മാധ്യമ പ്രവര്‍ത്തകരെ അക്രമിച്ച കേസില്‍ 21 ലീഗുകാര്‍ കുറ്റക്കാരെന്നു കോടതി

January 5th, 2012

മലപ്പുറം:മുസ്ലീം ലീഗിന്‍റെ സെക്രട്ടറിയായിരുന്ന മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി ഉംറ കഴിഞ്ഞ് തിരിച്ചെത്തിയപ്പോള്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ ലീഗ് പ്രവര്‍ത്തകര്‍  നല്‍കിയ സ്വീകരണത്തിനിടെ നൂറു കണക്കിന് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ മാധ്യമപ്രവര്‍ത്തകരെ അക്രമിച്ച കേസില്‍ 21 പേര്‍ കുറ്റക്കാരാണെന്ന് മഞ്ചേരി ചീഫ് ജുഡീഷഷ്യല്‍ മജിസ്ട്രേറ്റ് കോടതി കണ്ടെത്തി. 23 പ്രതികളുണ്ടായിരുന്ന കേസില്‍ രണ്ട് പേരെ കോടതി വെറുതെ വിട്ടു. 2004 നവംബര്‍ ഒന്നിനാണ് കേസിനാസ്പദമായ സംഭവം.  ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭ കേസുമായി ബന്ധപ്പെട്ട് റജീന ചാനലിന് നല്‍കിയ വെളിപ്പെടുത്തല്‍ വിവാദമായ പശ്ചാത്തലത്തിലായിരുന്നു കുഞ്ഞാലിക്കുട്ടി ഉംറ കഴിഞ്ഞെത്തിയത്.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ലൈംഗികപീഢനം: സന്തോഷ് മാധവന് ജാമ്യം

January 4th, 2012
santhosh madhavan-epathram
ന്യൂഡല്‍ഹി: വിവാദ സ്വാമി സന്തോഷ് മാധവന്  ലൈംഗിക പീഢനക്കേസില്‍ ഉപാധികളോടെ സുപ്രീം കോടതി ജാമ്യം അനുവദിച്ചു.  50,000 രൂപയുടെ ബോണ്ട് കൂടാതെ രാജ്യം വിട്ടു പോകരുതെന്നും എല്ലാ ആഴ്ചയിലും പോലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്നതും  ഉപാധികളില്‍ പെടുന്നു.  ആരോഗ്യപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി സന്തോഷ് മാധവന്‍ സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജിയെ തുടര്‍ന്നാണ് ജാമ്യം അനുവദിച്ചത് . പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പെണ്‍കുട്ടികളേയും ഒരു സ്ത്രീയേയും ലൈംഗികമായി പീഢിപ്പിച്ച കേസില്‍ എട്ടുവര്‍ഷത്തേക്ക് കഠിന തടവിനു ശിക്ഷിക്കപ്പെട്ടിരുന്നു.  പൂജപ്പുര സെന്‍‌ട്രല്‍ ജയിലില്‍ കഠിന തടവു ശിക്ഷ അനുഭവിച്ചു വരികയാണ് സന്തോഷ് മാധവന് ഇപ്പോള്‍‍.   ശിക്ഷക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചിട്ടുണ്ടെങ്കിലും അത് ഇനിയും പരിഗണിച്ചിട്ടില്ലെന്ന് സന്തോഷ് മാധവന്‍ സുപ്രീം കോടതിയെ ബോധിപ്പിച്ചു. ഇക്കാര്യത്തില്‍ ആറുമാസത്തിനകം തീര്‍പ്പുണ്ടാക്കുവാന്‍ സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

- ലിജി അരുണ്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

പീഢനം : രണ്ടു പേര്‍ അറസ്റ്റില്‍

December 30th, 2011

violence-against-women-epathram

ഇരിട്ടി : ബംഗാളി യുവതിയെ മാനഭംഗ പ്പെടുത്തിയതിനു ശേഷം നഗ്നയാക്കി റോഡില്‍ തള്ളിയ കേസില്‍ രണ്ടു പേരെ അറസ്റ്റ് ചെയ്തു. ഉളിക്കല്‍ സ്വദേശി മുഹമ്മദ് ഷെറീഫ് (27), മത്സ്യ ക്കച്ചവടക്കാരനായ മണിപ്പാറ സ്വദേശി ജംഷീര്‍(21), പി. സി. ബിജു (38), ഉളിക്കല്‍ കൊമ്പനാം പറമ്പില്‍ മുഹമ്മദ് സാലിഹ് (22) എന്നിവരെയാണ് ഇരിട്ടി സി. ഐ. മനോജ് കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റു ചെയ്തത്.

കാമുകനായ ബംഗാളി യുവാവിനെ തേടി ബന്ധുവിനും സുഹൃത്തിനുമൊപ്പം ഡിസംബര്‍ 19 നു ഇരിട്ടിയില്‍ എത്തിയതായിരുന്നു യുവതി. നിര്‍മ്മാണ ത്തൊഴിലാളിയായ അയാള്‍ വീരാജ്പേട്ടയില്‍ ആണെന്ന് അറിഞ്ഞപ്പോള്‍ യുവതിയും കൂടെ ഉണ്ടായിരുന്നവര്‍ അവിടേക്ക് പോയി. അപ്പോളേക്കും കാമുകന്‍ നാട്ടിലേക്ക് പോയിരുന്നു. തുടര്‍ന്ന് ഡിസംബര്‍ 24 നു രാത്രി മൂവ്വരും ഇരിട്ടിയിലേക്ക് തിരിച്ചു പോരുവാനായി വാഹനം കാത്തു നിന്നു. ആ സമയം അതു വഴി വന്ന ടിപ്പര്‍ ലോറി കൈ കാണിച്ചു നിര്‍ത്തി അവര്‍ അതില്‍ യാത്ര തുടര്‍ന്നു. ലോറിയില്‍ ഉണ്ടായിരുന്നവര്‍ ഇരിട്ടിയി ലേക്കാണെന്നാണ് ആദ്യം പറഞ്ഞത്. എന്നാല്‍ പാതി വഴിയില്‍ വച്ച് മറ്റൊരു വഴിയിലൂടെ ഉളിക്കലിലേക്കും പിന്നീട് വയത്തൂരിലെ പുഴക്കരയിലേക്കും പോയി. അവിടെ വച്ച് യുവതിക്കൊപ്പം ഉണ്ടായിരുന്ന പുരുഷന്മാരെ കെട്ടിയിട്ട് യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. തുടര്‍ന്ന് അവിടേക്ക് ജംഷീറിനെ വിളിച്ചു വരുത്തുകയായിരുന്നു. ഇയാളും യുവതിയെ ബലാത്സംഗം ചെയ്തു. പിന്നീട് യുവതിയേയും കൂടെ ഉണ്ടായിരുന്നവരേയും ലോറിയില്‍ കയറ്റിയ സംഘം ഉളിക്കലിനടുത്ത് ലോഡില്‍ നഗ്നരാക്കി ഇറക്കി വിട്ടു.

യുവതിയുടെ കരച്ചില്‍ കേട്ട് എത്തിയ സമീപത്തെ വീട്ടമ്മ വസ്ത്രങ്ങള്‍ നല്‍കുകയും തുടര്‍ന്ന് പോലീസില്‍ വിവരം അറിയിക്കുകയും ചെയ്തു. മൃഗീയമായ പീഢനത്തിനിരയായതിനെ തുടര്‍ന്ന് മാനസിക നില തെറ്റിയ യുവതിയെ ആദ്യം ഇരിട്ടി താലൂക്ക് ആസ്പത്രിയിലും പിന്നീട് കണ്ണൂര്‍ ജനറല്‍ ആസ്പത്രിയിലും പ്രവേശിപ്പിച്ചു. യുവതിയുടെ ശരീരമാസകലം മുറിവേറ്റിട്ടുമുണ്ട്. യുവതിക്കൊപ്പ മുണ്ടായിരുന്നവര്‍ പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. പ്രതികള്‍ ഉപയോഗിച്ച ലോറിയും ബൈക്കും പോലീസ് കണ്ടെടുത്തു. പ്രതികളെ സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. പീഢനത്തിനിരയായ യുവതിക്ക് വേണ്ട ചികിത്സയും സാമ്പത്തിക സഹായവും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , ,

1 അഭിപ്രായം »

റൗഫിന്റെ കമ്പനിക്ക് നേരെ ആക്രമണം

November 23rd, 2011

rauf-kunhalikutty-epathram

കോഴിക്കോട്: ഐസ്ക്രീം കേസില്‍ വ്യവസായ മന്ത്രി പി. കെ കുഞ്ഞാലിക്കുട്ടിക്കെതിരെ വെളിപ്പെടുത്തലുമായി രംഗത്ത് വന്ന വിവാദ വ്യവസായി കെ. എ. റൗഫിന്റെ ഉടമസ്ഥതയിലുള്ള റബ്ബര്‍ കമ്പനിക്കുനെരെ ഒരു സംഘം ആക്രമണം നടത്തി. വെസ്റ്റ്‌ ഹില്‍ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിലെ നിലമ്പൂര്‍ റബ്ബര്‍ ഫാക്ടറിക്ക് നേരെ പുലര്‍ച്ചെ രണ്ടരയോടെയാണ് ആക്രമണം ഉണ്ടായത്‌. ഫാക്ടറിയുടെ മുന്‍ഭാഗത്തെ മുഴുവന്‍ ചില്ലുകളും അടിച്ചു തകര്‍ത്തു. പോലീസെത്തി കേസെടുത്തു

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സൌമ്യ വധക്കേസ്‌ പ്രതി ഗോവിന്ദച്ചാമിക്ക് വധശിക്ഷ

November 11th, 2011

govindhachami-epathram

തിരുവനന്തപുരം : സൌമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമിയെ തൂക്കിലേറ്റാന്‍ കോടതി വിധിച്ചു. ഒരു ലക്ഷം രൂപ പിഴയും അടയ്ക്കണം. കേസ്‌ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണെന്ന് നിരീക്ഷിച്ച കോടതി പ്രതി സമൂഹത്തിന് ഭീഷണിയാണെന്നും അതിനാല്‍ ഒരു തരത്തിലുള്ള ഇളവും പ്രതി അര്‍ഹിക്കുന്നില്ല എന്നും വ്യക്തമാക്കി.

തൃശൂര്‍ അതിവേഗ കോടതി ജഡ്ജി രവീന്ദ്ര ബാബുവാണ് ശിക്ഷ വിധിച്ചത്‌.

ഗോവിന്ദച്ചാമിക്ക് വധശിക്ഷ ലഭിച്ചതില്‍ താന്‍ ഏറെ സന്തോഷിക്കുന്നു എന്ന് കൊല്ലപ്പെട്ട സൌമ്യയുടെ അമ്മ പറഞ്ഞു. താന്‍ ഇപ്പോള്‍ ലോകത്തിലെ ഏറ്റവും അധികം സന്തോഷിക്കുന്ന വ്യക്തിയാണ് എന്നും അവര്‍ അറിയിച്ചു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

14 of 201013141520»|

« Previous Page« Previous « സ്ക്കൂളിലെ ക്യാമറ : വിദ്യാര്‍ത്ഥി സമരം വിജയിച്ചു
Next »Next Page » ഡോ. ഉന്മേഷിനെതിരെ നടപടിയെടുക്കും »



  • എം. ടി. വാസു ദേവന്‍ നായര്‍ ഓര്‍മ്മയായി
  • അമ്മത്തൊട്ടിലില്‍ ഒരു പെൺ കുഞ്ഞ്
  • തൊട്ടാൽ പൊള്ളും മുല്ലപ്പൂ : ഒരു കിലോ മുല്ലപ്പൂവിൻ്റെ വില 4500 രൂപ
  • ഇലക്ട്രിക് പോസ്റ്റുകളിലെ അപകടകരമായ കേബിളുകള്‍ നീക്കം ചെയ്യണം : ഹൈക്കോടതി
  • ഷവർമ : തിയ്യതിയും സമയവും രേഖപ്പെടുത്തണം എന്നുള്ള ഉത്തരവ് കർശ്ശനമായി നടപ്പാക്കണം
  • ഹൈക്കോടതി ജീവനക്കാര്‍ ജോലി സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്
  • കെ. എസ്‌. ഇ. ബി. എല്ലാ സേവനങ്ങളും ഇനി ഓൺ ലൈനിൽ
  • സൗദി അറേബ്യയിൽ നഴ്‌സുമാർക്ക് ജോലി : നോർക്ക റൂട്ട്‌സ് വഴി അപേക്ഷിക്കാം
  • ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടി കൂടി
  • സൗജന്യ റേഷൻ മസ്റ്ററിംഗിന് മേരാ ഇ-കെ. വൈ. സി. ആപ്ലിക്കേഷൻ
  • 46.7 % പേർക്ക് ജീവിത ശൈലീ രോഗ സാദ്ധ്യത : ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്.
  • അന്താരാഷ്ട്ര ഡോക്യുമെന്‍ററി ഫെസ്റ്റിവൽ : എൻട്രികൾ ഡിസംബർ 31 വരെ
  • കേരളോത്സവം : ലോഗോ ക്ഷണിക്കുന്നു
  • എഴുന്നെള്ളിപ്പിന് കർശ്ശന നിയന്ത്രണങ്ങളുമായി അമിക്കസ് ക്യൂറി
  • എഴുത്തച്ഛന്‍ പുരസ്‌കാരം എന്‍. എസ്. മാധവന്
  • കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു : കേരള ജ്യോതി എം. കെ. സാനുവിന്
  • ഒ. വി. വിജയൻ സാഹിത്യ പുരസ്കാരം കുഴൂർ വിത്സന്
  • മൂന്നാമത്തെ കരൾ മാറ്റി വെക്കൽ ശസ്ത്ര ക്രിയയും വിജയം
  • അനധികൃത പരസ്യ ബോര്‍ഡുകളും കൊടി തോരണങ്ങളും നീക്കം ചെയ്യണം : നഗരസഭ
  • ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ തുടരും : ജാഗ്രതാ നിർദ്ദേശം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine