ഭൂമിദാനക്കേസില്‍ വി.എസിനെ പ്രതിസ്ഥാനത്തു നിന്നും ഹൈക്കോടതി ഒഴിവാക്കി

December 6th, 2012

കൊച്ചി: ഔദ്യോഗിക പദവികള്‍ ദുരുപയോഗം ചെയ്തതിനു തെളിവില്ലെന്ന് കണ്ടതിനെ തുടര്‍ന്ന് കാസര്‍കോട്ടെ ഭൂമിദാനക്കേസില്‍ മുന്‍ മുഖ്യമന്ത്രികൂടിയായ പ്രതിപക്ഷ നേതവ് വി.എസ് അച്യുതാനന്ദനെ പ്രതിസ്ഥാനത്തുനിന്നും ഹൈക്കോടതി ഒഴിവാക്കി. തനിക്കെതിരായുള്ള കേസ് റദ്ദുചെയ്യണമെന്ന് ആവശ്യപ്പെട്ട് വി.എസ്. സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ച സിംഗിള്‍ ബഞ്ച് ജഡ്ജി. കേസിന്റെ എഫ്.ഐ.ആറും കോടതി റദ്ദാക്കി. എച്ച്.എസ്. സതീശനാണ് വി.എസിനെ ഒഴിവാക്കിക്കൊണ്ട് ഉത്തവിട്ടത്. വി.എസിനെതിരായുള്ള കുറ്റാരോപണങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്നും അദ്ദേഹത്തെ കേസില്‍ ഉള്‍പ്പെടുത്തുവാന്‍ സര്‍ക്കാര്‍ വിജിലന്‍സ് സംവിധാനം ദുരുപയോഗം ചെയ്യുകയായിരുന്നെന്നും കോടതി നിരീക്ഷിച്ചു. അഴിമതി രഹിതനായ ഒരാളെ കുരിശിലേറ്റുവാനുള്ള ശ്രമം വിലപ്പോവില്ലെന്ന് കോടതി വ്യക്തമാക്കി.

ഭൂമിദാനക്കേസില്‍ വി.എസിനെ ഒന്നാം പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നതിനിടെയിലാണ് അദ്ദേഹത്തെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള ഹൈക്കോടതിയുടെ വിധി. ഇതോടെ ഭൂമിദാനക്കേസില്‍ വി.എസിനെ പ്രതിചേര്‍ത്ത് രാഷ്ടീയമായ മുതലെടുപ്പിനു ശ്രമിച്ച യു.ഡി.എഫ് സര്‍ക്കാറിനു വലിയ തിരിച്ചടിയായി. തനിക്കെതിരെ കേസെടുക്കുന്നതിനു പിന്നില്‍ നീക്കം നടത്തുന്നത് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയാണെന്നും അഴിമതിക്കാര്‍ക്കും പെണ്‍‌വാണിഭക്കാര്‍ക്കും എതിരെ തന്റെ പോരാട്ടങ്ങള്‍ തുടരുമെന്ന് വി.എസ്. കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എല്‍.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് 2010-ല്‍ മുഖ്യമന്ത്രിയായിരുന്ന വി.എസിന്റെ ബന്ധുവായ വിമുക്തഭടന്‍ ടി.കെ.സോമന് കാസര്‍കോഡ് ജില്ലയില്‍ 2.33 ഏക്കര്‍ ഭൂമി പതിച്ചു നല്‍കിയതാണ് കേസിനാധാരം.

- എസ്. കുമാര്‍

വായിക്കുക: , , , ,

1 അഭിപ്രായം »

പോലീസ് മാഫിയ : 56 പോലീസുകാര്‍ക്കെതിരെ റിപ്പോര്‍ട്ട്

November 11th, 2012

illegal-sand-mining-epathram

കൊല്ലം: കേരള പോലീസിലെ ചില ഉദ്യോഗസ്ഥര്‍ക്ക് വന്‍ മാ‍ഫിയ ബന്ധങ്ങള്‍ ഉണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഇന്റലിജെന്‍സ് എ. ഡി. ജി. പി. യാണ് ഡി. ജി. പി. ക്ക് റിപ്പോര്‍ട്ട് നല്‍കിയത്. സ്പിരിറ്റ്, മണല്‍ മാഫിയാ ബന്ധമുള്ള 56 പോലീസുകാരുടെ പേരു വിവരങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. ഇവരെ പ്രധാന ചുമതലകളില്‍ നിന്നും മാറ്റണമെന്നും ഇവരെ നിരീക്ഷിക്കണമെന്നും റിപ്പോര്‍ട്ടില്‍ ശുപാര്‍ശയുണ്ട്.

മണല്‍‌ മാഫിയക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിച്ചു വരുന്ന കൊല്ലം സിറ്റി പോലീസ് കമ്മീഷണറെ വധിക്കുവാന്‍ ശ്രമം നടന്നെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. മണല്‍ മാഫിയാ ബന്ധം ഉണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കൊല്ലം റൂറല്‍ എസ്. പി. കെ. ബി. ബാലചന്ദ്രനെ അടുത്തയിടെ സ്ഥലം മാറ്റിയിരുന്നു. തിരുവനന്തപുരത്തെ ഒരു എസ്. പി. അടക്കം ഉള്ള ഉദ്യോഗസ്ഥര്‍ക്ക് മാഫിയാ ബന്ധം ഉണ്ടെന്നാണ് സൂചന.

വന്‍ മാഫിയയുടെ പിന്‍‌ബലത്തോടെ വ്യാജ മണല്‍ കടത്ത് സംസഥാനത്ത് വ്യാപകമായി നടക്കുന്നുണ്ടെങ്കിലും ഇനിയും ശക്തമായ നടപടികള്‍ എടുക്കുന്നില്ലെന്ന ആരോപണമുണ്ട്. കണ്ണൂരില്‍ മണല്‍ മാഫിയയില്‍ ഉള്‍പ്പെട്ട കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരെ അറസ്റ്റു ചെയ്തപ്പോള്‍ കെ. സുധാകരന്‍ പോലീസ് സ്റ്റേഷനില്‍ എത്തി എസ്. ഐ. യെ ഭീഷണിപ്പെടുത്തിയ സംഭവം വന്‍ വിവാദമായിരുന്നു.

രാഷ്ടീയ – പോലീസ് വിഭാഗങ്ങളില്‍ നിന്നുള്ള ഇത്തരം പിന്തുണയാണ് വിവിധ മാഫിയകള്‍ക്ക് സ്വൈര്യ വിഹാരം നടത്തുവാന്‍ അവസരം ഒരുക്കുന്നത്. ഇവരെ ഭയന്ന് പലരും പരാതി പറയുവാന്‍ പോലും മടിക്കുന്നു.

- എസ്. കുമാര്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

തങ്കച്ചന്‍ പറഞ്ഞത് ശരിയായ നിലപാട്: രമേശ് ചെന്നിത്തല

November 11th, 2012
കോട്ടയം: കോണ്‍ഗ്രസ്സ് നേതാക്കന്മാരും എം.എല്‍.എ മാരും നടത്തുന്ന പരസ്യ പ്രസ്ഥാവനയെ സംബന്ധിച്ച് യു.ഡി.എഫ് കണ്‍‌വീനര്‍ പി.പി.തങ്കച്ചന്‍ പറഞ്ഞത് ശരിയായ നിലപാടാണെന്ന് കെ.പി.സി.സി പ്രസിഡണ്ട് രമേശ് ചെന്നിത്തല. കാര്യങ്ങളുടെ നിജസ്ഥിതി അറിയാതെ എം.എല്‍.എ മാര്‍ പര്‍സ്യപ്രസ്ഥാവന നടത്തരുതെന്ന് യു.ഡി.എഫ് കൂട്ടായെടുത്ത തീരുമാനം പറയുകയാണ് തങ്കച്ചന്‍ ചെയ്തത്. യു.ഡി.എഫിന്റെ നന്മയെ കരുതിയാണ് തങ്കച്ചന്‍ ഈ അഭിപ്രായം പറഞ്ഞതെന്നും ചെന്നിത്തല വ്യക്തമാക്കി.
യു.ഡി.എഫ് സര്‍ക്കാറിന്റേയും കോണ്‍ഗ്രസ്സിന്റേയും തെറ്റായ നിലപാടുകളെ പറ്റി വി.ഡി.സതീശന്‍, ടി.എന്‍.പ്രതാപന്‍, കെ.മുരളീധരന്‍ തുടങ്ങിയ എം.എല്‍.എ മാര്‍ ശക്തമായ ഭാഷയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ മാധ്യമങ്ങളിലൂടെ പ്രതികരിച്ചിരുന്നു. ഇത് ഘടകകക്ഷികള്‍ യു.ഡി.എഫില്‍ ഉന്നയിക്കുകയും ചെയ്തിരുന്നു. എം.എല്‍.എ മാര്‍ക്ക് നേരെ തങ്കച്ചന്റെ പരാമര്‍ശം ഉണ്ടായത്. കോണ്‍ഗ്രസ്സ് എം.എല്‍.എ മാരെ നിയന്ത്രിക്കലല്ല യു.ഡി.എഫ് കണ്‍‌വീനറുടെ ജോലിയെന്നും അതിനു കെ.പി.സി.സി പ്രസിഡണ്ടും, മുഖ്യമന്ത്രിയും കോണ്‍ഗ്രസ്സിന്റെ കേന്ദ്രനേതൃത്വവും ഉണ്ടെന്ന്  ഉടന്‍ തന്നെ കെ.മുരളീധരന്റെ പ്രതികരണം വരികയും ചെയ്തു. ഇതിനുള്ള മറുപടിയായാണ് രമേശ് ചെന്നിത്തല തങ്കച്ചനെ അനുകൂലിച്ച് രംഗത്തെത്തിയത്. നിലവിലെ ഉമ്മന്‍‌ചാണ്ടി ഭരണത്തില്‍ കോണ്‍ഗ്രസ്സിലെ തന്നെ ഒരു വിഭാഗം എം.എല്‍.എ മാര്‍ അസംതൃപ്തരാണ്. നയപരമായ പല തീരുമാനങ്ങളും കൂട്ടായിട്ടല്ല എടുക്കുന്നതെന്ന് എം.എല്‍.എ മാര്‍ തന്നെ വിമര്‍ശനം ഉന്നയിക്കുന്നുണ്ട്. കോണ്‍ഗ്രസ്സില്‍ വേദികള്‍ ലഭിക്കാത്തതിനാലാണ് തങ്ങള്‍ പരസ്യ പ്രസ്ഥാവാനകളുമായി രംഗത്തെത്തുന്നതെന്നും ഇവര്‍ പറയുന്നു.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ആംവേയുടെ കേരളത്തിലെ മേധാവി റിമാന്റില്‍

November 11th, 2012

amway-epathram

താമരശ്ശേരി: ആംവേയുടെ കേരളത്തിലെ മേധാവി രാജ്കുമാറിനെ ഈ മാസം 23 വരെ റിമാന്റ് ചെയ്തു. ആംവേ തട്ടിപ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഇയാളെ താമരശ്ശേരി ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയാണ് റിമാന്റ് ചെയ്തത്. കഴിഞ്ഞ ദിവസം ആംവേയുടെ ചില ഓഫീസുകളില്‍ റെയ്ഡുകള്‍ നടന്നിരുന്നു. മണി ചെയിന്‍ നിരോധന നിയമങ്ങള്‍ ലംഘിച്ചാണ് കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ എന്ന് നേരത്തെ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. വലിയ തോതിലാണ് ആംവേ കേരളത്തില്‍ കണ്ണികള്‍ വഴി ഉല്പന്നങ്ങള്‍ വിറ്റഴിച്ചു വരുന്നത്. ഡയറക്ട് മാര്‍ക്കറ്റിങ്ങ് എന്നാണ് പേരെങ്കിലും മണി ചെയിന്‍ രൂപത്തില്‍ കണ്ണികള്‍ ചേര്‍ത്താണ്‌‍ കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ എന്ന് ആരോപണം ഉയര്‍ന്നിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കൊച്ചി ബിനാലേക്ക് ഇനി സാമ്പത്തിക സഹായമില്ലെന്ന് മന്ത്രി കെ. സി. ജോസഫ്

November 11th, 2012

kochi-biennale-epathram

തിരുവനന്തപുരം: സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് കൊച്ചിന്‍ ബിനാലെയ്ക്ക് ഇനി സര്‍ക്കാര്‍ ധനസഹായം നല്‍കില്ലെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി കെ. സി. ജോസഫ്. രണ്ടു വര്‍ഷത്തിലൊരിക്കല്‍ അന്താരാഷ്ട ചിത്ര, ശില്പ പ്രദര്‍ശനം സംഘടിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ ആണ് എല്‍. ഡി. എഫ്. സര്‍ക്കാറിന്റെ കാലത്ത് അന്നത്തെ സാംസ്കാരിക വകുപ്പ് മന്ത്രി പ്രത്യേക താല്പര്യം എടുത്ത് കൊച്ചി ബിനാലെ ആരംഭിച്ചത്. അഞ്ചു കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചിരുന്നു. എന്നാല്‍ കൊച്ചിന്‍ ബിനാലെയുടെ പേരില്‍ അഞ്ചു കോടി ധൂര്‍ത്തടിച്ചെന്നാണ് ധനകാര്യ പരിശോധനാ വിഭാഗം കണ്ടെത്തിയിരിക്കുന്നത്. കൊച്ചി ബിനാലെ ഫൌണ്ടേഷനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നും ധൂര്‍ത്തടിച്ച പണം തിരിച്ചു പിടിക്കണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടതായി സൂചനയുണ്ട്. ബിനാലയ്ക്കെതിരെ കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്തു തന്നെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. അന്ന് പ്രമുഖ ശില്പി കാനായി കുഞ്ഞിരാമന്‍ ഉള്‍പ്പെടെ ഉള്ള ഒരു വിഭാഗം കലാകാരന്മാര്‍ ബിനാലെയ്ക്കു പുറകിലെ സാമ്പത്തിക തിരിമറികള്‍ക്കെതിരെ രംഗത്തെത്തിയിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « കെ. സുധാകരന്‍ എം. പി. യുടെ ഡ്രൈവര്‍ അറസ്റ്റില്‍
Next »Next Page » ആംവേയുടെ കേരളത്തിലെ മേധാവി റിമാന്റില്‍ »



  • സൗദി അറേബ്യയിൽ നഴ്‌സുമാർക്ക് ജോലി : നോർക്ക റൂട്ട്‌സ് വഴി അപേക്ഷിക്കാം
  • ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടി കൂടി
  • സൗജന്യ റേഷൻ മസ്റ്ററിംഗിന് മേരാ ഇ-കെ. വൈ. സി. ആപ്ലിക്കേഷൻ
  • 46.7 % പേർക്ക് ജീവിത ശൈലീ രോഗ സാദ്ധ്യത : ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്.
  • അന്താരാഷ്ട്ര ഡോക്യുമെന്‍ററി ഫെസ്റ്റിവൽ : എൻട്രികൾ ഡിസംബർ 31 വരെ
  • കേരളോത്സവം : ലോഗോ ക്ഷണിക്കുന്നു
  • എഴുന്നെള്ളിപ്പിന് കർശ്ശന നിയന്ത്രണങ്ങളുമായി അമിക്കസ് ക്യൂറി
  • എഴുത്തച്ഛന്‍ പുരസ്‌കാരം എന്‍. എസ്. മാധവന്
  • കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു : കേരള ജ്യോതി എം. കെ. സാനുവിന്
  • ഒ. വി. വിജയൻ സാഹിത്യ പുരസ്കാരം കുഴൂർ വിത്സന്
  • മൂന്നാമത്തെ കരൾ മാറ്റി വെക്കൽ ശസ്ത്ര ക്രിയയും വിജയം
  • അനധികൃത പരസ്യ ബോര്‍ഡുകളും കൊടി തോരണങ്ങളും നീക്കം ചെയ്യണം : നഗരസഭ
  • ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ തുടരും : ജാഗ്രതാ നിർദ്ദേശം
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകുമ്പോൾ ശ്രദ്ധിക്കുക : അധികൃതരുടെ മുന്നറിയിപ്പ്
  • സംസ്ഥാന സ്‌കൂൾ കായിക മേള, സ്‌കൂൾ ശാസ്ത്രോത്സവം എന്നിവ നവംബറിൽ
  • അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു : ജലാശയങ്ങളില്‍ ഇറങ്ങുന്നവര്‍ക്ക് ജാഗ്രതാ നിർദ്ദേശം
  • വയലാർ അവാർഡ് അശോകൻ ചരുവിലിന്
  • സംസ്ഥാനത്ത് അതി ശക്തമായ കാറ്റും ഇടി മിന്നലോടു കൂടിയ വ്യാപക മഴക്കും സാദ്ധ്യത
  • മുൻ വാർത്താ അവതാരകൻ എം. രാമചന്ദ്രൻ അന്തരിച്ചു
  • റേഷന്‍ കാര്‍ഡ് മസ്റ്ററിംഗ് മൂന്നു ഘട്ടങ്ങളിലായി നടക്കും



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine