പാമോലിന്‍ : ഉമ്മന്‍ചാണ്ടി കുറ്റക്കാരനല്ലെന്ന് വിജിലന്‍സ്‌

January 8th, 2012

oommen-chandy-epathram

തൃശൂര്‍ : പാമോലിന്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കുറ്റക്കാരനല്ലെന്ന് സംസ്ഥാന വിജിലന്‍സ്‌ വകുപ്പ്‌ കണ്ടെത്തി. ഇത് സംബന്ധിച്ച് തൃശൂര്‍ വിജിലന്‍സ്‌ കോടതിയില്‍ അന്വേഷണ ഉദ്യോഗസ്ഥനായ വി. എന്‍. ശശിധരന്‍ സമര്‍പ്പിച്ച 90 പേജ് റിപ്പോര്‍ട്ടിലാണ് ഈ കാര്യം വ്യക്തമാക്കിയത്‌.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

സമ്മേളന വേദിയില്‍ ശ്രീമതി ടീച്ചറുടെ നൃത്തവും

January 7th, 2012

sreemathi-teacher-dancing-epathram

സി.പി.എം. ജില്ലാ സമ്മേളന വേദിയില്‍ ഗാനമേളക്കിടെ പി. കെ. ശ്രീമതി ടീച്ചര്‍ ചുവടു വെച്ചപ്പോള്‍ കാണികള്‍ക്ക് അത് വേറിട്ടൊരു അനുഭവമായി. ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ രചിച്ച നിന്നെ ക്കാണാന്‍ എന്നെക്കാളും ചന്തം തോന്നും കുഞ്ഞിപ്പെണ്ണെ… എന്ന നാടന്‍ പാട്ട് അവതരിപ്പിച്ചത്. പാട്ട് തുടങ്ങിയതോടെ ശ്രീമതി ടീച്ചര്‍ ചുവടു വെയ്ക്കുവാന്‍ തുടങ്ങി. അപ്രതീക്ഷിതമായി ശ്രീമതി ടീച്ചറുടെ നൃത്തം കണ്ട സദസ്സ് ഹര്‍ഷാരവത്തോടെ അവരെ പ്രോത്സാഹിപ്പിച്ചു. ഒപ്പം ചിലര്‍ ഇരിപ്പിടത്തില്‍ നിന്നും എഴുന്നേറ്റ് താളം ചവിട്ടി. ടീച്ചറുടെ പ്രകടനം കണ്ട് വേദിയില്‍ ഉണ്ടായിരുന്ന ചില നേതാക്കളുടെ മുഖം അസംതൃപ്തമായെങ്കിലും പാട്ടിന്റെ അവസാനം അണികള്‍ അവരെ മുദ്രാവാക്യം വിളിച്ച് അഭിനന്ദിക്കുവാന്‍ മറന്നില്ല.

യൂറ്റൂബിലും ടീച്ചറുടെ നൃത്തം കാണുവാന്‍ സന്ദര്‍ശകരുടെ തിരക്കുണ്ട്.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

മുല്ലപ്പെരിയാര്‍ : സംയുക്ത നിയന്ത്രണത്തിന് കേരളം തയ്യാറായി

January 5th, 2012

mullaperiyar-dam-epathram

തിരുവനന്തപുരം : മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് പണിതാല്‍ അതിന്റെ നിയന്ത്രണം തമിഴ്‌ നാടും കേന്ദ്ര സര്‍ക്കാരുമായി ചേര്‍ന്ന് സംയുക്തമായി നടത്താന്‍ കേരളം തയ്യാറാണ് എന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. ഇത്തരമൊരു സംവിധാനം ഇപ്പോള്‍ കോയമ്പത്തൂരിലേക്ക് ജലം നല്‍കുന്ന ശിരുവാണി അണക്കെട്ടില്‍ നിലവിലുണ്ട്. ഇത്തരമൊരു നിയന്ത്രണത്തിന്റെ വിശദാംശങ്ങളെ സംബന്ധിച്ച് കേരളത്തിന്‌ തികച്ചും തുറന്ന സമീപനമാണ് ഉള്ളത് എന്നും അദ്ദേഹം പറഞ്ഞു.

തമിഴ്‌ നാടിന് ഇപ്പോള്‍ ലഭിക്കുന്ന അതെ അളവില്‍ ജലം പുതിയ അണക്കെട്ട് പണിതാലും ലഭ്യമാക്കും എന്ന കേരളത്തിന്റെ ഉറപ്പിന് ലഭിച്ച അംഗീകാരമാണ് പുതിയ അണക്കെട്ട് സംബന്ധിച്ച ചര്‍ച്ചകള്‍ക്ക്‌ ഇപ്പോള്‍ ലഭിക്കുന്ന സ്വീകാര്യത എന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

എന്നാല്‍ ഇപ്പോള്‍ ലഭിക്കുന്നതിലും പത്തു ശതമാനം കൂടുതല്‍ ജലം തമിഴ്‌ നാടിന് നല്‍കാം എന്ന് കേരളം സമ്മതിച്ചതായി ചില സൂചനകള്‍ ഉണ്ട്.

- ജെ.എസ്.

വായിക്കുക: , ,

1 അഭിപ്രായം »

വിവാഹ ക്ഷണക്കത്തുമായി മമ്മൂട്ടി ജയലളിതക്ക് മുന്നില്‍

December 21st, 2011

mammootty-jayalalitha-epathram

ചെന്നൈ: മെഗാസ്റ്റാര്‍ മമ്മൂട്ടി മകന്‍ ദുല്‍ഖര്‍ സല്‍മാന്റെ വിവാഹ ക്ഷണക്കത്തുമായി തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെ സന്ദര്‍ശിച്ചു. ചൊവ്വാഴ്ച ഉച്ചയോടെ സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയാണ് മമ്മൂട്ടി മുഖ്യമന്ത്രിയെ മകന്റെ വിവാഹത്തിനു ക്ഷണിച്ചത്. ഡിസംബര്‍ 22നാണ് ദുല്‍ഖര്‍ സല്‍മാന്റെ കല്യാണം. സോഷ്യല്‍ നെറ്റ്‌വര്‍ക്ക്‌ സൈറ്റുകളില്‍ ഇതൊരു ചര്‍ച്ചാ വിഷയമായിരിക്കുകയാണ്. മുല്ലപെരിയാര്‍ വിഷയത്തില്‍ ജയലളിത കേരളത്തിനെതിരെ നില്‍ക്കുന്ന സന്ദര്‍ഭത്തില്‍ ഈ ക്ഷണം കൂടുതല്‍ വിവാദമാകാന്‍ ഇടയുണ്ട്.

-

വായിക്കുക: , ,

2 അഭിപ്രായങ്ങള്‍ »

അണക്കെട്ടിന്‍റെ ചോര്‍ച്ച ശക്തം; പേടിക്കേണ്ട അവസ്ഥ – പെറ്റീഷന്‍ കമ്മിറ്റി

December 21st, 2011

thomas-unniyadan-epathram

കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‍റെ 34 ബ്ളോക്കുകള്‍ക്കിടയിലൂടെ ശക്തിയായി  ജലം ചോരുന്നുണ്ടെന്നും, ബലവത്തല്ലാത്ത അണക്കെട്ടിന് സമീപം വലിയ ഭൂചലനം ഉണ്ടായാല്‍ അണക്കെട്ട് നിലംപൊത്തുമെന്ന് നിയമസഭാ പെറ്റീഷന്‍ കമ്മിറ്റി ചെയര്‍മാന്‍ തോമസ് ഉണ്ണിയാടന്‍ വ്യക്തമാക്കി. അണക്കെട്ടിന്‍റെ നില ഏറെ ആശങ്കാജനകമാണ്. 19.5 ടി. എം. സി. ജലമാണ് വര്‍ഷന്തോറും തമിഴ്നാടിന് നല്‍കുന്നത്. ഇത് തുടര്‍ന്നും നല്‍കാമെന്ന് കേരളം ഉറപ്പ് നല്‍കിയിട്ടുള്ളതാണ്. അതിനാല്‍ പുതിയ അണക്കെട്ട് മാത്രമാണ് ഏക പരിഹാരം അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചൊവ്വാഴ്ച ഉച്ചയോടെ മുല്ലപ്പെരിയാര്‍ അണക്കെട്ട്, ബേബി ഡാം, എര്‍ത്തണ്‍ ഡാം, ഗാലറി എന്നിവ നിരീക്ഷിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു തോമസ്‌ ഉണ്ണിയാടന്‍‍. എം. എല്‍. എ. മാരായ കെ. കുഞ്ഞഹമ്മദ്, ടി. ഉബൈദുല്ല, കെ. എം. ഷാജി എന്നിവരും മുല്ലപ്പെരിയാര്‍ സെല്‍ ചെയര്‍മാന്‍ എം. കെ. പരമേശ്വരന്‍ നായര്‍, ഭൗമശാസ്ത്ര പഠന കേന്ദ്രത്തിലെ മുതിര്‍ന്ന ശാസ്ത്രജ്ഞന്‍ ജോണ്‍ മത്തായി, മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പ് ഡയറക്ടര്‍ ബലരാമന്‍ ഉള്‍പ്പെടെ നിരവധി സാങ്കേതിക വിദഗ്ധരും പെറ്റീഷന്‍ കമ്മിറ്റി അംഗങ്ങള്‍ക്കൊപ്പമുണ്ടായിരുന്നു.

- ഫൈസല്‍ ബാവ

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് എം. കെ. സാനുവിന്
Next »Next Page » വിവാഹ ക്ഷണക്കത്തുമായി മമ്മൂട്ടി ജയലളിതക്ക് മുന്നില്‍ »



  • ഓർമ്മച്ചെപ്പ് കൂട്ടായ്മ പഠന ഉപകരണങ്ങൾ സമ്മാനിച്ചു
  • നയപ്രഖ്യാപനം വെള്ളിയാഴ്ച
  • തിരുവഞ്ചൂർ ഇനി സ്പീക്കർ
  • മന്ത്രിസഭയിൽ പുതുമുഖങ്ങൾ
  • ജൂൺ 15 മുതൽ സ്ത്രീകൾക്ക് സൗജന്യ യാത്ര – വയോജന വകുപ്പ് രൂപീകരിക്കും
  • വി. ഡി. സതീശന്‍ മന്ത്രി സഭ സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
  • ഒ. എൻ. വി. സാഹിത്യ പുരസ്കാരം എം. മുകന്ദന്
  • എസ്. എസ്. എൽ. സി. 99. 07 വിജയ ശതമാനം
  • മുഖ്യ മന്ത്രിയെ തീരുമാനിച്ചു : വി. ഡി. സതീശന്‍ തിങ്കളാഴ്ച സത്യ പ്രതിജ്ഞ ചെയ്യും
  • ഹൈക്കമാൻഡ് തീരുമാനം അറിയാൻ കാത്തിരിക്കുന്നു
  • സൗജന്യ റീ-ചാർജ്ജ് : പ്രചരിക്കുന്നത് വ്യാജ സന്ദേശം
  • കേരളത്തെ പരിഹസിച്ച് പ്രധാനമന്ത്രി
  • കൂടുതൽ സേവനങ്ങൾ ലഭ്യമാക്കി ‘MeHealth’ ആപ്പ്
  • ഓർമ്മച്ചെപ്പ് മഹാ സംഗമം : പഠന ഉപകരണങ്ങൾ സമ്മാനിക്കും
  • വേനൽ മഴ തുടരുന്നു : ഇടി മിന്നൽ ജാഗ്രതാ നിർദ്ദേശം
  • ഐക്യ ജനാധിപത്യ മുന്നണി അധികാരത്തിലേക്ക്
  • കേരളത്തിൽ വീണ്ടും താമര വിരിഞ്ഞു
  • ക്ഷേത്ര ദർശനം : സീനിയർ പരിഗണന 70 വയസ്സ് കഴിഞ്ഞവർക്ക് മാത്രം
  • ലക്ഷദ്വീപ് സന്ദർശനത്തിന് ഇനി ഓൺ ലൈൻ പെർമിറ്റ് മാത്രം
  • വേനൽമഴ ശക്തമാകുന്നു : സംസ്ഥാനത്ത് ജാഗ്രതാ നിർദ്ദേശം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine