സംസ്ഥാനത്ത് ഗുണ്ടാവേട്ട

February 20th, 2017

pinarayi-vijayan-epathram

തിരുവനന്തപുരം : കൊച്ചിയില്‍ ചലച്ചിത്രതാരം ഭാവന ആക്രമിക്കപ്പെട്ടതിനു പിന്നാലെ സംസ്ഥാനത്ത് ഗുണ്ടാവേട്ട ആരംഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രത്യേക ആവശ്യപ്രകാരം ഇന്റലിജന്‍സ് ആണ് 2010 ഗുണ്ടകളുടെ വിവരങ്ങള്‍ അടങ്ങുന്ന പട്ടിക തയ്യാറാക്കിയത്. ഇന്റലിജന്‍സ് എഡിജിപി ക്കാണ് മേല്‍നോട്ട ചുമതല. ഗുണ്ടകള്‍ക്കെതിരെ കാപ്പ ചുമത്താനും കലക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കാപ്പ ചുമത്താന്‍ വൈകുന്നത് പ്രതികള്‍ രക്ഷപ്പെടാന്‍ കാരണമാകുന്നുവെന്ന പോലീസിന്റെ പരാതിയെ തുടര്‍ന്നണിത്.

കഴിഞ്ഞ ദിവസം നടി ആക്രമിക്കപ്പെട്ടതിനെ തുടര്‍ന്ന് സംസ്ഥാനത്തെ ക്രമസമാധാനം തകര്‍ന്നു എന്ന തരത്തിലുള്ള ആരോപണങ്ങള്‍ ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ഇത്തരമൊരു നടപടി.

- അവ്നി

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പറവൂർ പെൺകുട്ടിക്ക് മഫ്റ്റിയിൽ മതി സംരക്ഷണം എന്ന് കോടതി

June 2nd, 2015

violence-against-women-epathram

കൊച്ചി: പറവൂർ പീഡന കേസിലെ ഇരയായ പെൺകുട്ടിക്ക് പോലീസ് സംരക്ഷണം മഫ്റ്റിയിൽ മതി എന്ന് കോടതി ഉത്തരവിട്ടു. പെൺകുട്ടി സമർപ്പിച്ച അപേക്ഷയിൽ അനുകൂലമായ വിധി പുറപ്പെടുവിക്കുകയായിരുന്നു കേരള ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച്. തന്നോടൊപ്പം നിരന്തരം മൂന്ന് പോലീസുകാർ യൂനിഫോം ധരിച്ച് അനുഗമിക്കുന്നത് താൻ പീഡന കേസിലെ ഇരയാണെന്നത് പൊതു സ്ഥലങ്ങളിൽ തനിക്ക് ബുദ്ധിമുട്ട് ഉളവാക്കുന്നു എന്ന് പെൺകുട്ടി കോടതിയെ ബോധിപ്പിച്ചിരുന്നു. തനിക്ക് ജീവിക്കാനായി സർക്കാർ ജോലി തന്നെങ്കിലും ജോലി സ്ഥലത്ത് തന്റെ അടുത്ത് സദാ സമയവും യൂനിഫോം ധരിച്ച പോലീസുകാർ കാവൽ നിൽക്കുന്നത് തന്റെ സ്വകാര്യതയ്ക്കും ഭീഷണി ആവുന്നു എന്ന് പെൺകുട്ടി പറഞ്ഞതിനെ തുടർന്നാണ് കോടതി ഈ ഉത്തരവ് പുറപ്പെടുവിച്ചത്. പെൺകുട്ടിയെ അനുഗമിക്കുന്ന പോലീസുകാർ മഫ്റ്റിയിൽ ആയിരിക്കണം എന്നും ഒരു വനിതാ പോലീസും ഒരു പുരുഷ പോലീസും മാത്രം മതി പെണ്കുട്ടിയുടെ സംരക്ഷണത്തിന് എന്നും കോടതി ഉത്തരവായി.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പാവങ്ങളുടെ “ആദിത്യന്‍“ അസ്തമിച്ചു

February 14th, 2015

dr-shanavas-epathram

നിലമ്പൂര്‍: ആദിവാസികള്‍ക്കിടയില്‍ ആതുര സേവനം നടത്തി ശ്രദ്ധേയനായ ഡോ. ഷാനവാസ് (36) ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. ഇന്നലെ രാത്രിയില്‍ കോഴിക്കോട്ടു നിന്നും മലപ്പുറത്തെ വീട്ടിലേക്ക് സുഹൃത്തിനൊപ്പം കാറില്‍ സഞ്ചരിക്കവെ അബോധാവസ്ഥയില്‍ ആകുകയായിരുന്നു. ഉടനെ അദ്ദേഹത്തെ എടവണ്ണയിലെ രാജഗിരി ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കുവാന്‍ ആയില്ല. നിലമ്പൂര്‍ വടപുറം പുള്ളിച്ചോല പി. മുഹമ്മദ് ഹാജിയുടേയും കെ. ജമീലയുടേയും മകനാണ് ഡോ. ഷാനവാസ്. അവിവാഹിതനാണ്. ഡോ. ഷമീല, ഡോ. ഷിനാസ് ബാബു എന്നിവര്‍ സഹോദരങ്ങളാണ്.

പട്ടിണിയും രോഗങ്ങളും പിടി മുറുക്കിയ ആദിവാസി ഊരുകളില്‍ മരുന്നും ഭക്ഷണവും എത്തിച്ച് ഷാനവാസ് സേവനം അനുഷ്ഠിച്ച് വരികയായിരുന്നു. സൌമ്യവും മാനുഷ്യത്വപരവുമായ പെരുമാ‍റ്റം അദ്ദേഹത്തെ പാവങ്ങളുടെ പ്രിയപ്പെട്ട ഡോക്ടറായി മാറ്റി. ഫേസ്ബുക്കില്‍ ആദിത്യന്‍ എന്ന പേരില്‍ ശ്രദ്ധേയനായിരുന്നു. ആദിവാസികള്‍ക്കു വേണ്ടി ശബ്ദിച്ചതോടെ അധികൃതരുടെ കണ്ണിലെ കരടായി മാറി. ഇടയ്ക്കിടെ ഉള്ള സ്ഥലം മാറ്റങ്ങള്‍ക്കും മറ്റു തരത്തിലുള്ള മാനസിക പീഢനങ്ങള്‍ക്കും വിധേയനായിരുന്നു എന്ന് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റുകള്‍ സാക്ഷ്യപ്പെടുത്തുന്നു. “ഹൈക്കോടതിയില്‍ ഞാന്‍ എല്ലാ സത്യവും തുറന്നു പറയും” എന്ന പോസ്റ്റ് ആരുടെയൊക്കെയോ കൊള്ളരുതായ്മകള്‍ വെളിപ്പെടുത്തും എന്നതിന്റെ സൂചനയായിരുന്നു. “ഹേ അധികാരികളേ നിങ്ങളുടെ നിരന്തരമായ മാന്‍സിക പീഡനം മൂലം എനിക്കെന്തെങ്കിലും സംഭവിച്ചാല്‍ അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം നിങ്ങള്‍ക്കായിരിക്കും” എന്ന പോസ്റ്റിട്ട് രണ്ടാം ദിനമാണ് അദ്ദേഹം യാത്രയായത്.

സോഷ്യല്‍ മീഡിയായിലും നേരിട്ടും നിലക്കാത്ത അനുശോചന പ്രവാഹം തുടരുകയാണ്. നിരന്തരമായ ചൂഷണത്തിനും അവഗണനയ്ക്കും വിധേയരായി ക്കൊണ്ടിരിക്കുന്ന ആദിവാസികള്‍ക്ക് പ്രിയപ്പെട്ട ഡോക്ടറെ മാത്രമല്ല തങ്ങള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തുന്ന വലിയ ഒരു മനുഷ്യനെ കൂടെയാണ് നഷ്ടപ്പെട്ടത്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ദാറുല്‍ ഹുദ ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ നേഴ്സറി വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു

November 13th, 2014

നാദാപുരം: പാറക്കടവ് ദാറുല്‍ ഹുദ ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ നാലര വയസ്സുകാരിയായ എല്‍.കെ.ജി വിദ്യാര്‍ഥിനിയെ അതേ സ്കൂളിലെ മുതിര്‍ന്ന വിദ്യാര്‍ഥികള്‍ പീഡിപ്പിച്ചതായി പരാതി.സംഭവം പ്രതിഷേധിച്ചും കുറ്റക്കാരായ വിദ്യാര്‍ഥികള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടും രക്ഷിതാക്കളും നാട്ടുകാരും കഴിഞ്ഞ ദിവസം സ്കൂള്‍ ഉപരോധിച്ചു. പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ കസ്റ്റഡിയില്‍ എടുത്തു. ഇതിനിടയില്‍ സംഭവം ഒത്തു തീര്‍ക്കുവാനുള്ള ശ്രമങ്ങള്‍ നടന്നതായി ആരോപണം ഉയര്‍ന്നിട്ടുണ്ട്.

ഒക്ടോബര്‍ 30 നാണ് സംഭവം നടന്നതാ‍യി പറയുന്നത്. സ്കൂളിലെ ടോയ്‌ലറ്റിനോട് ചേര്‍ന്നുള്ള ഹോസ്റ്റല്‍ മുറിയിലേക്ക് മുതിര്‍ന്ന വിദ്യാര്‍ഥികള്‍ കൂട്ടിക്കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു എന്നാണ് പരാതി. പ്രതികളെ കണ്ടാല്‍ തിരിച്ചറിയുമെന്ന് പെണ്‍കുട്ടി പറഞ്ഞിരുന്നു. സംഭവത്തെ തുടര്‍ന്ന് വീട്ടില്‍ എത്തിയ കുട്ടിക്ക് അസ്വസ്ഥത അനുഭവപ്പെട്ടതിനാല്‍ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിശോധനയില്‍ പീഡനം നടന്നതായി അറിഞ്ഞതിനെ തുടര്‍ന്ന് സ്കൂള്‍ അധികൃതരെ വിവരം അറിയിച്ചു. എന്നാല്‍ നടപടിയൊന്നും ഉണ്ടായില്ലെന്ന് രക്ഷിതാക്കള്‍ പരാതിപ്പെട്ടു. ഇവര്‍ പിന്നീട് വളയം പോലീസില്‍ പരാതി നല്‍കുകയായിരുന്നു.പീഡനത്തിനിരയായ കുട്ടി ഇപ്പോളും ചികിത്സയിലാണ്.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കൊടിയത്തൂര്‍ സദാചാര കൊലപാതകം: 9 പ്രതികള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ

October 9th, 2014

crime-epathram

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ കൊടിയത്തൂരില്‍ സദാചാര പോലീസ് ചമഞ്ഞ് യുവാവിനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ കേസിലെ ഒമ്പതു പ്രതികള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ. തടവ് കൂടാതെ 50000 രൂപ വീതം പിഴയും നല്‍കണം. എരഞ്ഞിപ്പാലം പ്രത്യേക അഡീഷ്ണല്‍ സെഷന്‍സ് കോടതി ജഡ്ജി എസ്. കൃഷ്ണകുമാറാണ് ശിക്ഷ വിധിച്ചത്. കൊടിയത്തൂര്‍ തേലീരി കോട്ടുപ്പുറത്ത് ഷഹീദ് ബാവ (26)യാണ് കൊല്ലപ്പെട്ടത്. കേസില്‍ പ്രതികളായിരുന്ന അഞ്ചു പേരെ വെറുതെ വിട്ടു. കൊലപാതകം, ഗൂഢാലോചന, കൊലപ്പെടുത്താൻ ഉദ്ദേശിച്ചു കൊണ്ടുള്ള ആക്രമണം എന്നിവ സംശയാതീതമായി തെളിഞ്ഞതായി കോടതി വ്യക്തമാക്കി. സംസ്ഥാനത്ത് ആദ്യമായാണ് സദാചാര കൊലപാതകത്തില്‍ ഇത്രയധികം പേര്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ ലഭിക്കുന്നത്.

കൊടിയത്തൂര്‍ സ്വദേശികളാണ് പ്രതികള്‍. ഒന്നം പ്രതി കൊല്ലാളത്തില്‍ അബ്ദുറഹ്മാന്‍ എന്ന ചെറിയാപ്പു (55), മൂന്നാം പ്രതി നാറഞ്ചിലത്ത് അബ്ദുള്‍ കരീം (45), നാലം പ്രതി ഓട്ടോ ഡ്രൈവര്‍ നടക്കല്‍ കൊട്ടക്കുഴിയില്‍ അബ്ദുള്‍ നാസര്‍ (31), അഞ്ചാം പ്രതി മാളിയേക്കല്‍ ഫയാസ് (28), ആറാം പ്രതി കളത്തിങ്ങല്‍ നാജിദ് (22), എട്ടാം പ്രതി റാഷിദ് (22), ഒന്‍പതാം പ്രതി എള്ളങ്ങള്‍ ഹിജാസ് റഹ്മാന്‍ (24), പത്താം പ്രതി നാറാഞ്ചിലത്ത് മുഹമ്മദ് ജംഷീര്‍ (25), പതിനൊന്നാം പ്രതി കൊളായില്‍ ഷാഹുല്‍ ഹമീദ് (29) എന്നിവരാണ് ശിക്ഷിക്കപ്പെട്ടവര്‍.

2011 നവംബര്‍ ഒന്നിനു ആണ് കേസിനാസ്പദമായ സംഭവം നടന്നത്. കൊടിയത്തൂരില്‍ വില്ലേജ് ഓഫീസിനു സമീപം യുവതിയും മകളും താമസിക്കുന്ന വീട്ടില്‍ ഷഹീദ് ബാവ ഇടക്കിടെ സന്ദര്‍ശിക്കാറുണ്ടായിരുന്നു. ഇത് പ്രതികള്‍ക്ക് ഇഷ്ടപ്പെട്ടിരുന്നില്ല. സംഭവ ദിവസം അര്‍ദ്ധ രാത്രിയില്‍ ഷഹീദ് ബാവയെ ഓട്ടോ റിക്ഷക്കാരന്‍ നല്‍കിയ വിവരം അനുസരിച്ച് പ്രതികളും സംഘവും തടഞ്ഞു വെച്ചു. തുടര്‍ന്ന് സദാചാര വിരുദ്ധ പ്രവര്‍ത്തനം ആരോപിച്ച് അതി ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദനത്തില്‍ ഗുരുതരമാ‍യി പരിക്കേറ്റ ബാവ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് മരിച്ചു. തലയില്‍ ഉള്‍പ്പെടെ ശരീരത്തില്‍ നിരവധി മുറിവുകള്‍ ഉണ്ടയിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ആര്‍.എസ്.എസ് നേതാവ് കതിരൂര്‍ മനോജ് വധം; അന്വേഷണം സി.ബി.ഐ ഏറ്റെടുക്കുന്നു
Next »Next Page » ഇടപ്പള്ളിയിലെ ലുലു മാളില്‍ അപകടം; പിഞ്ചു കുഞ്ഞ് മരിച്ചു »



  • ഹൊസൂർ – കേരള സർവ്വീസ് പുനരാരംഭിക്കും
  • നോർക്ക കെയർ സേവനത്തിന് ഇനി മൊബൈൽ ആപ്ലിക്കേഷനും
  • ഗുണ നിലവാരം ഇല്ലാത്ത മരുന്നുകൾ നിരോധിച്ചു
  • സമൂഹ മാധ്യമ ഉപയോഗം : പോലീസുകാർ സത്യവാങ്മൂലം നൽകണം
  • അർബുദ രോഗികൾക്ക് യാത്രാ സൗജന്യം
  • സ്വർണ്ണ വില പവന് 90, 000 രൂപ കടന്നു
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകരുത്
  • തീരദേശ നിവാസികൾക്ക് ഡിസംബറിൽ പട്ടയം ലഭിക്കും
  • സ്വർണ്ണ വില 88,000 രൂപയും കടന്നു
  • പൊതു രേഖാ ബില്ല് നിയമ സഭ പാസ്സാക്കി
  • കേരളം : ഇ. എസ്. ജി. നയം നടപ്പാക്കുന്ന ആദ്യ സംസ്ഥാനം
  • തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടർ പട്ടികയിൽ പേരു ചേർക്കാം
  • പാല്‍ വില വർദ്ധിപ്പിക്കും
  • പി. പി. തങ്കച്ചൻ അന്തരിച്ചു
  • സ്യൂഡോ വൈറസ് : നിപ പ്രതിരോധത്തിൽ കേരളത്തിന് നേട്ടം
  • യുവ പ്രതിഭാ പുരസ്കാരം2025-26 : അപേക്ഷകൾ ക്ഷണിച്ചു
  • ഓണക്കാല സ്‌പെഷ്യൽ സർവ്വീസുകൾക്ക് ഓൺ ലൈൻ ബുക്കിംഗ്
  • കേര സുരക്ഷ ഇൻഷ്വറൻസ് പദ്ധതി വിപുലീകരിച്ചു
  • കേരളോത്സവം2025 : ലോഗോ ക്ഷണിച്ചു
  • സ്വകാര്യ ട്യൂഷന്‍ : സര്‍ക്കാര്‍-എയ്ഡഡ് അദ്ധ്യാപകർക്ക് എതിരെ കർശ്ശന നടപടി സ്വീകരിക്കും



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine