ഹോട്ടലു കളില്‍ റെയ്ഡ് : സംസ്ഥാനത്ത് 16 ഹോട്ടലുകള്‍ പൂട്ടി

July 20th, 2012

raid in hotels-epathram

കൊച്ചി : ഭക്ഷ്യ വിഷബാധയേറ്റ് തലസ്ഥാനത്ത് ഒരാള്‍ മരിച്ച സാഹ ചര്യത്തില്‍ സംസ്ഥാനത്തെ ഹോട്ടലു കളില്‍ റെയ്ഡ്. സംസ്ഥാനത്ത് ഭക്ഷ്യ യോഗ്യ മല്ലാത്ത ആഹാര പദാര്‍ഥങ്ങള്‍ വില്‍ക്കുന്ന സ്ഥാപന ങ്ങള്‍ക്ക് എതിരെ പൊതുജന ങ്ങള്‍ക്ക് പരാതി നല്‍കാം. സംസ്ഥാന തലത്തില്‍ 1800 425 1125 എന്ന ടോള്‍ഫ്രീ നമ്പറില്‍ വിളിച്ച് പരാതി നല്‍കാവുന്നതാണ്.

ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിക്കുന്നവര്‍ ബില്‍ ചോദിച്ച് വാങ്ങി സൂക്ഷിക്ക ണമെന്ന് ഫുഡ് സേഫ്റ്റി കമീഷണര്‍ അറിയിച്ചു. ബില്‍ നല്‍കാത്ത സ്ഥാപന ങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കു മെന്നും കമീഷണര്‍ അറിയിച്ചു.

എറണാകുളം ജില്ലയില്‍ പഴകിയ ഭക്ഷണം കണ്ടെത്തിയ 12 ഹോട്ടലുകള്‍ അടച്ചു പൂട്ടി. രണ്ട് ദിവസമായി സംസ്ഥാനത്ത് 16 ഹോട്ടലുകള്‍ പൂട്ടാനും 111 ഹോട്ടലു കള്‍ നവീകരിക്കാനും നിര്‍ദേശം നല്‍കി. ചൊവ്വാഴ്ച 211 ഉം ബുധനാഴ്ച 60 ഉം ഹോട്ടലു കളിലാണ് പരിശോധന നടത്തിയത്. അടുക്കള യില്‍ കക്കൂസ് മാലിന്യം കണ്ടെത്തി യതിനെ തുടര്‍ന്ന് എറണാകുളം സൗത്ത് റെയില്‍വേ സ്‌റ്റേഷനരികിലെ നളന്ദ ഹോട്ടല്‍ അടപ്പിച്ചു.

കായംകുളത്തെ കെ എസ് ആര്‍ ടി സി കാന്റീന്‍ അടച്ചു പൂട്ടാന്‍ നിര്‍ദ്ദേശം. കൊല്ലത്ത് 12 കടകളില്‍ നിന്ന് പഴയ ഭക്ഷണം പിടിച്ചെടുത്തു. ചങ്ങനാശേരി യില്‍ ആരോഗ്യ വകുപ്പിന്റെ പിരശോധന യില്‍ രണ്ട് ഹോട്ടലുകള്‍ പൂട്ടി.

- pma

വായിക്കുക: ,

Comments Off on ഹോട്ടലു കളില്‍ റെയ്ഡ് : സംസ്ഥാനത്ത് 16 ഹോട്ടലുകള്‍ പൂട്ടി

കേരള സര്‍ക്കാരിന്റെ മദ്യ നയം പ്രഖ്യാപിച്ചു

July 21st, 2011

alcoholism-kerala-epathram

തിരുവനന്തപുരം: കേരള സര്‍ക്കാരിന്റെ മദ്യ നയം പ്രഖ്യാപിച്ചു. അതനുസരിച്ച്  മദ്യം വില്‍ക്കുന്നതിനും വാങ്ങുന്നതിനുമുള്ള പ്രായപരിധി പതിനെട്ടില്‍ നിന്നും ഇരുപത്തൊന്നാക്കി ഉയര്‍ത്തി. 2014 നു ശേഷം ഫൈവ്‌സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് മാത്രമേ ബാര്‍ ലൈസന്‍സ് നല്‍കുകയുള്ളൂ. ബാറുകള്‍ തുറക്കുന്ന സമയം രാവിലെ ഒമ്പതു മണിയാക്കും. ബാറുകള്‍ തമ്മിലുള്ള ദൂരപരിധി നഗരങ്ങളില്‍ 200 മീറ്ററും ഗ്രാമങ്ങളില്‍ 3 കിലോമീറ്ററും ആക്കും. വ്യക്തികള്‍ക്ക് കൈവശം വെക്കാവുന്ന വിദേശ മദ്യത്തിന്റെ അളവ് മൂന്നു ലിറ്ററില്‍ നിന്നും ഒന്നര ലിറ്ററാക്കി ചുരുക്കിയിട്ടുണ്ട്. കള്ളു ഷാപ്പുകളുടെ നടത്തിപ്പ് ഗ്രൂപ്പ് അടിസ്ഥാനത്തിലാക്കുവാനും തീരുമാനമായി.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ജസ്റ്റിസ്‌ വി. ആര്‍ കൃഷ്ണയ്യര്‍ക്ക് 95

November 2nd, 2010

justice-vr-krishnaiyer-epathram

കൊച്ചി : ജസ്റ്റിസ്‌ വി. ആര്‍ കൃഷ്ണയ്യര്‍ക്ക് തിങ്കളാഴ്ച 95 വയസ് തികഞ്ഞു. കൃഷ്ണയ്യരുടെ പത്നിയുടെ പേരില്‍ ഉള്ള ശാരദ കൃഷ്ണ സദ്ഗമയ ഫൌണ്ടേഷന്‍ ഫോര്‍ ലോ ആന്‍ഡ്‌ ജസ്റ്റിസിന്റെ ആഭിമുഖ്യത്തില്‍ കൊച്ചിയില്‍ നടന്ന പിറന്നാള്‍ ആഘോഷ ചടങ്ങ് ഇന്ത്യന്‍ ചീഫ്‌ ജസ്റ്റിസ്‌ സരോഷ്‌ ഹോമി കപാഡിയ ഉദ്ഘാടനം ചെയ്തു. മുന്‍ ചീഫ്‌ ജസ്റ്റിസ്‌ എം. എന്‍. വെങ്കട ചലയ്യ, കേരള ഹൈക്കോടതി ചീഫ്‌ ജസ്റ്റിസ്‌ ജെ. ചെലമേശ്വര്‍, എന്നിങ്ങനെ ഒട്ടേറെ ജഡ്ജിമാരും നിയമ രംഗത്തെ പ്രമുഖരും പങ്കെടുത്തു. ജസ്റ്റിസ്‌ കൃഷ്ണയ്യരുടെ വിധി ന്യായങ്ങളെ ആധാരമാക്കി എഴുതിയ “സ്പീക്കിംഗ് ഫോര്‍ ദ ബെഞ്ച്‌ – ജസ്റ്റിസ്‌ കൃഷ്ണ അയ്യര്‍” എന്ന പുസ്തകത്തിന്റെ കവര്‍ പേജിന്റെ പ്രകാശനം തദവസരത്തില്‍ കേരള ഹൈക്കോടതി ചീഫ്‌ ജസ്റ്റിസ്‌ ജെ. ചെലമേശ്വര്‍ നിര്‍വഹിച്ചു.

- ജെ.എസ്.

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

21 of 2110192021

« Previous Page « അടിത്തറ ഭദ്രം : പിണറായി
Next » ഓ. വി. വിജയന്‍ അനുസ്മരണ കമ്മിറ്റി »



  • “ശവമുദ്ര” പ്രകാശനം ചെയ്തു
  • കെല്‍ട്രോണില്‍ മാധ്യമ കോഴ്സുകള്‍ക്ക് ഇപ്പോൾ അപേക്ഷിക്കാം
  • ബാലറ്റ് യൂണിറ്റിൽ ബ്രെയിലി ലിപി
  • അന്ധര്‍ക്കും അവശത ഉള്ളവർക്കും വോട്ട് ചെയ്യാൻ സഹായി
  • തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടെടുപ്പ് ദിവസം സംസ്ഥാനത്ത് പൊതു അവധി
  • തെരഞ്ഞെടുപ്പ് പ്രചാരണം : സമൂഹ മാധ്യമ നിരീക്ഷണം ഊർജ്ജിതമാക്കും
  • എച്ച്. എസ്. എസ്. ക്രിസ്തുമസ് പരീക്ഷ ആദ്യഘട്ടം ഡിസംബര്‍ 15 മുതല്‍ 23 വരെ
  • എസ്. എസ്. എല്‍. സി. പരീക്ഷ : രജിസ്‌ട്രേഷന് തുടക്കമായി
  • സ്ഥാനാർത്ഥിയുടെ യോഗ്യതകളും അയോഗ്യതകളും : മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു
  • തദ്ദേശ തെരഞ്ഞെടുപ്പ്‌ രണ്ടു ഘട്ടങ്ങളിൽ : ഡിസംബര്‍ 13 ന് വോട്ടെണ്ണല്‍
  • വിവാഹ ബന്ധം വേർപ്പെടുത്താതെ രണ്ടാം വിവാഹം രജിസ്‌റ്റർ ചെയ്യാനാകില്ല
  • മൂന്നാർ സംഭവം : ടാക്‌സി ഡ്രൈവര്‍ മാരുടെ ലൈസന്‍സ് റദ്ദാക്കും
  • വയലാർ അവാർഡ് സമർപ്പണം തിങ്കളാഴ്ച
  • ഹൊസൂർ – കേരള സർവ്വീസ് പുനരാരംഭിക്കും
  • നോർക്ക കെയർ സേവനത്തിന് ഇനി മൊബൈൽ ആപ്ലിക്കേഷനും
  • ഗുണ നിലവാരം ഇല്ലാത്ത മരുന്നുകൾ നിരോധിച്ചു
  • സമൂഹ മാധ്യമ ഉപയോഗം : പോലീസുകാർ സത്യവാങ്മൂലം നൽകണം
  • അർബുദ രോഗികൾക്ക് യാത്രാ സൗജന്യം
  • സ്വർണ്ണ വില പവന് 90, 000 രൂപ കടന്നു
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകരുത്



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine