തിരുവനന്തപുരം: വിമാനത്താവളത്തിലെ യൂസേഴ്‌സ് ഫീ കുറയ്ക്കാന്‍ എയര്‍പോര്‍ട്ട് ഇക്കണോമിക് റഗുലേറ്ററി അതോറിറ്റിയുടെ (എ. ഇ. ആര്‍. എ.) അപ്പലേറ്റ് ട്രൈബ്യൂണല്‍ ഉത്തരവിട്ടു. 775 രൂപയില്‍ നിന്ന് 575 രൂപയായി കുറയ്ക്കാനാണ് ഇടക്കാല ഉത്തരവ്. ഡല്‍ഹിയില്‍ നടന്ന ട്രൈബ്യൂണല്‍ സിറ്റിംഗിലാണ് തിരുവനന്തപുരം വിമാനത്താവളത്തിലെ രാജ്യാന്തര യത്രക്കാരില്‍ നിന്ന് ഈടാക്കുന്ന യൂസേഴ്‌സ് ഫീ കുറയ്ക്കാന്‍ എ. ഇ. ആര്‍. എ. ട്രൈബ്യൂണല്‍ ഉത്തരവിട്ടത്.
സാധാരണക്കാരായ യാത്രക്കാരാണ് ഏറ്റവും കൂടുതലായി തിരുവനന്തപുരം വിമാനത്താവളം ഉപയോഗിക്കുന്നതെന്ന് സംസ്ഥാന സര്‍ക്കാര്‍ പറഞ്ഞു. ഇവരില്‍ നിന്ന് അധികമായി 775 രൂപ ഈടാക്കുന്നത് അന്യായമാണെന്നും സര്‍ക്കാര്‍ വാദിച്ചു. കഴിഞ്ഞ വര്‍ഷം യൂസേര്‍സ് ഫീ ഈടാക്കാനുള്ള തീരുമാനമെടുത്തപ്പോള്‍ നിലപാട് അറിയിക്കാന്‍ കേരളത്തിന് വേണ്ട സമയം നല്‍കിയില്ലെന്നും സര്‍ക്കാര്‍ വാദിച്ചു. എയര്‍പോര്‍ട്ട് അതോറിറ്റിയുടെ തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നിട്ടും അഞ്ചു ദിവസം മാത്രമായിരുന്നു സര്‍ക്കാരിന് നല്‍കിയത്. ജസ്റ്റിസ് അരിജിത്ത് പസായത്ത് അദ്ധ്യക്ഷനായ ട്രൈബ്യൂണല്‍ സംസ്ഥാനത്തിന്റെ വിശദമായ വാദം കേട്ടശേഷം അന്തിമ വിധി പറയും.
യൂസേഴ്‌സ് ഫീ പിരിക്കാന്‍ തീരുമാനിച്ചപ്പോള്‍ സംസ്ഥാന സര്‍ക്കാരിന്റെ അഭിപ്രായം രേഖപ്പെടുത്താന്‍ മതിയായ സമയം ലഭിച്ചില്ലെന്നു കാട്ടിയാണ് കേരളം ഹര്‍ജി നല്‍കിയത്. അഞ്ചു ദിവസം മാത്രമാണ് ഇതിന് കിട്ടിയത്. പുതിയ ടെര്‍മിനലിന്റെ നിര്‍മ്മാണം പൂര്‍ത്തിയായെങ്കിലും ഉദ്ഘാടനം കഴിഞ്ഞിട്ടില്ല. തിരുവനന്തപുരം വിമാനത്താവളം വഴി പോകുന്ന സാധാരണക്കാരായ യാത്രക്കാര്‍ക്ക് കനത്ത യൂസേഴ്‌സ് ഫീ താങ്ങാനാവില്ലെന്നും കേരളം സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു. 755 രൂപ വീതം പത്തു വര്‍ഷത്തേക്ക് വാങ്ങാനാണ് എയര്‍പോര്‍ട്ട് അതോറിട്ടി തീരുമാനിച്ചത്. 15 വര്‍ഷം 575 രൂപ പിരിക്കാനുള്ള നിര്‍ദ്ദേശം കേരളം സമര്‍പ്പിച്ചിരുന്നു.