മുല്ലപ്പെരിയാര്‍: ഉമ്മന്‍‌ചാണ്ടിയും വി. എസും. പ്രധാനമന്ത്രിയെ കാണും

December 11th, 2011

V.S.-Achuthanandan-Oommen-Chandy-epathram

ആലുവ: കേരളത്തിലെ ജനങ്ങളുടെ വികാരവും മുല്ലപ്പെരിയാര്‍ വിഷയത്തിന്‍റെ ഗൗരവവും കണക്കിലെടുത്ത്‌ പ്രധാനമന്ത്രിയേക്കാണാന്‍, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയ്ക്കൊപ്പം പോകാന്‍ തയാറാണെന്ന് പ്രതിപക്ഷനേതാവ് വി. എസ്. അച്യുതാനന്ദന്‍ തൃശൂരില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പ്രധാനമന്ത്രിയെ സന്ദര്‍ശിക്കണമെന്ന കാര്യം ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടിരുന്നു. ഈ മാസം 13നോ 14നോ ആയിരിക്കും പ്രധാനമന്ത്രിയെ സന്ദര്‍ശിക്കുക എന്നും ഇക്കാര്യത്തെക്കുറിച്ച്‌ മുഖ്യമന്ത്രി അറിയിക്കുമെന്നും വി. എസ് പറഞ്ഞു. ശനിയാഴ്ച ആലുവ പാലസില്‍ വെച്ച് മുഖ്യമന്ത്രി വി. എസുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

-

വായിക്കുക: , ,

Comments Off on മുല്ലപ്പെരിയാര്‍: ഉമ്മന്‍‌ചാണ്ടിയും വി. എസും. പ്രധാനമന്ത്രിയെ കാണും

മഞ്ഞളാംകുഴി അലി ലീഗിന്‍റെ അഞ്ചാം മന്ത്രിയാകും

December 11th, 2011

manjalamkuzhi-ali-epathram

തിരുവനന്തപുരം:ഏറെ കാത്തിരിപ്പിനും വിവാദങ്ങള്‍ക്കും ഒടുവില്‍ മഞ്ഞളാംകുഴി അലിയെ മന്ത്രിയാക്കാന്‍ യുഡിഎഫ് തീരുമാനിച്ചതായി മുസ്ലീംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ്‌ ഇക്കാര്യം അറിയിച്ചു. എന്നാല്‍ പിറവം ഉപതെരഞ്ഞെടുപ്പിന് ശേഷം മാത്രമേ സത്യപ്രതിജ്ഞ നടക്കുകയുള്ളൂ എന്ന് മജീദ് പറഞ്ഞു. മഞ്ഞളാംകുഴി അലിയായിരിക്കും അഞ്ചാം മന്ത്രിയെന്ന് ലീഗ് അധ്യക്ഷന്‍ പാണക്കാട് ഹൈദരാലി ശിഹാബ്‌ തങ്ങള്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു എന്നാല്‍ ഉമ്മന്‍ ചാണ്ടിയും കെ. എം. മാണിയും ഇതിനെ എതിര്‍ത്തതിനെ തുടര്‍ന്ന് മന്ത്രിസ്ഥാനം ലഭിക്കുന്നത് നീണ്ടുപോയി. പിന്നീട് പലവട്ടമായി ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ നടന്നിരുന്നുവെങ്കിലും തീരുമാനം നീണ്ടുപോവുകയായിരുന്നു. ഇത് ലീഗിനകത്തും ഒട്ടേറെ പ്രശ്നങ്ങള്‍ക്ക് കാരണമായിരുന്നു. ഒടുവില്‍ ലീഗിന്റെ സമ്മര്‍ദ്ദതന്ത്രങ്ങള്‍ക്കുമുന്നില്‍ യുഡിഎഫ് നേതൃത്വം വഴങ്ങിയില്ലെങ്കില്‍ പിറവം തിരഞ്ഞെടുപ്പില്‍ ലീഗ് സഹകരിക്കില്ലെന്ന ഭീഷണി ഫലിച്ചു. പിറവത്ത് കഴിഞ്ഞ തവണ ടിഎം ജേക്കബ് ജയിച്ചത് നേരിയ ഭൂരിപക്ഷത്തിനായാതിലാല്‍ ലീഗിന്റെ നിലപാട് നിര്‍ണായകമാകുമെന്ന തിരിച്ചറിവാണ് മന്ത്രിസ്ഥാനം നല്‍കി ലീഗിനെ പ്രീതിപ്പെടുത്താന്‍ യുഡിഎഫിനെ പ്രത്യേകിച്ചും കോണ്‍ഗ്രസിനെ പ്രേരിപ്പിച്ചത്. പിറവം ഉപതെരഞ്ഞെടുപ്പില്‍ വിജയിക്കാനായാല്‍ ടിഎം ജേക്കബിന്റെ മകന്‍ അനുപ് ജേക്കബിന്റേയും മഞ്ഞളാംകുഴി അലിയുടേയും സത്യപ്രതിജ്ഞ ഒന്നാച്ച് ഉണ്ടാകുമെന്നും. ലീഗിന്റെ അഞ്ചാം മന്ത്രിയുടെ കാര്യത്തില്‍ യുഡിഎഫില്‍ അഭിപ്രായ ഭിന്നതയില്ലെന്നും അതുകൊണ്ട് മന്ത്രിക്കാര്യം ഇനി യുഡിഎഫ് ചര്‍ച്ച ചെയ്യേണ്ട കാര്യമില്ലെന്നും മജീദ് പറഞ്ഞു.

-

വായിക്കുക: , ,

Comments Off on മഞ്ഞളാംകുഴി അലി ലീഗിന്‍റെ അഞ്ചാം മന്ത്രിയാകും

എ.ജിക്കെതിരെ നടപടിവേണ്ടെന്ന് മന്ത്രിസഭാ തീരുമാനം

December 7th, 2011

dandapani-epathram

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഹൈക്കോടതിയില്‍ കേരളത്തിനെതിരെ വിവാദ സത്യവാങ്മൂലം നല്‍കിയ അഡ്വക്കറ്റ് ജനറല്‍ കെ. പി ദണ്ഡപാണിക്കെതിരെ നടപടി വേണ്ടെന്ന് ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. അഡ്വക്കറ്റ് ജനറല്‍ കെ. പി ദണ്ഡപാണി മന്ത്രിസഭാ യോഗത്തില്‍ ഹാജരായി വിശദീകരണം കേട്ടതിനു ശേഷമാണ് തീരുമാനം. എന്നാല്‍ എ. ജി ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിനൊപ്പം അനുബന്ധ സത്യവാങ്മൂലം നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിനായി മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പി. കെ കുഞ്ഞാലിക്കുട്ടി, ആര്യാടന്‍ മുഹമ്മദ്, പി. ജെ ജോസഫ് എന്നിവരടങ്ങുന്ന മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചു. വിശദീകരണം നല്‍കുകയായിരുന്നു. സര്‍ക്കാര്‍ നിലപാട് മാത്രമാണ് താന്‍ കോടതിയെ അറിയിച്ചതെന്നും ജലനിരപ്പും ഡാം സുരക്ഷയും തമ്മില്‍ ബന്ധമില്ലെന്ന് കോടതിയില്‍ പറഞ്ഞിട്ടില്ലെന്നും എ. ജി വ്യക്തമാക്കി. എ. ജിക്കൊപ്പം അഡീഷണല്‍ ചീഫ് സെക്രട്ടറി കെ. ജയകുമാര്‍, മുല്ലപ്പെരിയാര്‍ സെല്‍ ചെയര്‍മാര്‍ എം. കെ പരമേശ്വരന്‍ നായര്‍, ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് മേധാവി കെ. ബി വത്സല കുമാരി എന്നിവരും യോഗത്തില്‍ ഹാജരായി വിശദീകരണം നല്‍കി.

-

വായിക്കുക: , , ,

Comments Off on എ.ജിക്കെതിരെ നടപടിവേണ്ടെന്ന് മന്ത്രിസഭാ തീരുമാനം

മുല്ലപ്പെരിയാര്‍ : കേന്ദ്രം കേരളത്തോടൊപ്പം എന്ന് ഉമ്മന്‍ചാണ്ടി

December 7th, 2011

oommen-chandy-epathram

തിരുവനന്തപുരം : മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കേരളത്തോടൊപ്പമാണ് എന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. കേരളത്തിന്റെ ഉല്‍ക്കണ്ഠ കേന്ദ്രത്തെ അറിയിച്ചപ്പോള്‍ തികച്ചും അനുകൂലമായ നിലപാടാണ് ലഭിച്ചത് എന്ന് അദ്ദേഹം വ്യക്തമാക്കി. പുതിയ അണക്കെട്ട് പണിയുന്നതിനെ തമിഴ്നാട് എന്തിനാണ് എതിര്‍ക്കുന്നത് എന്നാണ് എല്ലാവരും ചോദിക്കുന്നത്. ജലം പങ്കു വെയ്ക്കുന്നതിനെ കുറിച്ചാണ് ഇപ്പോഴും തര്‍ക്കങ്ങള്‍ ഉണ്ടാവാറുള്ളത്. എന്നാല്‍ മുല്ലപ്പെരിയാറിന്റെ കാര്യത്തില്‍ ഈ ഒരു ആശങ്കയില്ല. സുപ്രീം കോടതിയെ മാനിക്കുന്നുണ്ടെങ്കിലും ഈ കാര്യത്തില്‍ കാലവിളംബം അനുവദിക്കാനാവില്ല എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

- ജെ.എസ്.

വായിക്കുക: , , , ,

1 അഭിപ്രായം »

മുല്ലപ്പെരിയാര്‍ പ്രശ്നം: അതിര്‍ത്തിയില്‍ സംഘര്‍ഷം

December 6th, 2011

mullapperiyar controversy - kumali-epathram

കുമളി: മുല്ലപ്പെരിയാര്‍ വിഷയത്തെ ചൊല്ലി കേരളം-തമിഴ്‌നാട് അതിര്‍ത്തി ചെക്ക്‌പോസ്റ്റുകളില്‍ സംഘര്‍ഷം. തമിഴ്‌നാട്ടില്‍ നിന്നും കേരളത്തിലേയ്ക്ക് വന്ന വാഹനങ്ങള്‍ തടഞ്ഞതാണ് സംഘര്‍ത്തിനിടയായത്. കുമളിയിലും കമ്പംമെട്ടിലും ഇടുക്കി ജില്ലാ കളക്ടര്‍ മൂന്നുദിവസം നിരോധനാജ്ഞ പുറപ്പെടുവിച്ചു. തിങ്കളാഴ്ച രാത്രി ഏഴരയോടെ കുമളി ചെക്ക്‌പോസ്റ്റിനടുത്ത് സംസ്ഥാനാതിര്‍ത്തിയില്‍ ഇരുവിഭാഗങ്ങള്‍ തമ്മില്‍ ശക്തമായ കല്ലേറുനടത്തി. കുമളി കെ.എസ്.ആര്‍.ടി.സി. ബസ്‌സ്റ്റേഷനടുത്ത് മലയാളിയുടെ ഹോട്ടല്‍ അടിച്ചുതകര്‍ത്ത അക്രമികള്‍ കേരള റജിസ്‌ട്രേഷനുള്ള വാഹനങ്ങളുടെ ചില്ലുകള്‍ തല്ലിത്തക്കുകയും ചെയ്തു. ഇതിനിടെ ചെക്ക്‌പോസ്റ്റ് കടന്ന് തമിഴ്‌നാട്ടില്‍നിന്നുള്ള ഇരുനൂറോളം പേര്‍ ആയുധങ്ങളുമായി കുമളിയിലെത്തി. ഇതില്‍ അറുപതിലധികംപേര്‍ ബൈക്കിലാണെത്തിയത്.

വിവരമറിഞ്ഞ് നൂറുകണക്കിനാളുകള്‍ കേരളാതിര്‍ത്തിയില്‍ തടിച്ചുകൂടി. ഇവരുടെ ശക്തമായ കല്ലേറില്‍ തമിഴ്‌നാട്ടില്‍നിന്നുവന്നവര്‍ പിന്‍മാറി. ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പോലീസ് ലാത്തിവീശി. നിരവധി പോലീസുകാര്‍ക്കും പരിക്കേറ്റു. സംഘര്‍ഷത്തെത്തുടര്‍ന്ന് കുമളിയിലെ കടകള്‍ മുഴുവന്‍ അടച്ചു. തമിഴ്‌നാടിന്റെ പലഭാഗങ്ങളിലും മലയാളികളുടെ വാഹനങ്ങള്‍ കുടുങ്ങിക്കിടപ്പാണ്‌. കമ്പം, ഗൂഡല്ലൂര്‍ പ്രദേശങ്ങളില്‍ മലയാളികള്‍ വ്യാപക അക്രമത്തിനിരയായി.

വിവിധ തമിഴ്‌സംഘടനകളുടെ നേതൃത്വത്തില്‍ നൂറുകണക്കിനാളുകള്‍ വൈകീട്ട് കേരളാതിര്‍ത്തിയില്‍ കുമളിയിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു. ഗൂഡല്ലൂരിലും ലോവര്‍ ക്യാമ്പിലും പോലീസ് ഇവരെ തടഞ്ഞു. ഈ സംഘത്തില്‍ നിന്നുള്ളവരാണ് പോലീസിന്റെ കണ്ണുവെട്ടിച്ച് ചെക്ക്‌പോസ്റ്റില്‍വന്ന് കല്ലെറിഞ്ഞത്. രാത്രി വൈകിയും കുമളിയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. കട്ടപ്പനയിലെ തമിഴ്‌ വ്യാപാര സ്‌ഥാപനങ്ങള്‍ക്കു നേരേ കല്ലേറുണ്ടായി. പലയിടങ്ങളിലും നാട്ടുകാര്‍ തമിഴ്‌നാട്ടുകാരായ ആളുകളെ തേടിപ്പിടിച്ച്‌ ഭീഷണി മുഴക്കി. സംഭവത്തെത്തുടര്‍ന്ന്‌ കമ്പംമെട്ട്‌, കുമളി എന്നിവിടങ്ങളിലുള്ള ഗതാഗതം പൂര്‍ണമായി നിരോധിച്ചു.

- ലിജി അരുണ്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « അഡ്വക്കേറ്റ് ജനറല്‍ കെ.പി ദണ്ഡപാണിയെ ചവിട്ടിപ്പുറത്താക്കണമെന്ന് പി.സി.ജോര്‍ജ്
Next »Next Page » ഗര്‍ഭനിരോധനത്തിന്‌ സൈക്കിള്‍ബീഡ്‌സ് »



  • നേറ്റിവിറ്റി കാര്‍ഡ് : ബില്ലിന് മന്ത്രി സഭയുടെ അംഗീകാരം
  • അച്ചടക്കം ഉറപ്പാക്കാനും തിരുത്താനും ചൂരല്‍ പ്രയോഗം നടത്താം : ഹൈക്കോടതി
  • എല്ലാ സർക്കാർ സേവനങ്ങളും ‘നമ്മുടെ കേരളം’ എന്ന ഒരു പ്ലാറ്റ് ഫോമിൽ
  • സംസ്ഥാന സർക്കാർ നേറ്റിവിറ്റി കാര്‍ഡ് നൽകും
  • വിഴിഞ്ഞം തുറമുഖം : രണ്ടാം ഘട്ടം പ്രവർത്തന ഉദ്ഘാടനം നിർവ്വഹിച്ച് മുഖ്യമന്ത്രി
  • പ്രവാസത്തുടിപ്പുകൾ പ്രകാശനം ചെയ്തു
  • പ്രധാനമന്ത്രി കേരളത്തിൽ
  • പി. എസ്‍. സി. പരീക്ഷാ കേന്ദ്രത്തില്‍ മാറ്റം
  • സംസ്ഥാന സ്‌കൂൾ കലോത്സവം തൃശ്ശൂരിൽ
  • “ശവമുദ്ര” പ്രകാശനം ചെയ്തു
  • കെല്‍ട്രോണില്‍ മാധ്യമ കോഴ്സുകള്‍ക്ക് ഇപ്പോൾ അപേക്ഷിക്കാം
  • ബാലറ്റ് യൂണിറ്റിൽ ബ്രെയിലി ലിപി
  • അന്ധര്‍ക്കും അവശത ഉള്ളവർക്കും വോട്ട് ചെയ്യാൻ സഹായി
  • തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടെടുപ്പ് ദിവസം സംസ്ഥാനത്ത് പൊതു അവധി
  • തെരഞ്ഞെടുപ്പ് പ്രചാരണം : സമൂഹ മാധ്യമ നിരീക്ഷണം ഊർജ്ജിതമാക്കും
  • എച്ച്. എസ്. എസ്. ക്രിസ്തുമസ് പരീക്ഷ ആദ്യഘട്ടം ഡിസംബര്‍ 15 മുതല്‍ 23 വരെ
  • എസ്. എസ്. എല്‍. സി. പരീക്ഷ : രജിസ്‌ട്രേഷന് തുടക്കമായി
  • സ്ഥാനാർത്ഥിയുടെ യോഗ്യതകളും അയോഗ്യതകളും : മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു
  • തദ്ദേശ തെരഞ്ഞെടുപ്പ്‌ രണ്ടു ഘട്ടങ്ങളിൽ : ഡിസംബര്‍ 13 ന് വോട്ടെണ്ണല്‍
  • വിവാഹ ബന്ധം വേർപ്പെടുത്താതെ രണ്ടാം വിവാഹം രജിസ്‌റ്റർ ചെയ്യാനാകില്ല



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine