തിരുവനന്തപുരം : 2020 ലെ പൊതു അവധി കളും നെഗോഷ്യബിൾ ഇൻസ്ട്രു മെന്റ് ആക്ട് പ്രകാര മുള്ള അവധി കളും നിശ്ചയിച്ചു കൊണ്ട് സർക്കാർ ഉത്തരവ് ഇറങ്ങി.
അവധി, തിയ്യതി, ദിവസം എന്ന ക്രമത്തിൽ :
മന്നം ജയന്തി (ജനുവരി 2, വ്യാഴം), ശിവ രാത്രി (ഫെബ്രു വരി 21, വെള്ളി), പെസഹ വ്യാഴം ഏപ്രിൽ 9, വ്യാഴം), ദു:ഖ വെള്ളി (ഏപ്രിൽ 10, വെള്ളി), വിഷു / ഡോ. ബി. ആർ. അംബേദ്കർ ജയന്തി (ഏപ്രിൽ 14, ചൊവ്വ), മേയ് ദിനം (മേയ് 1, വെള്ളി), കർക്കിടക വാവ് (ജൂലൈ 20, തിങ്കൾ), ബക്രീദ്* (ജൂലൈ 31, വെള്ളി), സ്വാതന്ത്ര്യ ദിനം (ആഗസ്റ്റ് 15, ശനി), അയ്യൻ കാളി ജയന്തി (ആഗസ്റ്റ് 28, വെള്ളി), മുഹറം* (ആഗസ്റ്റ് 29, ശനി),
തിരുവോണം (ആഗസ്റ്റ് 31, തിങ്കൾ), മൂന്നാം ഓണം (സെപ്റ്റം ബർ 1, ചൊവ്വ), നാലാം ഓണം/ ശ്രീനാരായണ ഗുരു ജയന്തി (സെപ്റ്റംബർ 2, ബുധൻ), ശ്രീ കൃഷ്ണ ജയന്തി (സെപ്റ്റംബർ 10, വ്യാഴം), ശ്രീനാരായണ ഗുരു സമാധി (സെപ്തം ബർ 21, തിങ്കൾ), ഗാന്ധി ജയന്തി (ഒക്ടോബർ 2, വെള്ളി), മഹാ നവമി (ഒക്ടോബർ 24, ശനി), വിജയ ദശമി (ഒക്ടോബർ 26, തിങ്കൾ), നബി ദിനം* (ഒക്‌ടോബർ 29, വ്യാഴം), ക്രിസ്തുമസ് (ഡിസംബർ 25, വെള്ളി).
* ഹിജ്റ മാസം : ചന്ദ്രപ്പിറവി അനുസരിച്ച് ദിവസ ങ്ങളില്‍ മാറ്റങ്ങള്‍ ഉണ്ടാ യേക്കാം
എല്ലാ ഞായറാഴ്ചകളും രണ്ടാം ശനി യാഴ്ചകളും അവധി ആയിരിക്കും.
ഞായറാഴ്ച കളില്‍ വരുന്ന അവധികൾ : റിപ്പ ബ്ലിക് ദിനം (ജനുവരി 26), ഈസ്റ്റർ (ഏപ്രിൽ 12), ഈദുൽ ഫിത്തർ* (മെയ് 24), ഒന്നാം ഓണം (ആഗസ്റ്റ് 30).
രണ്ടാം ശനിയാഴ്ച കളില്‍ വരുന്ന അവധി : ദീപാവലി – (നവംബർ 14)
നിയന്ത്രിത അവധികൾ : അയ്യാ വൈകുണ്ഠ സ്വാമി ജയന്തി (മാർച്ച് 12, വ്യാഴം), ആവണി അവിട്ടം (ആഗസ്റ്റ് 3, തിങ്കൾ), വിശ്വ കർമ്മ ദിനം (സെപ്തം ബർ 17, വ്യാഴം).