊച്ചി : ജനുവരി ഒന്നു മുതൽ എറണാകുളം ജില്ല യിൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉത്പന്ന ങ്ങളുടെ നിരോധനം കൂടുതൽ കർശ്ശനമായി നടപ്പില്‍ വരുത്തും എന്ന് ജില്ലാ കളക്ടർ.
ഇത്തരം പ്ലാസ്റ്റിക് വസ്തുക്കൾ ഉല്‍പ്പാദിപ്പിക്കുന്നതും സംഭരിക്കുന്നതും കൈ മാറ്റം ചെയ്യു ന്നതും നിയമ വിരുദ്ധം ആയിരിക്കും. സര്‍ക്കാര്‍ നിർദ്ദേശങ്ങൾ ലംഘി ക്കുന്ന വർക്ക് എതിരെ കർശ്ശന നിയമ നടപടികൾ ഉണ്ടായിരിക്കും.
നിരോധിച്ച പ്ലാസ്റ്റിക്ക് വിഭാഗത്തില്‍ ഉൾപ്പെട്ടവ :-
1. എല്ലാ കനത്തിലുമുള്ള പ്ലാസ്റ്റിക് ക്യാരി ബാഗുകൾ.
2. ഭക്ഷണം വിളമ്പുന്നതിനായി വിരിക്കുന്ന പ്ലാസ്റ്റിക് ഷീറ്റുകൾ.
3. സ്റ്റൈറോ ഫോമിലും തെർമോ കോളിലും നിർമ്മിച്ച പ്ലേറ്റുകള്‍, കപ്പുകൾ.
4.ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ളേറ്റുകൾ, കപ്പുകൾ, സ്പൂൺ, സ്ട്രോ എന്നിവ.
5. നോൺ വൂവൻ ബാഗുകൾ. പ്ലാസ്റ്റിക് കൊടി – തോരണങ്ങൾ.
6. പഴങ്ങളും പച്ചക്കറികളും പൊതിയുന്ന പ്ലാസ്റ്റിക്ക് റാപ്പറുകൾ.
7. പ്ലാസ്റ്റിക്കില്‍ നിർമ്മിച്ച കുടിവെള്ള പൗച്ചുകൾ (ബോട്ടിലുകള്‍).
കംപോസ്റ്റബിൾ പ്ലാസ്റ്റിക് എന്ന പേരിൽ മാർക്കറ്റിൽ ഇറങ്ങുന്ന സാമഗ്രികളും നിരോധിച്ച വസ്തു ക്കളിൽ ഉൾപ്പെടും. പൂർണ്ണമായും പ്ലാസ്റ്റിക് മുക്തമായ പേപ്പറോ തുണിയോ സ്റ്റീൽ-സെറാമിക്-വുഡൻ ഉത്ന്നപ ങ്ങളോ മാത്രമാണ് ഉപയോഗിക്കാവുന്നത് .
ജില്ലയിൽ ഈ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിയി മോണിറ്ററിംഗ് സംവിധാനം ഉണ്ടാകും. തദ്ദേശ സ്ഥാപന ങ്ങളിൽ ആരോഗ്യ വിഭാഗത്തിന്റെ കീഴിൽ പ്രത്യേക സ്ക്വാഡുകൾക്കു രൂപം നൽകും. കടകളിലും ഹോട്ടലു കളിലും കൃത്യമായ ഇടവേളകളിൽ സ്ക്വാഡു കളുടെ പരിശോധന ഉണ്ടാകും.
നിയമം കർശ്ശനമായി നടപ്പിലാക്കുന്നു എന്നു ഉറപ്പ് വരുത്തുവാനായി തദ്ദേശ സ്ഥാപന സെക്ര ട്ടറിമാർ അതീവ ജാഗ്രത പുലർത്തണം എന്നും ഒരു ക്ലീൻ ഗ്രീൻ ജില്ലയായി എറണാകുളത്തെ മാറ്റും എന്നും ജില്ലാ കളക്ടർ അറിയിച്ചു.–(പബ്ലിക് റിലേഷന്‍സ്)
- pma
വായിക്കുക: ആരോഗ്യം, എതിര്‍പ്പുകള്‍, നിയമം, പരിസ്ഥിതി, പ്രതിരോധം, സാമൂഹികം, സാമൂഹ്യക്ഷേമം
തിരുവനന്തപുരം : ഓണ്‍ലൈന്‍ സംവിധാന ത്തില്‍ എടുക്കുന്ന വാഹന പുക പരിശോധനാ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് 2021 ജനുവരി മുതല്‍ സാധുത ഉണ്ടായി രിക്കുക യുള്ളൂ എന്ന് അധികൃതര്‍. പഴയ സംവിധാനത്തില്‍ എടുത്തി ട്ടുള്ള സര്‍ട്ടിഫിക്കറ്റുക ള്‍ക്ക് കാലാവധി തീരുന്നതുവരെ സാധുതയുണ്ട്.
പുതിയ സര്‍ട്ടിഫിക്കറ്റുകള്‍ എടുക്കുന്നവര്‍ ഓണ്‍ലൈന്‍ സംവിധാനം വഴി ആയിരിക്കണം. ഓണ്‍ ലൈനില്‍ പരിശോധനാ ഫലം നേരിട്ട് വാഹന വെബ് സൈറ്റിലേക്ക് ഉള്‍പ്പെടുത്തും.
അതിനാല്‍ പരിശോധനാ സമയത്ത് ഡിജിറ്റല്‍ കോപ്പി മതിയാകും. ഇതുവരെ എഴുനൂറോളം പൊല്യൂഷന്‍ ടെസ്റ്റിംഗ് കേന്ദ്രങ്ങള്‍ വാഹന്‍ സോഫ്റ്റ് വെയറു മായി ബന്ധിപ്പിച്ചു കഴിഞ്ഞു എന്നും 70,000 സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ ലൈനില്‍ നല്‍കി എന്നും അധികൃതര്‍ അറിയിച്ചു.
1500 വാഹനങ്ങള്‍ ഓണ്‍ ലൈന്‍ പരിശോധനയില്‍ പരാജയപ്പെട്ടിരുന്നു. 30 ശതമാനം പൊല്യൂഷന്‍ ടെസ്റ്റിംഗ് കേന്ദ്രങ്ങള്‍ കൂടി ഓണ്‍ ലൈന്‍ സംവിധാന ത്തിലേക്ക് എത്തേണ്ടതുണ്ട്. ഉടന്‍ തന്നെ ഇതിനുള്ള സജ്ജീകരണം നടത്തി പ്പുകാര്‍ ഒരുക്കണം എന്നും ട്രാന്‍സ് പോര്‍ട്ട് കമ്മിഷണറേറ്റ് അറിയിച്ചു.
- pma
വായിക്കുക: ഗതാഗതം, നിയമം, പരിസ്ഥിതി, മോട്ടോര്‍ വാഹന ഭേദഗതി നിയമം, സാമൂഹികം
തിരുവനന്തപുരം : സംസ്ഥാനത്ത് പകര്‍ച്ച വ്യാധി നിയന്ത്രണ ഓര്‍ഡിനന്‍സിനു (കേരള എപ്പിഡെമിക് ഡിസീസസ് ഓര്‍ഡിനന്‍സ്) ഭേദഗതി വരുത്തി. ഇതിന്റെ ഭാഗമായി കൊവിഡ് നിയമ ലംഘന ങ്ങള്‍ക്ക് പിഴ ശിക്ഷ വര്‍ദ്ധിപ്പിച്ചു.
മാസ്ക് ധരിക്കാതെ പുറത്ത് ഇറങ്ങുന്നവരില്‍ നിന്നും പൊതു സ്ഥലങ്ങളില്‍ തുപ്പുന്ന വരില്‍ നിന്നും 500 രൂപ പിഴ ഈടാക്കും. ക്വാറന്റൈന്‍ ലംഘന ത്തിന് 2000 രൂപ യാണ് പിഴ. മരണാനന്തര ചടങ്ങു കളിലെ കൊവിഡ് നിയന്ത്രണ ലംഘന ത്തിന്നും നിയന്ത്രിത മേഖല കളില്‍ കടകള്‍, ഓഫീസുകള്‍ എന്നിവ തുറന്നാല്‍ 2000 രൂപ വീതം പിഴ ചുമത്തും.
കടകളിലും സൂപ്പര്‍ മാര്‍ക്കറ്റു കളിലും ഉപഭോക്താ ക്കളുടെ എണ്ണം നിയന്ത്രി ക്കാത്തവരിൽ നിന്നും അവിട ങ്ങളിൽ സാമൂഹിക അകലം പാലി ക്കാത്ത വരില്‍ നിന്നും 3000 രൂപ പിഴ ഈടാക്കും.
അതു പോലെ പൊതു സ്ഥല ങ്ങ ളില്‍ കൂട്ടം ചേര്‍ന്നാല്‍ (ധര്‍ണ്ണ, റാലി എന്നിവ യുടെ നിയന്ത്രണ ലംഘനം) 5000 രൂപ യും വിവാഹ ചടങ്ങുകളില്‍ കൊവിഡ് മാനദണ്ഡ ങ്ങള്‍ പാലി ക്കാത്ത വരില്‍ നിന്നും 5000 രൂപ യും പിഴ ഈടാക്കും.
പൊതു ജനങ്ങള്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ ഇരിക്കുന്ന സാഹ ചര്യത്തിലാണ് നിയമം ഭേദ ഗതി ചെയ്ത് പിഴത്തുക ഉയര്‍ത്തുന്നത്.
- pma
വായിക്കുക: covid-19, kerala-government-, ആരോഗ്യം, എതിര്‍പ്പുകള്‍, കേരള രാഷ്ട്രീയം, തിരഞ്ഞെടുപ്പ്, നിയമം, പരിസ്ഥിതി, പ്രതിരോധം, പ്രവാസി, വൈദ്യശാസ്ത്രം, സാമൂഹികം, സാമൂഹ്യക്ഷേമം