
കോഴിക്കോട് : ഇടതു പക്ഷ ജനാധിപത്യ ശക്തികളുടെ പ്രസക്തിയും യു.പി.എ. സർക്കാരിന് പിന്തുണ പിൻവലിച്ച നടപടിയും സി. പി. ഐ. എം. ശരി വെച്ചു. കോൺഗ്രസ്സിനും ബി. ജെ. പി. നേതൃത്വത്തിലുള്ള മുന്നണിക്കും ഒരു തെരഞ്ഞെടുപ്പ് ബദൽ രൂപീകരിക്കാനുള്ള തീരുമാനവും 20ആം പാർട്ടി കോൺഗ്രസ് ശരി വെച്ചു. 804 പ്രതിനിധികളിൽ 802 പേരും അംഗീകരിച്ചതോടെ പാസായ രാഷ്ട്രീയ പ്രമേയം പാർട്ടിയുടെ ശക്തമായ രാഷ്ട്രീയ വിശകലനങ്ങളുടേയും ദിശാ ബോധത്തിന്റെയും സൂചനയാണെന്ന് പ്രമേയം വിശദീകരിച്ചു കൊണ്ട് പോളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട് മാദ്ധ്യമ പ്രവർത്തകരെ അറിയിച്ചു.
പാർട്ടി പുതിയൊരു മുന്നണിയോ കൂട്ടുകെട്ടോ അല്ല, മറിച്ച് തെരഞ്ഞെടുപ്പ് വരുന്ന മുറയ്ക്ക് രാഷ്ട്രീയ കൂട്ടുകെട്ടുകൾക്ക് രൂപം നൽകുകയാവും ചെയ്യുക എന്നും ബൃന്ദ അറിയിച്ചു.



തിരുവനന്തപുരം : കേന്ദ്ര സര്‍ക്കാര്‍ പെട്രോള്‍ ഉല്പന്നങ്ങളുടെ വിലയിലെ നിയന്ത്രണങ്ങള്‍ എടുത്തു മാറ്റിയതിലും, ഉല്പന്നങ്ങളുടെ വില വര്‍ദ്ധനവിലും പ്രതിഷേധിച്ച് ഇന്ന് ഇടതു മുന്നണി ഹര്‍ത്താല്‍ ആചരിക്കുന്നു. രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെ ആണ് ഹര്‍ത്താല്‍. പത്രം, പാല്‍, വിവാഹം, ആശുപത്രി തുടങ്ങിയവയെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
























